Image

താലിബാനുവേണ്ടി പാകിസ്ഥാന്‍ ; ന്യൂയോര്‍ക്കിലെ സാര്‍ക്ക് ഉച്ചകോടി റദ്ദാക്കി

ജോബിന്‍സ് Published on 22 September, 2021
താലിബാനുവേണ്ടി പാകിസ്ഥാന്‍ ; ന്യൂയോര്‍ക്കിലെ സാര്‍ക്ക് ഉച്ചകോടി റദ്ദാക്കി
താലിബാന്‍ തീവ്രവാദികള്‍ക്ക് വേണ്ടിയുള്ള പാകിസ്ഥാന്റെ നിലപാടിനെ ഇന്ത്യ അതിശക്തമായി എതിര്‍ത്തതോടെ ന്യൂയോര്‍ക്കില്‍ വെച്ചു നടക്കേണ്ട സാര്‍ക്ക് ഉച്ചകോടി റദ്ദാക്കി. ഈ മാസം 25 ന് അമേരിക്കയില്‍ നടക്കുന്ന യുഎന്‍ പൊതുസഭാ യോഗത്തിന് ശേഷമായിരുന്നു സാര്‍ക്ക് രാജ്യങ്ങളുടെ യോഗം നടത്താന്‍ നിശ്ചയിച്ചിരുന്നത്. 

സാര്‍ക്ക് അംഗരാജ്യമായ അഫ്ഗാന് ണ്ടേി താലിബാന്‍ പ്രതിനിധിയെ പങ്കെടുപ്പിക്കണമെന്ന പാകിസ്ഥാന്റെ ആവശ്യമാണ് ഉച്ചകോടി മുടങ്ങാന്‍ കാരണമായത്. ഈ നിലപാടിനെ ഇന്ത്യ ശക്തമായി എതിര്‍ക്കുകയും നിലവില്‍ അഫ്ഗാനെ ഐക്യരാഷ്ട്ര സഭയില്‍ പ്രതിനിധീകരിക്കുന്ന വ്യക്തി സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുത്താല്‍ മതിയെന്ന് ആവശ്യപ്പെടുകയും ചെയ്തു. 

എന്നാല്‍ താലിബാന്‍ പ്രതിനിധിയെ പങ്കെടുപ്പിക്കില്ലെങ്കില്‍ ആ കസേര ഒഴിച്ചിടണമെന്നായിരുന്നു പാകിസ്ഥാന്റെ ആവശ്യം. ഈ ആവശ്യവും ഇന്ത്യ അംഗീകരിച്ചില്ല. ഇതേ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം രൂക്ഷമാവുകയും സാര്‍ക്ക് യോഗം തന്നെ വേണ്ടെന്നു വയ്ക്കുകയുമായിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക