Image

തന്റെ പേരും ചിത്രവും ഉപയോഗിച്ച് രാഷ്ട്രീയ പ്രവര്‍ത്തനം; മാതാപിതാക്കള്‍ക്കെതിരേ വിജയ് പരാതി നല്‍കി

Published on 20 September, 2021
 തന്റെ പേരും ചിത്രവും ഉപയോഗിച്ച് രാഷ്ട്രീയ പ്രവര്‍ത്തനം; മാതാപിതാക്കള്‍ക്കെതിരേ വിജയ് പരാതി നല്‍കി
ചെന്നൈ :തന്റെ പേരും ചിത്രവും ഉപയോഗിച്ച് രാഷ്ട്രീയ യോഗങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ നിന്നു പിതാവ് എസ്.എ.ചന്ദ്രശേഖര്‍, മാതാവ് ശോഭ എന്നിവരുള്‍പ്പെടെയുള്ളവരെ വിലക്കണമെന്ന നടന്‍ വിജയ്‌യുടെ ഹര്‍ജി 27നു മദ്രാസ് ഹൈക്കോടതി പരിഗണിക്കും.

മാതാപിതാക്കളെ കൂടാതെ ബന്ധുവും ആരാധക സംഘമായ ‘വിജയ് മക്കള്‍ ഇയക്കം’ ഭാരവാഹിയുമായ പത്മനാഭന്‍, ഇയക്കത്തിന്റെ 8 ഭാരവാഹികള്‍ എന്നിവര്‍ക്കെതിരെയാണു നടന്‍ കോടതിയെ സമീപിച്ചത്.

വിജയ്‌യുടെ പിതാവും സംവിധായകനുമായ എസ്.എ. ചന്ദ്രശേഖറാണു വിജയ് മക്കള്‍ ഇയക്കം എന്ന പേരില്‍ സംഘടന ആരംഭിച്ചത്. തുടര്‍ന്നു തിരഞ്ഞെടുപ്പു കമ്മിഷനില്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. ചന്ദ്രശേഖര്‍ ജനറല്‍ സെക്രട്ടറിയും ശോഭ ട്രഷററുമാണ്. പിതാവിന്റെ രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിനു പിന്നാലെ, പാര്‍ട്ടിയുമായി തനിക്ക് ബന്ധമില്ലെന്നു വ്യക്തമാക്കി വിജയ് പത്രക്കുറിപ്പ് പുറത്തിറക്കിയിരുന്നു.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക