Image

പ്രധാനമന്ത്രി അമേരിക്കയിലേയ്ക്ക് ; അഫ്ഗാനും കോവിഡും ചര്‍ച്ചയാകും

ജോബിന്‍സ് Published on 22 September, 2021
പ്രധാനമന്ത്രി അമേരിക്കയിലേയ്ക്ക് ; അഫ്ഗാനും കോവിഡും ചര്‍ച്ചയാകും
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലേയ്ക്ക് ഇന്ന് പുറപ്പെടുന്നു. വളരെ നിര്‍ണ്ണായകമായ സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ഏറെ നാളുകള്‍ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി  അമേരിക്കയിലെത്തുന്നത്. കോവിഡ് പ്രതിരോധവും ഒപ്പം അഫ്ഗാന്‍ പ്രശ്‌നവും  ഇനി നടക്കുന്ന ഇന്ത്യ അമേരിക്ക ചര്‍ച്ചകളിലെ പ്രധാന അജണ്ടയായിരിക്കും. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈസ് പ്രസിഡന്റ് കമല ഹാരീസ് എന്നിവരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. 

അമേരിക്കയിലെത്തിയാല്‍ പ്രധാനമന്ത്രി ആദ്യം പങ്കെടുക്കുന്നത് പ്രസിഡന്റ് ജോ ബൈഡന്‍ വിളിച്ചിരിക്കുന്ന കോവിഡ് സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള പ്രത്യേക സമ്മേളനത്തിലായിരിക്കും.  ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്ന കാര്യം നേരത്തെ തീരുമാനിച്ചിരുന്നില്ല എന്നാല്‍ ഇതില്‍ പങ്കെടുക്കുവാന്‍ അവസാന നിമിഷം ഇന്ത്യ തീരുമാനിക്കുകയായിരുന്നു. ഇന്ത്യയിലെ കോവിഡ് സാഹചര്യങ്ങള്‍ വിശദീകരിക്കുന്നതിനൊപ്പം വാക്‌സിന്‍ വിവിചേനം അടക്കമുള്ള വിഷയങ്ങള്‍ മോദി ഈ സമ്മേളനത്തില്‍ ഉന്നയിച്ചേക്കും. 

ഈ മാസം 24 നാണ് ട്രംപുമായുള്ള കൂടിക്കാഴ്ച. ഇന്ത്യ, ഓസ്‌ട്രേലിയ, അമേരിക്ക, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ക്വാഡ് (QUAD) ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. ഇതിനു ശേഷമാകും അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസുമായി ചര്‍ച്ച നടത്തുക.  തുടര്‍ന്ന് 25 ന് ന്യൂയോര്‍ക്കില്‍ വച്ചു നടക്കുന്ന യുഎന്‍ പൊതു സഭയുടെ മീറ്റിംഗിനെ മോദി അഭിസംബോധന ചെയ്യും. കോവിഡും അഫ്ഗാനും തന്നെയായിരിക്കും പ്രദാനമന്ത്രിയുടെ സന്ദര്‍ശനത്തിലെ പ്രധാന വിഷയങ്ങളെന്ന് തീര്‍ച്ചയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക