Image

അസദുദ്ദീന്‍ ഒവൈസിയുടെ വീടിന് നേരെ ആക്രമണം; അഞ്ചുപേര്‍ പിടിയില്‍

Published on 21 September, 2021
 അസദുദ്ദീന്‍ ഒവൈസിയുടെ വീടിന് നേരെ ആക്രമണം; അഞ്ചുപേര്‍ പിടിയില്‍


ന്യൂഡല്‍ഹി: എ.ഐ.എം.ഐ.എം. നേതാവും പാര്‍ലമെന്റ് അംഗവുമായി അസദുദ്ദീന്‍ ഒവൈസിയുടെ ഡല്‍ഹിയിലെ വീടിന് നേരെ ആക്രമണം. ഹിന്ദു സേനയുടെ പ്രവര്‍ത്തകരെന്ന് അവകാശപ്പെടുന്നവരാണ് ഒവൈസിയുടെ വീട് ആക്രമിക്കുകയും നാശനഷ്ടം ഉണ്ടാക്കുകയും ചെയ്തത്. അഞ്ച് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

'അഞ്ച് പേരെ സംഭവ സ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒവൈസിയുടെ പരാമര്‍ശങ്ങളില്‍ പ്രകോപിതരായാണ് വീട് ആക്രമിച്ചതെന്നാണ് ഇവര്‍ പറയുന്നത്'- ന്യൂഡല്‍ഹി ഡി.സി.പി ദീപക് യാദവ് മാധ്യമങ്ങളോട് പറഞ്ഞു.  ഒവൈസിയുടെ വീടിന് നേരെ ആക്രമണം നടക്കുന്നതായി പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്. അപ്പോഴേക്കും അക്രമികള്‍ ഗെയ്റ്റ് കേടുവരുത്തുകയും വീടിന്റെ ചില്ലുകള്‍ ഉടയ്ക്കുകയും ചെയ്തിരുന്നു..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക