Image

മഹിളാമന്ദിരത്തില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ കാണാതായി: പൊലീസ് അന്വേഷണം ആരംഭിച്ചു

Published on 20 September, 2021
മഹിളാമന്ദിരത്തില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ കാണാതായി: പൊലീസ് അന്വേഷണം ആരംഭിച്ചു
എറണാകുളം: ചമ്ബക്കര മഹിളാ മന്ദിരത്തില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ കാണാതായി. സംഭവത്തില്‍ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് പെണ്‍കുട്ടികളെ കാണാതായത്. മഹിളാ മന്ദിരത്തിലെ ജീവനക്കാര്‍ക്ക് കത്തെഴുതിവെച്ച ശേഷം പെണ്‍കുട്ടികള്‍ കടന്നുകളയുകയായിരുന്നു.

എറണാകുളത്തെ പ്രമുഖ വസ്ത്രനിര്‍മാണശാലയില്‍ ജോലിക്കെത്തിച്ച പെണ്‍കുട്ടികളെ പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ മഹിളാ മന്ദിരത്തിലെത്തിക്കുകയായിരുന്നു. രണ്ടാം നിലയിലെ ഇരുമ്ബ് വേലിയില്‍ സാരികെട്ടി ഭിത്തിയില്‍ ചവിട്ടി താഴെയെത്തിയ ശേഷം പെണ്‍കുട്ടികള്‍ ഗെയിറ്റ് ചാടി രക്ഷപ്പെടു ന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക