Image

പ്രതിശ്രുത വരനൊപ്പം പോയ യുവതി ബസിന് അടിയില്‍പെട്ടു മരിച്ചു

Published on 22 September, 2021
പ്രതിശ്രുത വരനൊപ്പം പോയ യുവതി  ബസിന് അടിയില്‍പെട്ടു മരിച്ചു
ചങ്ങനാശേരി: സ്കൂട്ടര്‍ മറിഞ്ഞ് കെഎസ്ആര്‍ടിസി ബസിന് അടിയില്‍പെട്ട യുവതിക്കു ദാരുണാന്ത്യം. മാമ്മൂട് വളവുകുഴി കരിങ്ങണാമറ്റം സണ്ണി  ബിജി ദമ്പതികളുടെ ഏകമകള്‍ സുബി ജോസഫ് (25) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 5:35ന് വാഴൂര്‍ റോഡില്‍ പൂവത്തുംമൂടിനു സമീപമായിരുന്നു അപകടം.

ഒരേ ദിശയിലാണ് കെഎസ്ആര്‍ടിസി ബസും സ്കൂട്ടറും സഞ്ചരിച്ചത്. പ്രതിശ്രുത വരനൊപ്പം സ്കൂട്ടറിന്റെ പിന്നില്‍ ഇരുന്നാണ് സുബി യാത്ര ചെയ്തിരുന്നത്. കുമളിയില്‍നിന്ന് കായംകുളത്തേക്ക് പോവുകയായിരുന്നു ബസ്.

പൂവത്തുംമൂടിനു സമീപം ബസ്, സ്കൂട്ടറിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ സ്കൂട്ടര്‍ റോഡില്‍നിന്നു തെന്നിമാറുകയും സുബി ബസിനടിയില്‍പെടുകയുമായിരുന്നു. പ്രതിശ്രുത വരന്‍ അദ്ഭുതകരമായി രക്ഷപെട്ടു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക