Image

തീയേറ്ററുകളും തുറന്നേക്കും ; സൂചന നല്‍കി മന്ത്രി

ജോബിന്‍സ് Published on 21 September, 2021
തീയേറ്ററുകളും തുറന്നേക്കും ; സൂചന നല്‍കി മന്ത്രി
കോവിഡ് വ്യാപനം കുറഞ്ഞതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഇളവുകള്‍ നടപ്പിലാക്കി വരികയാണ്. ഇതിന്റെ ഭാഗമായി അടഞ്ഞു കിടക്കുന്ന സിനിമാ തീയേറ്ററുകള്‍ ഉടന്‍ തുറന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സാസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും ഇത് സംബന്ധിച്ച സൂചന നല്‍കി. സിനിമാ തീയേറ്ററുകള്‍ തുറക്കാന്‍ അനുകൂല സാഹചര്യമാണ് നിലവിലുള്ളതെന്ന് മന്ത്രി പറഞ്ഞു. 

തിയേറ്ററുകള്‍ , ഓഡിറ്റോറിയം എന്നിവ തുറക്കുന്നത് സംബന്ധിച്ച് അടുത്ത ഘട്ടം ഇളവുകള്‍ പ്രഖ്യാപിക്കുന്ന ഘട്ടത്തില്‍ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായതോടെയാണ് സിനിമാ തീയേറ്ററുകളും വിവാഹങ്ങള്‍ നടക്കുന്ന ഓഡിറ്റോറിയങ്ങളുമടക്കം അടച്ചിട്ടത്. 

അടച്ചിട്ടതിനെ തുടര്‍ന്ന് നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിരുന്നു. മെയിന്റനന്‍സും വാടകയുമടക്കം വലിയ തുകയാണ് തീയേറ്ററുടമകള്‍ ഓരോ മാസവും മുടക്കുന്നത്. ഇതേ തുടര്‍ന്ന് തീയേറ്ററുകള്‍ തുറക്കണമെന്ന ആവശ്യം ശക്തമാണ്. ആദ്യമായാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും തീയേറ്ററുകള്‍ ഉടന്‍ തുറക്കുമെന്ന സൂചന ലഭിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക