Image

ട്രംപിനുണ്ടായിരുന്ന അനുഭാവം ബൈഡനില്‍ നിന്നും പ്രതീക്ഷിക്കാമോ

ജോബിന്‍സ് Published on 22 September, 2021
ട്രംപിനുണ്ടായിരുന്ന അനുഭാവം ബൈഡനില്‍ നിന്നും പ്രതീക്ഷിക്കാമോ
മുന്‍ അമേരിക്കന്‍  പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ മികച്ച സൗഹൃദമാണ് ഉണ്ടായിരുന്നത്. ഈ സൗഹൃദം ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളിലും അക്കാലത്ത് നിഴലിച്ചിരുന്നു. ഡോണാള്‍ഡ് ട്രംപിന്റെ ഇന്ത്യന്‍ സന്ദര്‍ശനവും മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനവും ഈ സൗഹൃദത്തിന്റെ തണലില്‍ വലിയ സംഭവങ്ങളാക്കി മാറ്റാന്‍ ഇരു രാജ്യങ്ങളും ശ്രമിച്ചിരുന്നു. 

ഇന്ത്യയില്‍ നടന്ന നമസ്‌തേ ട്രംപ് എന്ന പരിപാടിയും അമേരിക്കയില്‍ സംഘടിപ്പിച്ച ഹൗദി മോദിയുമൊക്കെ ഈ സൗഹൃദത്തിന്റെ സാക്ഷ്യപത്രങ്ങളായിരുന്നു. എന്നാല്‍ ട്രംപിനെ എതിര്‍ക്കുന്നവര്‍ അദ്ദേഹത്തിന്റെ എല്ലാ തീരുമാനങ്ങളേയും നീക്കങ്ങളേയും എതിര്‍ക്കുകയും സംശയത്തോടെ വീക്ഷിക്കുകയും ചെയ്തിരുന്നു. 

ഈ സംശയ ദൃഷ്ടി ട്രംപിന്റെ മോദി സൗഹൃദത്തിലും ഇന്ത്യാ ബന്ധത്തിലും വരെയുണ്ടായിരുന്നു. ട്രംപ് അധികാരമൊഴിഞ്ഞതോടെ ഇന്തോ - അമേരിക്കന്‍ നയതന്ത്ര ബന്ധത്തിലെ ഉഷ്മളതയും നഷ്ട്‌പ്പെട്ടെന്ന് പറയാതെ വയ്യ. ബൈഡന്‍ അധികാരത്തില്‍ വന്ന ശേഷം കാര്യമായ മുന്നേറ്റങ്ങളൊന്നും ഈ ബന്ധത്തില്‍ ഉണ്ടായിട്ടില്ല.

ഈയൊരു സാഹചര്യത്തിലാണ് അമേരിക്കന്‍ പ്രസിഡന്റും ഇന്ത്യന്‍ പ്രധാനമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച. ഈ കൂടിക്കാഴ്ചയിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാനും  ട്രംപ് ഭരണകൂടവും ഇന്ത്യയും തമ്മിലുണ്ടായിരുന്ന സൗഹൃദത്തിലേയ്ക്ക് തിരികെയെത്തിക്കാനും നരേന്ദ്രമോദിക്ക് സാധിക്കുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക