Image

രാമങ്കരിയില്‍ ജലസംഭരണിയുടെ മുകളില്‍ കയറി മധ്യവയസ്‌കന്റെ ആത്മഹത്യാ ഭീഷണി

Published on 22 September, 2021
രാമങ്കരിയില്‍ ജലസംഭരണിയുടെ മുകളില്‍ കയറി മധ്യവയസ്‌കന്റെ ആത്മഹത്യാ ഭീഷണി

ആലപ്പുഴ: കുടുംബവഴക്കിനെ തുടര്‍ന്ന് ജലസംഭരണിയുടെ മുകളില്‍ കയറി മധ്യവയസ്‌കന്റെ ആത്മഹത്യാ ഭീഷണി. ആലപ്പുഴ ഊരുക്കരി സ്വദേശി ട്രിബിലിയാണ് രാമങ്കരിയിലെ ജലസംഭരണിയുടെ മുകളില്‍ കയറി പുലര്‍ച്ചെ മുതല്‍ പ്രതിഷേധിച്ചത്. മക്കളെ കാണാതെ ഇറങ്ങില്ലെന്ന് ഇയാള്‍ വാശിപിടിച്ചതോടെ 10 മണിയോടെ മകള്‍ സ്ഥലത്തെത്തി അനുനയിപ്പിച്ചു താഴെയിറക്കി. 

ഭാര്യയും കുടുംബവുമായി വഴക്കിട്ട് അകന്നുകഴിയുകയാണ് ട്രിബിലി. ഭാര്യ ഇയാള്‍ക്കെതിരെ കേസ് കൊടുത്തിരുന്നു. സമീപ പ്രദേശങ്ങളില്‍ കപ്പലണ്ടി കച്ചവടം ചെയ്തു ജീവിക്കുന്നയാളാണ് ട്രിബിലി. ചിലര്‍ കച്ചവടം തടസ്സപ്പെടുത്തിയതുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുമുണ്ടായിരുന്നു. തന്റെ പരാതികള്‍ പരിഹരിക്കണമെന്നായിരുന്നു ഇയാളുടെ ആവശ്യം. 

ഒരു കന്നാസില്‍ പെട്രോളുമായാണ് ഇയാള്‍ ജലസംഭരണിയില്‍ കയറിയത്. ഭാര്യ കേസ് പിന്‍വലിക്കണം,
കപ്പലണ്ടി വില്‍പ്പനയ്ക്കു സൗകര്യം ചെയ്യണം, അമ്പലപ്പുഴയില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കണം എന്നിവയാണ് ഇയാളുടെ ആവശ്യം. പോലീസും ഫയര്‍ഫോഴ്‌സും എത്തി ഇയാളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. 

ഭാര്യയുമായി പിണങ്ങി വള്ളത്തിലാണ് കഴിഞ്ഞിരുന്നതെന്ന് പോലീസ് പറയുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക