Image

സ്‌കൂള്‍ തുറക്കലില്‍ നിലനില്‍ക്കുന്ന ആശങ്ക

ജോബിന്‍സ് Published on 20 September, 2021
സ്‌കൂള്‍ തുറക്കലില്‍ നിലനില്‍ക്കുന്ന ആശങ്ക
സംസ്ഥാനത്ത് നവംബര്‍ ഒന്നു മുതല്‍ സ്‌കൂളുകള്‍ തുറക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ആരോഗ്യ വകുപ്പുകൂടി ചേര്‍ന്നാണ് തീരുമാനമെടുത്തതെങ്കിലും ഇനി കാര്യങ്ങള്‍ നിയന്ത്രിക്കേണ്ടത് വിദ്യാഭ്യാസ വകുപ്പാണ്. എന്നാല്‍ വിദ്യാഭ്യാസ വകുപ്പിലും അധ്യാപകര്‍ക്കിടയിലും ഇത് സംബന്ധിച്ച് ഇപ്പോഴും ആശങ്കകള്‍ തുടരുന്നുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. 

നിലവില്‍ അധ്യാപകരും വിദ്യാഭ്യാസ വകുപ്പും പ്ലസ് വണ്‍ പരീക്ഷാ നടത്തിപ്പിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. സുപ്രീം കോടതിയുടെ നീരീക്ഷണമുള്ള വിഷയമായതിനാല്‍ പിഴവുകളില്ലാതെ ഇത് പൂര്‍ത്തിയാക്കണം. പരീക്ഷ കഴിയുമ്പോളേയ്ക്കും പ്ലസ് വണ്‍ അലോട്ട്‌മെന്റ് വരും പിന്നെ പ്രവേശന നടപടികളുടെ തിരക്കുകളും. 

ഇതിനിടയില്‍ വേണം സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ നടത്താന്‍. സ്‌കൂളുകളും ബസുകളും അണുനശീകരണം നടത്തുന്നതടക്കമുള്ള കാര്യങ്ങള്‍ ഇനി ചെയ്യാന്‍ കിടക്കുകയാണ്. സ്‌കൂള്‍ തുറന്നാലും ആദ്യ ദിവസങ്ങളില്‍ പരമാവധി രണ്ടോ മൂന്നോ മണിക്കൂറുകള്‍ മാത്രമേ ക്ലാസുകള്‍ കാണുകയുള്ളു. 

കാര്യങ്ങള്‍ വിലയിരുത്തുയും പഠിക്കുകയും ചെയ്ത ശേഷമേ പൂര്‍ണ്ണ തോതില്‍ ആരംഭിക്കുകയുള്ളു. പ്രൈമറി ക്ലാസുകളിലെ കുട്ടികളുടെ കാര്യത്തിലാണ് ആശങ്കകള്‍ കളിക്കുന്ന സമയത്തും കൂട്ടുകൂടി നടക്കുന്ന സമയത്തും ഇവര്‍ മാസ്‌ക് ധരിക്കുമോ സാമൂഹിക അകലം പാലിക്കുമോ എന്നതെല്ലാം അധ്യാപകരെ അലട്ടുന്ന കാര്യമാണ്. 

എന്തായാലും വരും ദിവസങ്ങളില്‍ വിദ്യാഭ്യാസ വകുപ്പ് അധികാരികള്‍ തന്നെ കൃത്യമായ മാര്‍ഗ്ഗരേഖ പുറത്തിറക്കി ആശങ്കകള്‍ അകറ്റുമെന്നാണ് വിശ്വാസം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക