Image

വണ്ടിപ്പെരിയാറില്‍ ആറ് വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസ്: കുറ്റപത്രം സമര്‍പ്പിച്ചു

Published on 20 September, 2021
 വണ്ടിപ്പെരിയാറില്‍ ആറ് വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസ്: കുറ്റപത്രം സമര്‍പ്പിച്ചു



തൊടുപുഴ: വണ്ടിപ്പെരിയാറില്‍ ആറ് വയസ്സുകാരിയെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതി അര്‍ജുനെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. തൊടുപുഴ മുട്ടം പോക്‌സോ കേടതിയിലാണ് ഉച്ചയോടെ കുറ്റപത്രം സമര്‍പ്പിച്ചത്.  കേസില്‍ അതിവേഗം അന്വേഷണം പൂര്‍ത്തിയാക്കി 78 ദിവസത്തിനുള്ളിലാണ് സി.ഐ ടി.ഡി സുനില്‍ കുമാര്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 

ബലാത്സംഗം, കൊലപാതകം, പോക്‌സോ തുടങ്ങി ആറ് വകുപ്പുകളാണ് പ്രതി അര്‍ജുനെതിരെ ചുമത്തിയിരിക്കുന്നത്. കുട്ടിയ്ക്ക് മൂന്നു വയസ്സുള്ളപ്പോള്‍ മുതല്‍ പ്രതി ലൈംഗിക ചൂഷണം നടത്തിവരികയായിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നൂ. 65 സാക്ഷികളും 250 മൊഴികളും ഡിജിറ്റല്‍ തെളിവുകളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തി.

ജൂണ്‍ 30നാണ് വണ്ടിപ്പെരിയാറിലെ ലയത്തില്‍ ആറ് വയസ്സുകാരിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. തൂങ്ങിമരണമെന്ന ആദ്യം കരുതിയ കേസില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെയാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അയല്‍വാസി കൂടിയായ അര്‍ജുനെ പിടികൂടിയത്. ജൂലായ് നാലിന് ഇയാളെ പോലീസ് പിടികൂടി.

ലൈംഗിക പീഡനത്തിനെതിരെ ബോധരഹിതയായ പെണ്‍കുട്ടിയെ ലയത്തിനുള്ളില്‍ കെട്ടിത്തൂക്കുകയായിരുന്നുവെന്ന് പ്രതി വ്യക്തമാക്കി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക