Image

62 ദിവസം നീണ്ട ജയില്‍ വാസത്തിനു ശേഷം രാജ്കുന്ദ്രയ്ക്ക് ജാമ്യം

Published on 21 September, 2021
             62 ദിവസം നീണ്ട ജയില്‍ വാസത്തിനു ശേഷം രാജ്കുന്ദ്രയ്ക്ക് ജാമ്യം
നടി ശില്‍പാ ഷെട്ടിയുടെ  ഭര്‍ത്താവും അശ്‌ളീല വീഡിയോ നിര്‍മാണത്തിന് അറസ്റ്റിലായ രാജ്കുന്ദ്രയ്ക്ക് ജാമ്യം ലഭിച്ചു. 62 ദിവസം നീണ്ട ജയില്‍ വാസത്തിനു ശേഷമാണ് രാജ്കുന്ദ്രയ്ക്ക് ജാമ്യം ലഭിച്ചത്. വികാരനിര്‍ഭരനായി കാണപ്പെട്ട രാജ്കുന്ദ്ര മാധ്യമങ്ങളോട് സംസാരിക്കാന്‍ കൂട്ടാക്കിയില്ല. 

5000 രൂപ കെട്ടിവയ്ക്കണമെന്നുള്ള ഉപാധിയോടെയാണ് മുംബൈ കോടതി രാജ്കുന്ദ്രെയ്ക്ക് ജാമ്യം അനുവദിച്ചത്. 1400  പേജുകളുള്ള കുററപത്രം കഴിഞ്ഞയാഴ്ചയാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. 

അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണം എന്നാവശ്യപ്പെട്ട്  കഴിഞ്ഞ ആഴ്ച രാജ്കുന്ദ്ര കോടതിയെ സമീപിച്ചിരുന്നു. കേസില്‍ തന്നെ ബലിയാടാക്കുകയായിരുന്നു എന്നാണ് കുന്ദ്രെയുടെ വാദം. കേസില്‍ തന്റെ പങ്ക് തെളിയിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു തെളിവും കുറ്റപത്രത്തില്‍ ഇല്ലെന്നും രാജ് കുന്ദ്രെ കോടതിയില്‍ വാദിച്ചു. ജൂലൈ 19നാണ് അറസ്റ്റ് ചെയ്തത്. 

സിനിമില്‍ അവസരം തേടുന്ന യുവതികളെ രാജ്കുന്ദ്രയും കൂട്ടാളികളും ചേര്‍ന്ന് ചൂഷണം ചെയ്യുകയായിരുന്നുവെന്നും കുറ്റപത്രത്തില്‍ പരാമര്‍ശമുണ്ട്. ശില്‍പ ഷെട്ടിയുള്‍പ്പെടെ 43 സാക്ഷികളാണ് കേസിലുള്ളത്. ശില്‍പ ഷെട്ടിക്ക് കുന്ദ്രെയുടെ പദ്ധതികളെ കുറിച്ചൊന്നും അറിവില്ലായിരുന്നുവെന് കുറ്റപത്രത്തില്‍ പറയുന്നുണ്ട്.  

                എനിക്കൊരു അവാര്‍ഡൊക്കെ തന്നല്ലോ; വേദിയില്‍ തുള്ളിച്ചാടി ശോഭന

സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മുവീ(സൈമ) പുരസ്‌കാര വേദിയില്‍ തുള്ളിച്ചാടി സന്തോഷം പങ്കിട്ട് നടി ശോഭന. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ അഭിനയമാണ് ശോഭനയ്ക്ക് അവാര്‍ഡ് നേടിക്കൊടുത്തത്. പതിറ്റാണ്ടുകള്‍ നീളുന്ന അഭിനയ ജിവിതത്തില്‍ ശോഭനയുടെ ആദ്യത്തെ സൈമ അവാര്‍ഡാണിത്. 
''നന്ദി സൈമ, അവസാനം എനിക്കൊരു അവാര്‍ഡൊക്കെ തന്നല്ലോ. കുറച്ച് ത്രില്ലൊക്കെ ഉണ്ട് താങ്ക്യൂട്ടോ'' എന്നായിരുന്നു അവാര്‍ഡ് വാങ്ങിയ ശേഷം താരത്തിന്റെ മറുപടി. തിരികെ പോകുമ്പോള്‍ വേദിയില്‍ കുട്ടികളെ പോലെ തുളളിച്ചാടി രണ്ടു ചുവട് വച്ചിട്ടാണ് താരം മടങ്ങിയത്. 2013ല്‍ പുറത്തിറങ്ങിയ തിര എന്ന ചിത്രത്തിനു ശേഷം താരം പിന്നീട് അഭിനയിക്കുന്നത് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലാണ്. കല്യാണി പ്രിയദര്‍ശന്റെ അമ്മയുടെ വേഷത്തിലാണ് ശോഭന എത്തിയത്.  

                      സൈമ-അവാര്‍ഡില്‍ ചരിത്രം കുറിച്ച് മഞ്ജു വാര്യര്‍ 
 
സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മുവീ-സൈമ-അവാര്‍ഡ് വേദിയില്‍ ഇരട്ടനേട്ടവുമായി മലയാളത്തിന്റെ ലൈഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍. തമിഴിലും മലയാളത്തിലും മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയാണ് മഞ്ജു ചരിത്രം കുറിച്ചത്. പ്രതി പൂവന്‍ കോഴി, ലൂസിഫര്‍ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെയാണ് മഞ്ജു മലയാളത്തിലേക്ക് പുരസ്‌കാരം കൊണ്ടു വന്നത്. ആദ്യ തമിഴ് ചിത്രമായ അസുരനിലെ പച്ചിയമ്മാള്‍ എന്ന കഥാപാത്രത്തിലൂടെ തമിഴിലും മികച്ച നടിയായി. അതേ ചിത്രത്തിലെ അഭിനയത്തിന് ധനുഷിനെ മികച്ച നടനാക്കി. 

ഷൂട്ടിങ്ങ് തിരക്കുകള്‍ ആയതിനാല്‍ മലയാള സിനിമയ്ക്കുളള അവാര്‍ഡ് മഞ്ജുവിനു വേണ്ടി ആന്റിണി പെരുമ്പാവൂരും തമിഴില്‍ സംവിധായകന്‍ വെട്രിമാരനും അവാര്‍ഡുകള്‍ ഏറ്റു വാങ്ങി. കോവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം അവാര്‍ഡ് നൈറ്റ് നടക്കാതിരുന്നതിനാല്‍ 2019, 2020 വര്‍ഷങ്ങളിലെ പുരസ്‌കാരങ്ങള്‍ ഒരുമിച്ചാണ് പ്രഖ്യാപിച്ചത്. മലയാളം, തമിഴ്, കെലുങ്ക്, കന്നഡ ഭാഷകളിലെ ചിത്രങ്ങള്‍ക്കാണ് അവാര്‍ഡ്.   

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക