Image

ഗണേഷ് കുമാറിനെതിരായ ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്ത് മുന്‍ കൊല്ലം ജില്ലാ കളക്ടര്‍

ജോബിന്‍സ് Published on 20 September, 2021
ഗണേഷ് കുമാറിനെതിരായ ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്ത് മുന്‍ കൊല്ലം ജില്ലാ കളക്ടര്‍
ഗണേഷ് കുമാര്‍ എംഎല്‍എയെ പരോക്ഷമായി വിമര്‍ശിച്ച് മുന്‍ കൊല്ലം ജില്ലാ കളക്ടര്‍ ബി അബ്ദുള്‍ നാസര്‍ ഫേസ്ബുക്കിലിട്ട് പോസ്റ്റ് വിവാദമായിരുന്നു . ഇതിന് പിന്നാലെ ഇപ്പോള്‍ പോസ്റ്റ് നീക്കം ചെയ്തിരിക്കുകയാണ് അബ്ദുള്‍ നാസര്‍. കൊല്ലം ജില്ലാ കളക്ടര്‍ സ്ഥാനത്തും നിന്നും അബ്ദുള്‍ നാസറിനെ മാറ്റിയിരുന്നു. 

തുടര്‍ന്ന് ഇദ്ദേഹം തൊഴിലുറപ്പ് മിഷന്‍ ഡയറക്ടറായാണ് ചുമതലയേറ്റത്. ഇതിന് പിന്നാലെയായിരുന്നു പത്തനാപുരത്ത് സംഘടിപ്പിച്ച പൊതുപരിപാടിയില്‍ എംഎല്‍എ മുന്‍ കളക്ടറെ വിമര്‍ശിച്ചത്. കളക്ടര്‍ അബ്ദുള്‍ നാസര്‍ വിളിക്കുന്ന ഒരു പരിപാടിക്കും താന്‍ പോകാറില്ലായിരുന്നുവെന്നും പോയിട്ടും പ്രയോജനമില്ലാത്തതിനാലാണ് പോകാത്തതെന്നുമായിരുന്നു എംഎല്‍എ പറഞ്ഞത്. 

ഇതിന് പിന്നിലെയായിരുന്നു അബ്ദുള്‍ നാസറിന്റേ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ' ഇതുവരെ മിണ്ടാട്ടം മുട്ടിപ്പോയതാണോ അതോ ആളില്ലാത്ത പോസ്റ്റില്‍ ചുമ്മാ കേറി അങ്ങ് ഗോളടിക്കാമെന്നു കരുതിയൊ കൊള്ളാം നേതാവെ ' എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. ഈ പോസ്റ്റാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക