Image

ആലപ്പുഴയില്‍ ആരോഗ്യപ്രവര്‍ത്തകയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം

ജോബിന്‍സ് Published on 21 September, 2021
ആലപ്പുഴയില്‍ ആരോഗ്യപ്രവര്‍ത്തകയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം
ആലപ്പുഴയില്‍ ആരോഗ്യപ്രവര്‍ത്തയ്‌ക്കെതിരെ അതിക്രമവും തട്ടിക്കൊണ്ടുപോകാന്‍ ശ്രമവും തൃക്കുന്നപ്പുഴ പാനൂരിന് സമീപം ഇന്നലെ അര്‍ദ്ധരാത്രിയാണ് സംഭവം. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേയ്ക്ക് പോവുകയായിരുന്ന ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലെ ജീവനക്കാരിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. 

ബൈക്കിലെത്തിയ രണ്ടുപേര്‍ കടന്നുപിടിക്കാന്‍ ശ്രമിക്കുകയും തട്ടിക്കൊണ്ട് പോകാന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍ ഈ സമയം ഇതുവഴി പോലീസ് വാഹനം വരുന്നത് കണ്ട ഇവര്‍ ബൈക്കില്‍ തന്നെ കടന്നു കളഞ്ഞു. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. 

സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. ആരോഗ്യപ്രവര്‍ത്തകയുടെ വിശദമായ മൊഴിയും പോലീസ് രേഖപ്പെടുത്തുന്നുണ്ട്.

എന്നാല്‍ സംഭവത്തില്‍ പോലീസിന് വീഴ്ചയുണ്ടായെന്ന് യുവതിയുടെ ഭര്‍ത്താവ് ആരോപിച്ചു. കണ്‍മുമ്പില്‍ അക്രമം നടന്നിട്ടും പ്രതികളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞില്ലെന്നും ആശുപത്രിയില്‍ കഴിയുന്ന ഭാര്യയോട് മൊഴിയെടുക്കാന്‍ സ്‌റ്റേഷനിലേയ്ക്ക് ചെല്ലാനാണ് പോലീസ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം ആരോപിച്ചു. 

സംഭവത്തില്‍ പോലീസിന് വീഴ്ചയുണ്ടായെന്നും ഡിജിപിയ്ക്ക് പരാതി നല്‍കുമെന്നും രമേശ് ചെന്നിത്തല എംഎല്‍എയും പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക