Image

നാര്‍ക്കോട്ടിക് ജിഹാദ്: കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമ്മീസ് കാതോലിക്കാ ബാവയുടെ നേതൃത്വത്തില്‍ സമുദായ നേതാക്കളുടെ യോഗം

Published on 20 September, 2021
നാര്‍ക്കോട്ടിക് ജിഹാദ്: കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമ്മീസ് കാതോലിക്കാ ബാവയുടെ നേതൃത്വത്തില്‍ സമുദായ നേതാക്കളുടെ യോഗം

തിരുവനന്തപുരം: പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ ലവ് ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ വിവാദം അവസാനിപ്പിക്കാന്‍ സമുദായിക നേതാക്കളുടെ യോഗം. മലങ്കര സഭ അധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമ്മീസ് കാതോലിക്കാ ബാവ മുന്‍കൈയെടുത്താണ് യോഗം വിളിച്ചിരിക്കുന്നത്. ക്രൈസ്തവ, ഹിന്ദു, മുസ്ലീം സമുദായ നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും. വൈകിട്ട് മൂന്നരയ്ക്ക് തിരുവനന്തപുരത്താണ് യോഗം വിളിച്ചിരിക്കുന്നത്. 

സ്പര്‍ധ അവസാനിപ്പിക്കുന്നതിനായി വിവിധ തലത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ച നടന്നിരുന്നു. പ്രശ്‌നം അവസാനിപ്പിക്കാന്‍ ഒരു വിഭാഗം ശ്രമിക്കുമ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ഗൂഢലക്ഷ്യത്തോടെ ചിലര്‍ സ്പര്‍ധ വളര്‍ത്താന്‍ ശ്രമിക്കുന്നത് വിവാദം കെട്ടടങ്ങാതെ നീളുന്നതോടെയാണ്.

വിവാദം അവസാനിപ്പിക്കാന്‍ സമുദായ നേതാക്കളുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റയും കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്റെയും നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. സര്‍ക്കാര്‍ ഇടപെട്ട് സമുദായ നേതാക്കളുടെ യോഗം വിളിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെ അത്തരമൊരു നീക്കമുണ്ടായില്ല. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക