Image

തപ്സി പന്നുവിന്റെ 'രശ്മി റോക്കറ്റ്' ഒക്ടോബര്‍ 15 ന് റിലീസ്

Published on 22 September, 2021
തപ്സി പന്നുവിന്റെ 'രശ്മി റോക്കറ്റ്' ഒക്ടോബര്‍ 15 ന് റിലീസ്
തപ്സി പന്നു നായികയായി എത്തുന്ന 'രശ്മി റോക്കറ്റ്' ഒക്ടോബര്‍ 15 ന് റിലീസ് ചെയ്യും. സീ5ലൂടെയാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തില്‍ ഗുജറാത്തി കായികതാരമായ രശ്മിയുടെ വേഷത്തിലാണ് തപ്‌സി അഭിനയിച്ചിരിക്കുന്നത്. ആകര്‍ഷ് ഖുറാനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തപ്‌സി തന്റെ ഇന്‍സ്റ്റഗ്രം പേജിലൂടെയാണ് ചിത്രത്തിന്റെ റിലീസ് തീയതി അറിയിച്ചത്.

കഴിഞ്ഞ കുറച്ചുമാസങ്ങളായി ചിത്രത്തിനായി നിരവധി വര്‍ക്ക് ഔട്ടുകളാണ് താരം നടത്തിയത്.

സ്‌പോര്‍ട്‌സ് ഡ്രാമ ചിത്രമായ 'രശ്മി റോക്കറ്റില്‍' തപ്സി ഒരു സ്പ്രിന്ററായിട്ടാണ് വേഷമിടുന്നത്. സിനിമയ്ക്കായി താരം തയ്യാറെടുക്കുന്നതിന്റെ ചില ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലാണ്. ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ മാത്രമല്ല ഇന്റര്‍നെറ്റ് ലോകത്തും താരത്തിന്റെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് കാണാം. തന്റെ കഥാപാത്രത്തിനായി ഏതറ്റം വരെയുള്ള തയ്യാറെടുപ്പുകള്‍ നടത്താനും താരം   മടിക്കാറില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക