Image

തൊടുപുഴയില്‍ അരി സഞ്ചിയില്‍ ഒളിപ്പിച്ച രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

Published on 21 September, 2021
തൊടുപുഴയില്‍ അരി സഞ്ചിയില്‍ ഒളിപ്പിച്ച രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
ഇടുക്കി ; തൊടുപുഴക്ക് സമീപം തെക്കും ഭാഗത്ത് രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. മറ്റൊരാള്‍ ഓടി രക്ഷപ്പെട്ടു. കോട്ടയം പാലാ സ്വദേശി ജോമോനാണ് തൊടുപുഴ പോലീസിന്റെ പിടിയിലായത്.

അരിസഞ്ചിക്കുള്ളില്‍ ഒളിപ്പിച്ച്‌ ബൈക്കില്‍ കടത്തുകയായിരുന്നു കഞ്ചാവ്. ജോമോനൊപ്പമുണ്ടായിരുന്ന സുഹൃത്ത് ജീവന്‍ ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ജോമോനെ കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷം കോടതിയില്‍ ഹാജരാക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക