Image

ഫോമാ സാന്ത്വന സംഗീതം എഴുപത്തഞ്ചാം എപ്പിസോഡ് ആഘോഷിച്ചു.

(സലിം ആയിഷ : ഫോമാ പി ആര്‍ ഓ) Published on 21 September, 2021
ഫോമാ സാന്ത്വന സംഗീതം എഴുപത്തഞ്ചാം എപ്പിസോഡ് ആഘോഷിച്ചു.
ന്യു യോർക്ക്: കോവിഡ് ബാധിത സമൂഹത്തിൽ രോഗാതുരമായി ഒറ്റപ്പെട്ടുപോയവരെയും, സങ്കടത്തിന്റെ ആഴങ്ങളിൽ പെട്ടുലഞ്ഞവരെയും ഹൃദയത്തോടെന്ന പോലെ ചേർത്ത് നിർത്തി സാന്ത്വനത്തിന്റ  തൂവൽ സ്പർശമായി  തുടങ്ങിയ സാന്ത്വന സംഗീതത്തിന്റെ എഴുപത്തഞ്ചാം എപ്പിസോഡ് ന്യൂയോർക്കിൽ നിറഞ്ഞ  സദസ്സിനെ സാക്ഷി നിർത്തി  സാന്ത്വന സംഗീത പരിപാടിയുടെ പിന്നണി പ്രവർത്തകരെയും ഗായകരെയും ആദരിച്ചും, വിവിധ പരിപാടികളോടെ ആഘോഷിച്ചു. 
 
 
അതിരുകളില്ലാത്ത സ്നേഹത്തോടെ അമേരിക്കൻ മലയാളികൾ ഹ്ര്യദയത്തിൽ ഏറ്റു വാങ്ങിയ, സാന്ത്വന സംഗീതം   എഴുപത്തഞ്ചാം എപ്പിസോഡ് സിബി ഡേവിഡിന്റ മേൽനോട്ടത്തിലും, ഫോമയുടെ അഞ്ച് റീജിയനുകളുടെ ചുമതലയിലുമാണ് ആരംഭിച്ചത്. ആർ.വി.പിമാരായ  സുജനൻ പുത്തൻപുരയിൽ ( ന്യൂ ഇംഗ്ലണ്ട്), ഷോബി ഐസക് ( എമ്പയർ), ബിനോയി തോമസ് (മെട്രോ), ബൈജു വർഗ്ഗീസ് (മിഡ് അറ്റലാന്റിക്), തോമസ് ജോസ് (കാപിറ്റൽ), നാഷണൽ കമ്മറ്റിയംഗങ്ങളായ ഗീവർഗ്ഗീസ്, ഗിരീഷ് പോറ്റി, ജോസ് മലയിൽ, സണ്ണി കല്ലൂപ്പാറ, ജയിംസ് മാത്യു , ഡെൻസിൽ ജോർജ്ജ്, മനോജ് വർഗ്ഗീസ്, അനു സ്കറിയ, അനിൽ നായർ, മധുസൂധനൻ നമ്പ്യാർ, തുടങ്ങിയവർ സംഗീത നിഷയുടെ വിജയത്തിനായി മുന്നിലും പിന്നിലും പ്രവർത്തിച്ചു.
 
 
മെട്രോ മേഖല , ആർവിപി, ബിനോയ് തോമസ് സദസ്സിനെയും അതിഥികളെയും സ്വാഗതം ചെയ്തു. ഫോമാ പ്രസിഡണ്ട്  അനിയൻ  ജോർജ്ജ് അദ്ധ്യക്ഷ പ്രസംഗം നടത്തി.
 
 
ഫോമാ ജനറൽ സെക്രട്ടറി റ്റി  ഉണ്ണികൃഷ്ണൻ ഓൺലൈനിലൂടെ അനുമോദനങ്ങൾ അറിയിച്ചു.
 
ഫോമാ ട്രഷറർ തോമസ് ടി.ഉമ്മൻ, സാന്ത്വന സംഗീതം കോർഡിനേറ്ററും ജോയിന്റ് ട്രഷററുമായ  ബിജു തോണിക്കടവിൽ എന്നവർ ആശംസകൾ അർപ്പിച്ചു. ഉപദേശക സമിതി ചെയർമാൻ  ജോൺ സി വർഗീസ്,- കേരള കൺവെൻഷൻ ചെയർമാൻ ഡോ. ജേക്കബ് തോമസ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
 
 
സാന്ത്വന  സംഗീതത്തിന്റെ ശില്പിയും ഫോമയുടെ സന്തത സഹചാരിയുമായ ദിലീപ് വർഗ്ഗീസ്, സാങ്കേതിക സഹായങ്ങൾ നൽകിയ ബൈജു വർഗീസ്, റോഷിൻ മാമ്മൻ, സാജൻ മൂലേപ്ലാക്കിൽ, സുനിൽ ചാക്കോ, ജെയിൻ കണ്ണച്ചാംപറമ്പിൽ, ഗായകൻ  സിജി ആനന്ദ്,.സൗണ്ട് എഞ്ചിനീയർ സിറിയക് കുര്യൻ, ട്രിവിയ കോർഡിനേറ്റർ  ബോബി ബാൽ, എഫ്ബി ലൈവ് ടെലികാസ്റ്റ് കോർഡിനേറ്റർ  മഹേഷ് മുണ്ടയാട്, എന്നിവരെ സദസ്സിനു പരിചയപ്പെടുത്തുകയും അനുമോദിക്കുകയും ചെയ്തു.
 
 
ഫോമയുടെ വനിതാ വിഭാഗത്തിന്റെ ഏറ്റവും പ്രശംസനീയമായ സഞ്ചയിനിയുടെ പ്രവർത്തനോത്ഘാടനവും ഇതോടനുബന്ന്ധിച്ചു നടന്നു. വനിതാ വിഭാഗം പ്രസിഡന്റ് ലാലി കളപ്പുരക്കൽ സംഭാവന നല്കിയവരെയും പിന്നണി പ്രവർത്തകരെയും പരിചയപ്പെടുത്തി. മുഖ്യാതിഥിയായ ഡോ ദേവി നമ്പ്യാപറമ്പിൽ പ്രഭാഷണം നടത്തി.
 
 
ഫോമാ വൈസ് പ്രസിഡന്റ് പ്രദീപ നായർ നന്ദി രേഖപ്പെടുത്തി.
 
ദിലീപ് വർഗ്ഗീസ്, ഡോക്ടർ ജേക്കബ് തോമസ്, അനിയൻ ജോർജ്ജ്, വിജി അബ്രഹാം, പോൾ സി.മത്തായി, പി.ടി.തോമസ്, വിൻസന്റ് സിറിയക്, ഡോക്ടർ പ്രിൻസ് നെച്ചിക്കാട്ട്, ഷിജു എബ്രഹാം, സാബു ലൂക്കോസ്, ഡെൻസിൽ ജോർജ്ജ് എന്നിവരായിരുന്നു  സാന്ത്വന സംഗീതം എഴുപത്തഞ്ചാം എപ്പിസോഡിന്റെ സ്‌പോൺസർമാർ.
ഫോമാ സാന്ത്വന സംഗീതം എഴുപത്തഞ്ചാം എപ്പിസോഡ് ആഘോഷിച്ചു.ഫോമാ സാന്ത്വന സംഗീതം എഴുപത്തഞ്ചാം എപ്പിസോഡ് ആഘോഷിച്ചു.ഫോമാ സാന്ത്വന സംഗീതം എഴുപത്തഞ്ചാം എപ്പിസോഡ് ആഘോഷിച്ചു.ഫോമാ സാന്ത്വന സംഗീതം എഴുപത്തഞ്ചാം എപ്പിസോഡ് ആഘോഷിച്ചു.ഫോമാ സാന്ത്വന സംഗീതം എഴുപത്തഞ്ചാം എപ്പിസോഡ് ആഘോഷിച്ചു.ഫോമാ സാന്ത്വന സംഗീതം എഴുപത്തഞ്ചാം എപ്പിസോഡ് ആഘോഷിച്ചു.ഫോമാ സാന്ത്വന സംഗീതം എഴുപത്തഞ്ചാം എപ്പിസോഡ് ആഘോഷിച്ചു.ഫോമാ സാന്ത്വന സംഗീതം എഴുപത്തഞ്ചാം എപ്പിസോഡ് ആഘോഷിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക