Image

നടി മേഘ്ന രാജ് പുനര്‍വിവാഹിതയാകുന്നുവെന്ന് വാര്‍ത്തകള്‍, പ്രതികരിച്ച് പ്രഥം

Published on 22 September, 2021
 നടി മേഘ്ന രാജ് പുനര്‍വിവാഹിതയാകുന്നുവെന്ന് വാര്‍ത്തകള്‍, പ്രതികരിച്ച് പ്രഥം


നടി മേഘ്ന രാജ് പുനര്‍വിവാഹിതയാകുന്നുവെന്ന് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ കന്നട നടനും ബിഗ്ബോസ് താരവുമായ പ്രഥം. പ്രഥമും മേഘ്നയും വിവാഹിതരാകുന്നുവെന്ന തരത്തിലായിരുന്നു പ്രചാരണം. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായതിന് പിന്നാലെയാണ് പുനര്‍വിവാഹവാര്‍ത്ത പുറത്തെത്തിയത്. 

വാര്‍ത്തകളും പ്രചാരണങ്ങളും അതിരു കടന്നപ്പോള്‍ പ്രതികരണവുമായി പ്രഥം തന്നെ രംഗത്തെത്തി. 'ആദ്യമൊക്കെ ഇതിനെ അവഗണിക്കുകയാണ് ചെയ്തത്. പക്ഷേ ഇപ്പോള്‍ 2.70 ലക്ഷത്തിലധികം പേരാണ് ഈ വിഡിയോ കണ്ടത്. പണത്തിനും കാഴ്ചക്കാര്‍ക്കും വേണ്ടി ചില ചാനലുകള്‍ ചെയ്യുന്ന ഇത്തരം പ്രവര്‍ത്തികളെ നിയമപരമായി തന്നെ നേരിടാനാണ് പോകുന്നത്'. ഇത്തരം വിഡിയോകള്‍ നീക്കം ചെയ്യിപ്പിച്ച് മറ്റ് ചാനലുകള്‍ക്ക് കൂടി ഒരു പാഠമാകേണ്ട സ്ഥിതിയാണ്.'- പ്രഥം വ്യക്തമാക്കുന്നു.

ഹൃദയാഘാതത്തെ തുടര്‍ന്ന് 2020 ജൂണ്‍ 7 നായിരുന്നു ചിരഞ്ജീവിയുടെ മരണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക