Image

ക്ലബ്ബ് ഹൗസുകള്‍ക്ക് പൂട്ടിടാനൊരുങ്ങി പോലീസ്

ജോബിന്‍സ് Published on 21 September, 2021
ക്ലബ്ബ് ഹൗസുകള്‍ക്ക് പൂട്ടിടാനൊരുങ്ങി പോലീസ്
സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളിലെ പുതിയ ട്രെന്‍ഡായ ക്ലബ്ബ്ഹൗസുകള്‍ക്ക് പൂട്ടിടാനൊരുങ്ങി പോലീസ്. ഇതിന്റെ ആദ്യഘട്ടമായി കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്താനാണ് തീരുമാനം. വിവിധ ഗ്രൂപ്പുകളായി ചര്‍ച്ചകള്‍ക്കുള്ള ഇടമാണ് ക്ലബ്ബ് ഹൗസ്. ഇവിടെ നടക്കുന്ന ചര്‍ച്ചകളെ കുറിച്ചുള്ള പരാതിയും രഹസ്യാന്വേഷണ വിവരങ്ങളുമാണ് നടപടിയിലേയ്ക്ക് നീങ്ങാന്‍ പോലീസിനെ പ്രേരിപ്പിക്കുന്നത്. 

ഭിന്നിപ്പും ചര്‍ച്ചയും ഉളവാക്കുന്ന ചര്‍ച്ചകള്‍, തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന ചര്‍ച്ചകള്‍, ലഹിരി മരുന്നുകള്‍ക്ക് പ്രചാരണം നല്‍കുന്ന ചര്‍ച്ചകള്‍ , ലൈംഗീകാരാജകത്വത്തിലേയ്ക്ക് യുവജനങ്ങളെ നയിക്കുന്ന ചര്‍ച്ചകള്‍ എന്നിവ ക്ലബ്ബ് ഹൗസുകളില്‍ നടക്കുന്നുണ്ടെന്നാണ് വിവരം. 

പോലീസ് ഇതിനകം തന്നെ നിരീക്ഷണം ആരംഭിച്ചു കഴിഞ്ഞു. ഇത്തരം ചര്‍ച്ചകള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും പോലീസ് നല്‍കിയിട്ടുണ്ട്. മാതാപിതാക്കള്‍ പോലും അറിയാതെ കുട്ടികളടക്കം ഇത്തരം ചര്‍ച്ചകള്‍ നടക്കുന്ന ഗ്രൂപ്പുകളില്‍ എത്തിപ്പെടാറുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക