Image

ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമാ ഇടവക കണ്‍വെന്‍ഷന്‍ വ്യാഴാഴ്ച മുതല്‍

ജീമോന്‍ റാന്നി Published on 21 September, 2021
ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമാ ഇടവക കണ്‍വെന്‍ഷന്‍ വ്യാഴാഴ്ച മുതല്‍
ഹൂസ്റ്റണ്‍ : ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമാ ഇടവകയുടെ ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്‍ സെപ്റ്റംബര്‍ 23,24,25 തീയതികളില്‍ (വ്യാഴം,വെള്ളി,ശനി) ഇടവക ദേവാലയത്തില്‍ വച്ച് (12803, Sugar Ridge Blvd, Stafford,TX 77477) നടത്തപെടുന്നതാണ്. എല്ലാ ദിവസവും യോഗങ്ങള്‍ വൈകുന്നേരം 7 മണിയ്ക്ക്  ആരംഭിയ്ക്കും.

അനുഗ്രഹീത കണ്‍വെന്‍ഷന്‍ പ്രസംഗകനും വൈദിക സെമിനാരി മുന്‍ അദ്ധ്യാപകനും  കൂടിയായ ഇടവക വികാരി റവ. ഈപ്പന്‍ വര്‍ഗീസ്  വ്യാഴം,വെള്ളി ദിവസങ്ങളിലും  ഇടവകാംഗവും കേരളത്തില്‍ ലഹരി വിമോചന പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം വഹിച്ച, ദൈവവചന വ്യാഖ്യാനത്തില്‍ പണ്ഡിതനും പ്രഭാഷകനുമായ അലക്‌സാണ്ടര്‍ ജേക്കബ്  ശനിയാഴ്ചയും കണ്‍വെന്‍ഷന്‍ പ്രസംഗങ്ങള്‍ക്കു നേതൃത്വം നല്‍കും.

ഇടവക ഗായകസംഘത്തിന്റെ നേതൃത്വത്തിലുള്ള ഗാനശുശ്രൂഷയും ഉണ്ടായിരിക്കുന്നതാണ്.

കണ്‍വെന്‍ഷന്റെ തത്സമയ സംപ്രേക്ഷണം ഇടവകയുടെ വെബ്‌സൈറ്റായ    https://immanuelmtc.org ല്‍ യൂട്യൂബ് ലിങ്കില്‍ ഉണ്ടായിരിക്കുന്നതാണ്.


കൂടുതല്‍ വിവരങ്ങള്‍ക്ക്


റവ.ഈപ്പന്‍ വര്‍ഗീസ് (വികാരി) - 713 330 5299  
ക്രിസ്റ്റഫര്‍ ജോര്‍ജ് (സെക്രട്ടറി) -  832 851 3597

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക