Image

മാര്‍ത്തോമാ യുവജനസഖ്യം ഭദ്രാസന കോണ്‍ഫറന്‍സ് ഒരുക്കങ്ങള്‍ പുരോഗമിയ്ക്കുന്നു.

ജീമോന്‍ റാന്നി Published on 22 September, 2021
മാര്‍ത്തോമാ യുവജനസഖ്യം ഭദ്രാസന കോണ്‍ഫറന്‍സ് ഒരുക്കങ്ങള്‍ പുരോഗമിയ്ക്കുന്നു.
ഹ്യുസ്റ്റണ്‍ : മാര്‍ത്തോമാ സഭയുടെ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ ഹൂസ്റ്റണില്‍ വച്ച് നടത്തപ്പെടുന്ന ഇരുപത്തിയൊന്നാമത് ഭദ്രാസന കോണ്‍ഫെറന്‍സിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നുവെന്ന് കോണ്‍ഫറന്‍സ് ഭാരവാഹികള്‍ അറിയിച്ചു.
 
ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ ഇടവക യുവജനസഖ്യം ആതിഥേയത്വം വഹിക്കുന്ന കോണ്‍ഫറന്‍സ് 2021 നവംബര്‍ 12, 13, 14 തീയതികളില്‍ (വെള്ളി,ശനി, ഞായര്‍)  ഇമ്മാനുവേല്‍ മാര്‍ത്തോമാ ദേവാലയത്തിലും ഇമ്മാനുവേല്‍ സെന്ററിലുമായിട്ടാണ് നടത്തുന്നത്.
 
കോവിഡ്  പ്രതിസന്ധികള്‍ക്കിടയിലും എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് നടത്തപ്പെടുന്ന ഒരു കോണ്‍ഫറന്‍സ് എന്ന പ്രത്യേകതയും ഇതിനുണ്ട്. മുന്‍കാലങ്ങളില്‍ നിന്ന് വിഭിന്നമായി വലിയ ആള്‍ക്കൂട്ടങ്ങളും ആരവങ്ങളും ഒഴിവാക്കി രജിസ്ട്രേഷന്‍ 250 പേര്‍ക്കു മാത്രമായി പരിമിതപ്പെടുത്തി നടത്തപ്പെടുന്ന ഒരു കോണ്‍ഫറന്‍സ് ആയിരിക്കുമെന്ന് ഭദ്രാസന യുവജനസഖ്യം കൗണ്‍സില്‍ അറിയിച്ചു.  
 
കോണ്‍ഫറന്‍സിന് സംബന്ധിക്കുവാന്‍ താല്പര്യമുള്ളവര്‍ താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു അവരുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടതാണ്. ഈ വര്‍ഷത്തെ കോണ്‍ഫറന്‍സിന് ചിന്താവിഷയം ആയി തെരഞ്ഞെടുത്തിരിക്കുന്നത് 'ഫലദായക ശിഷ്യത്വം' എന്ന വിഷയമാണ്.  ക്രിസ്തുയേശുവില്‍ നല്ല ഫലം കായിച്ചുകൊണ്ട് അവന്റെ ശിഷ്യന്മാരായി ജീവിക്കുന്നതിനു വേണ്ടിയുള്ള ആഹ്വാനമാണ് ഈ കോണ്‍ഫറന്‍സില്‍ നിന്ന് ലക്ഷ്യമാക്കുന്നത് എന്ന് ഇമ്മാനുവേല്‍ ഇടവക യുവജനസഖ്യത്തിന്റെ പ്രസിഡന്റും ഇടവക വികാരിയുമായ റവ: ഈപ്പന്‍ വര്‍ഗീസ്   പറഞ്ഞു.  
 
ആരവങ്ങളും ആര്‍ഭാടങ്ങളില്ലാതെ, ജീവന്റെ നിറവുള്ള ദൈവ വചന പ്രഘോഷണം ലഭ്യമാക്കുക എന്നതാണ് കോണ്‍ഫന്‍സില്‍ കൂടി ആഗ്രഹിക്കുന്നത് എന്ന് കോണ്‍ഫെറന്‍സ് കണ്‍വീനര്‍ അജു ജോണ്‍ വാരിക്കാട് കോ കണ്‍വീനര്‍ അനി ജോജി എന്നിവര്‍ പറഞ്ഞു.
 
കോണ്‍ഫ്രന്‍സിന്റെ ലോഗോ പ്രകാശനം ജൂലൈ മാസം ആദ്യവാരം നടത്തുകയും തുടര്‍ന്ന് ഓഗസ്റ്റ് ആദ്യവാരം വെബ്‌സൈറ്റ് ഭദ്രാസന എപ്പിസ്‌കോപ്പാ റൈറ്റ് റവ: ഡോ. ഐസക് മാര്‍ പീലക്‌സിനോസ് എപ്പിസ്‌കോപ്പാ പ്രകാശനം ചെയ്ത് രജിസ്‌ട്രേഷന്‍ ആരംഭിക്കുകയും ചെയ്തു.
 
മുതിര്‍ന്നവര്‍ക്ക് 135 ഡോളര്‍ മാത്രമാണ് കോണ്‍ഗ്രസിന്റെ  രജിസ്‌ട്രേഷന്‍ ഫീസ്. ഭദ്രാസന എപ്പിസ്‌കോപ്പ അഭിവന്ദ്യ ഡോ. ഐസക് മാര്‍ പീലക്‌സിനോസ് എപ്പിസ്‌കോപ്പാ, റവ. ഈപ്പന്‍ വര്‍ഗീസ് ( ഇടവക വികാരി) റവ: തോമസ് കെ മാത്യൂ (യൂത്ത് ചാപ്ലയിന്‍,ഫിലാഡല്‍ഫിയ) റവ. പ്രിന്‍സ് വര്‍ഗീസ് മടത്തിലേത്ത് ( പ്രിന്‍സ്ടണ്‍ തിയോളോജിക്കല്‍ സെമിനാരി പിഎച്ച്ഡി വിദ്യാര്‍ത്ഥി) എന്നിവര്‍ കോണ്‍ഫറന്‍സിനു നേതൃത്വം നല്‍കും.
 
കോണ്‍ഫറന്‍സിന് സംബന്ധിക്കേണ്ടതിന് https://ysconference2021.org/ എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ചു രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
 
 
 
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക