fokana

വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖിയുമായി ഫൊക്കാനാ പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ് കൂടിക്കാഴ്ച്ച നടത്തി

Published

on

ന്യൂയോര്‍ക്ക്:  ഇന്ത്യയുടെ വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖിയുമായി ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ് ന്യൂയോര്‍ക്കിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വച്ച് കൂടിക്കാഴ്ച്ച നടത്തി. അമേരിക്ക സന്ദര്‍ശനത്തിനായി എത്തിയ മന്ത്രി ന്യൂയോര്‍ക്കിലെ  ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വിളിച്ചു കൂട്ടിയ മീറ്റിംഗില്‍ പ്രത്യേക ക്ഷണിതാവായി എത്തിയപ്പോഴായിരുന്നു ഫൊക്കാനാ പ്രസിഡന്റ് ജോര്‍ജി വര്‍ഗീസുമായി കൂടിക്കാഴ്ച്ച നടത്തിയത്.

 കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍  ഉണ്ടായ ഇന്ത്യയുടെ ഭരണനേട്ടങ്ങളെ പറ്റി വിശദമായി സംസാരിച്ച മന്ത്രി കോവിഡിനെ നേരിടാന്‍ രാജ്യം ചെയ്ത പ്രവര്‍ത്തനങ്ങള്‍ വിശദമാക്കി. ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ റണ്‍ധീര്‍ ജയ്‌സ്വാള്‍, ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ വരുണ്‍ ജെഫ് എന്നിവരും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും ആണ് ഈ ഉന്നത തല മീറ്റിംഗ് സംഘടിപ്പിച്ചത്.

അമേരിക്കയിലുള്ള  ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലില്‍ നിന്നുള്ള വിവിധ സംഘടനകളുടെ കേന്ദ്ര സംഘടനകളെ പ്രതിനിധീകരിച്ച പ്രസിഡന്റുമാര്‍ ഉള്‍പ്പെട്ട പ്രതിനിധി സംഘമായിരുന്നു മീറ്റിംഗില്‍ പങ്കെടുത്തവര്‍.  ന്യൂയോര്‍ക്ക്  കോണ്‍സുലേറ്റ് അതിര്‍ത്തിയിലുള്ള ഇന്ത്യന്‍ വംശജരുടെ സാമൂഹ്യ സംഘടനാ പ്രവര്‍ത്തകരുടെ പ്രതിനിധികളുമായി നിത്യമായി ബന്ധം പുലര്‍ത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്‍പ്പെടെ നേതൃത്വം നല്കുന്ന കമ്മ്യൂണിറ്റി അഫ്‌യേഴ്‌സ് ഡിപ്പാര്‍ട്‌മെന്റിന്റെ മേധാവി എ. കെ വിജയ കൃഷ്ണന്‍ മീറ്റിംഗിന് സാരഥ്യം വഹിച്ചിരുന്നു.  

വിസ, ഒ സി ഐ കാര്‍ഡ് ഉള്‍പ്പെടെ  അമേരിക്കന്‍ മലയാളികളുടെ പ്രശ്‌നങ്ങള്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുമായി ജോര്‍ജി വര്‍ഗീസ് അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തി. കോണ്‍സുലേറ്റ് അധികാരികളുമായി  ബന്ധങ്ങള്‍ സുദൃഢമാക്കാനും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുമായുള്ള ബന്ധം ഹാര്‍ദ്ദവമാക്കാനും ഈ ഏറെ  മീറ്റിംഗ് ഉപകാരപ്രദമായിരുന്നുവെന്ന് ജോര്‍ജി വര്‍ഗീസ് അറിയിച്ചു.  ഒ സി ഐ കാര്‍ഡ് നടപടികളില്‍ അടുത്തയിടെ വന്നിട്ടുള്ള മാറ്റങ്ങളെ ഉള്‍പ്പെടുത്തി ഒരു വിശദീകരണ ക്ലാസുകള്‍  നടത്തുവാന്‍  ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു,

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫൊക്കാനക്ക്  വനിതകളുടെ നേതൃത്വം വരും: പ്രശസ്ത കലാകാരി ഡോ. കല ഷഹി  ജനറൽ സെക്രെട്ടറി സ്ഥാനാർഥി 

അപ്പു പിള്ള : ലീലാ മാരേട്ട് പാനലില്‍ ആര്‍.വി.പിയായി മത്സരിക്കുന്നു

ഫൊക്കാന ക്രിസ്മസ്സും ന്യൂഇയറും ആഘോഷിച്ചു

ഷാജി വർഗീസ് ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്നു

രാജൻ പടവത്തിൽ: ഫൊക്കാന നിലപാടുകളിലെ തത്വദീക്ഷ (അഭിമുഖം: മീട്ടു  റഹ്മത് കലാം)

ഫൊക്കാനയുടെ 2022- 2024 ലെ പ്രസിഡണ്ട് സ്ഥാനാർത്ഥിയായി  ലീല മാരേട്ട് വീണ്ടും മത്സരിക്കുന്നു

ഫൊക്കാന 2022-ലെ കോര്‍ഡിനേറ്ററായി സ്വരൂപാ അനിലിനെ നോമിനേറ്റ് ചെയ്തു

2021 ഫൊക്കാനയുടെ ഉയർത്തെഴുന്നേല്പിന്റെ  വർഷം: ഏവർക്കും  നവവത്സരാശംസകള്‍.

ഫൊക്കാന ഒർലാണ്ടോ കൺവെൻഷൻ ഏർലി ബേർഡ് രജിസ്‌ട്രേഷൻ ഡിസംബർ 31ന് അവസാനിക്കും

​ഫൊക്കാനയുമായി സഹകരിക്കാനുള്ള മാപ്പിന്റെ തീരുമാനം ചരിത്രപരം:  ജോർജി വർഗീസ്

കൂട്ടായ്മയുടെ സ്‌നേഹവീട് തീര്‍ത്ത് ഹൂസ്റ്റണ്‍ മലയാളി അസോസിയേഷന്‍ (ഷീല ചേറു, പ്രസിഡന്റ് എച്ച്.എം.എ)

ഫൊക്കാന ടെക്‌സാസ് റീജിയണല്‍ കണ്‍വെന്‍ഷനും ഹ്യൂസ്റ്റണ്‍ മലയാളി അസോസിയേഷന്‍ ഉല്‍ഘാടനവും വര്‍ണ്ണാഭമായി

ഫൊക്കാന ടെക്‌സാസ് റീജിയണല്‍ പ്രെവര്‍ത്തന ഉല്‍ഘാടനം ചരിത്ര വിജയമായി

ഫൊക്കാന ഡാലസ് റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനം ഗാര്‍ലന്റില്‍ നടന്നു

ഫൊക്കാന ടെക്‌സാസ് റീജിയണല്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 5 നു ഹൂസ്റ്റണില്‍

ഫൊക്കാന പെന്‍സില്‍വാനിയ റീജിയണ്‍ കണ്‍വെന്‍ഷന്‍ കിക്ക് ഓഫ് ഡിസംബര്‍ മൂന്നിന്

ഏഷ്യാനെറ്റ് ന്യൂസ് - ബോബി മലയാളം ഫൗണ്ടേഷൻ പദ്ധതിയിൽ ഫൊക്കാനയ്ക്ക് ഒന്നാം സ്ഥാനവും , 4 അവാർഡുകളും

ഫൊക്കാന ടെക്‌സാസ് റീജിയണല്‍ പ്രെവര്‍ത്തന ഉല്‍ഘാടനം ഡിസംബര്‍ 4 നു ഡാളസ്സില്‍

ഫൊകാനക്ക് സുവർണ വർഷം സമ്മാനിച്ച അമേരിക്കൻ മലയാളികൾക്ക് നന്ദി: പ്രസിഡന്റ് ജോർജി വറുഗീസ്

ഫൊക്കാന ഒര്‍ലാന്‍ഡോ ഏരിയ കണ്‍വെന്‍ഷന്‍ കിക്ക് ഓഫും ഓര്‍മ്മ കേരള പിറവി ദിനാഘോഷവും

ഫൊക്കാന കേരളപ്പിറവിദിനം ആഘോഷിച്ചു

മലയാളി അസോസിയേഷന്‍ ഓഫ് ഡേടോണാ ബീച്ച് (മാഡ്) നിലവിൽ 

ഫൊക്കാനാ   വുമൺസ് ഫോറം പ്രവർത്തനം ശക്തിപ്പെടുത്തും 

ഫൊക്കാന കേരള കൺവെൻഷൻ ഫെബ്രു. 24,25 തീയതികളിൽ തിരുവനന്തപുരം മാജിക്ക് പ്ലാനറ്റിൽ

ഫൊക്കാന അക്ഷര ജ്വാല ഗ്രാജുവേഷന്‍ സെറിമണി സെപ്റ്റംബര്‍ 30 ന് വെർച്ച്വൽ മീറ്റിംഗിലൂടെ നടക്കും

ഫൊക്കാന പ്രസിഡന്റ് രാജന്‍ പടവത്തലിന് ചിക്കാഗൊയില്‍ സ്വീകരണം

ഫൊക്കാനയുടെ നമ്മുടെ മലയാളം സാഹിത്യ സാംസ്‌കാരിക ത്രൈമാസിക ഡോ. എം.എന്‍. കാരശ്ശേരി വെര്‍ച്വല്‍ ആയി പ്രകാശനം ചെയ്തു

ഫൊക്കാന പ്രവാസി  പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ ശ്രമിക്കുന്ന സംഘടന: ജോർജി വർഗീസ്

ഫൊക്കാന അഡൈ്വസറി ചെയര്‍മാന്‍ റ്റി.എസ്. ചാക്കോയെ റീമാ ഫൗണ്ടേഷന്‍ ആദരിച്ചു

ഫൊക്കാന ഒര്‍ലാണ്ടോ കണ്‍വെന്‍ഷന്‍: ചിക്കാഗോ കിക്ക് ഓഫ് 50000-ലധികം സ്വരൂപിച്ചു ചരിത്ര വിജയം

View More