ജയസൂര്യയെ ടൈറ്റില്‍ കഥാപാത്രമാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ‘സണ്ണി’യുടെ ട്രെയ്ലര് പുറത്തെത്തി. ജയസൂര്യ അഭിനയിക്കുന്ന നൂറാമത്തെ ചിത്രം ആണിത്. കൊറോണ വൈറസ് ലോകത്തെ കീഴടക്കിയ സമയത്ത് ദുബൈയില്‍ നിന്ന് ജന്മനാടായ കേരളത്തിലേക്ക് തിരിച്ചെത്തുകയാണ് ചിത്രത്തിലെ നായകന്. മ
റ്റു മനുഷ്യരില്‍ നിന്ന് അകന്ന്, ഒരു ഹോട്ടല്‍ മുറിയില്‍ ക്വാറന്റീനില്‍ കഴിയുന്ന അദ്ദേഹം തന്റെ കുടുംബവും പണവും ഉറ്റസുഹൃത്തും നഷ്ടപ്പെട്ട, എണ്ണമറ്റ വികാരങ്ങളിലൂടെയും അസഹനീയമായ വേദനകളിലൂടെയും കടന്നുപോകുന്നു. ഈ വൈകാരിക ശൂന്യത നികത്താന്‍ കഠിനമായി പരിശ്രമിക്കുമ്ബോള്, ചില അപരിചിതരുമായുള്ള ഇടപെടലുകളിലൂടെ പ്രതീക്ഷയുടെ അപ്രതീക്ഷിത തിളക്കം അയാളുടെ ജീവിതത്തില്‍ തെളിയുന്നു.
ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കറും ജയസൂര്യയും ചേര്‍ന്നാണ് നിര്‍മ്മാണം.