Image

ഗസ്റ്റ് വാക്സ്; എറണാകുളത്തെ 50,000 അതിഥി തൊഴിലാളികള്‍ക്ക് വാക്സിനേഷന്‍ പൂര്‍ത്തിയാക്കി

Published on 21 September, 2021
ഗസ്റ്റ് വാക്സ്; എറണാകുളത്തെ 50,000 അതിഥി തൊഴിലാളികള്‍ക്ക് വാക്സിനേഷന്‍ പൂര്‍ത്തിയാക്കി



എറണാകുളം: അതിഥി തൊഴിലാളികള്‍ക്കുള്ള കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണ പദ്ധതിയായ ഗസ്റ്റ് വാക്‌സ് 50000 ഡോസ് പൂര്‍ത്തിയാക്കി എറണാകുളം ജില്ല. ജില്ലയിലെ വിവിധ തൊഴിലുടമകള്‍ നേരിട്ട് തങ്ങളുടെ അതിഥി തൊഴിലാളികള്‍ക്ക് നല്‍കിയ 13330 ഡോസ് ഉള്‍പ്പടെ 126 ഔട്ട് റീച്ച് വാക്‌സിനേഷന്‍ ക്യാമ്പുകളിലായി 50055 അതിഥി തൊഴിലാളികള്‍ക്കാണ് വാക്‌സിനേഷന്‍ പൂര്‍ത്തിയായത്. ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും സഹകരണത്തോടെ സംസ്ഥാന തൊഴില്‍ വകുപ്പാണ് അതിഥി തൊഴിലാളികളുടെ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.


രണ്ടാം ഘട്ട ലോക്ഡൗണ്‍ ആരംഭിക്കുന്ന ഘട്ടത്തില്‍ ജില്ലയിലുണ്ടായിരുന്ന 77991 തൊഴിലാളികളുടെ 64% ആണിത്. ഈ മാസം അവസാനത്തോടെ മുഴുവന്‍ അതിഥി തൊഴിലാളികള്‍ക്കും ആദ്യ ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ജില്ല ലേബര്‍ ഓഫീസര്‍ പി. എം. ഫിറോസ് പറഞ്ഞു. റൂറല്‍ ഹെല്‍ത്ത് മിഷന്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാരിതര സംഘടനകള്‍ എന്നിവയുടെ സഹായത്തോടെയാണ് പദ്ധതി പൂര്‍ത്തീകരിക്കുന്നത്..


അതിഥി തൊഴിലാളികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനായി ക്ലിനിക്ക് ഓണ്‍ വീല്‍സ് അതിഥി തൊഴിലാളികള്‍ക്കുള്ള ആദ്യ വാക്‌സിനേഷന്‍ ക്യാമ്പും പ്രവര്‍ത്തനം ആരംഭിച്ചു. അതിഥി തൊഴിലാളികളുടെ വാക്‌സിനേഷന്‍ അതിവേഗം പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെയും തൊഴില്‍ വകുപ്പിന്റെയും നേതൃത്വത്തില്‍ ബിപിസിഎല്ലിന്റെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് എറണാകുളം കരയോഗത്തിന്റെയും എറണാകുളം ലക്ഷ്മി ഹോസ്പിറ്റലിന്റെയും 
സഹകരണത്തോടെയാണ് ക്ലിനിക്ക് ഓണ്‍ വീല്‍സ് പദ്ധതി നടപ്പിലാക്കുന്നത്. സെപ്തംബര്‍ 30ന് അകം ജില്ലയിലെ മുഴുവന്‍ അതിഥി തൊഴിലാളികള്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കാനാണ് തീരുമാനം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക