Image

കോണ്‍ഗ്രസും ബിജെപിയും വര്‍ഗ്ഗീയ ചേരിതിരിവിന് ശ്രമിക്കുകയാണെന്ന് സിപിഎം

ജോബിന്‍സ് Published on 20 September, 2021
കോണ്‍ഗ്രസും ബിജെപിയും വര്‍ഗ്ഗീയ ചേരിതിരിവിന് ശ്രമിക്കുകയാണെന്ന് സിപിഎം
പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍ക്കോട്ടിക് ജിഹാദ് വിവാദ പരാമര്‍ശത്തില്‍ രാഷ്ട്രീയ പോരുകള്‍ അവസാനിക്കുന്നില്ല. ഈ വിഷയത്തില്‍ ബിജെപിക്കും കോണ്‍ഗ്രസിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം രംഗത്തു വന്നിരിക്കുകയാണ്. 

വിഷയത്തില്‍ ബിജെപി നാട്ടിലെ ജനങ്ങളെ വര്‍ഗ്ഗീയമായി വിഭജിക്കാന്‍ ശ്രമിക്കുകയാണെന്നും ആ ശൈലി തന്നെയാണ് കോണ്‍ഗ്രസും തുടരുന്നതെന്നും വി.ഡി. സതീശനും രമേശ് ചെന്നിത്തലയുമൊക്കെ ഇത് തന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും സിപിഎം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന്‍ ആരോപിച്ചു. 

വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും ഐക്യം നല്ലരീതിയില്‍ തന്നെ നിലനില്‍ക്കുന്നുണ്ടെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിന്റെ മതനിരപേക്ഷത എന്താണെന്ന് കേരളം കണ്ടതാണെന്നായിരുന്നു എ.കെ. ബാലന്റെ പ്രതികരണം. ഒരു വര്‍ഗ്ഗീയ കലാപവും ഈ സര്‍ക്കാരിന്റെ കാലത്ത് നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക