Image

പാലാ മെത്രാന്‍ പ്രസ്താവന പിന്‍വലിക്കണോ? (ബാബു പാറയ്ക്കല്‍-നടപ്പാതയില്‍ ഇന്ന്- 9)

ബാബു പാറയ്ക്കല്‍ Published on 24 September, 2021
പാലാ മെത്രാന്‍ പ്രസ്താവന പിന്‍വലിക്കണോ? (ബാബു പാറയ്ക്കല്‍-നടപ്പാതയില്‍ ഇന്ന്- 9)
'എന്താ മാഷേ, ഇത്ര വലിയ മരങ്ങളൊക്കെ ഈ നടപ്പാതയുടെ രണ്ടു വശങ്ങളിലും സര്‍ക്കാര്‍ നട്ടുവളര്‍ത്തിയിരിക്കുന്നത്?'
 
'നടക്കാന്‍ ഇറങ്ങുന്ന മനുഷ്യര്‍ക്ക് തണല്‍ നല്‍കുന്ന നല്ലൊരു സംവിധാനമാണ് ഇത്. നടക്കുന്നവര്‍ക്ക് യാതൊരു മലിനീകരണവുമില്ലാത്ത ശുദ്ധവായു ശ്വസിക്കാനുള്ള അവസരം കൂടി നല്‍കുന്നു.'
 
'മലിനീകരണം വാഹനങ്ങളുടെ പുകകൊണ്ടു മാത്രമല്ലല്ലോ. ആളുകളുടെ വായില്‍ നിന്നും വരുന്ന ചില സംസാരങ്ങള്‍ സമൂഹത്തെ ആകെ വിഷലിപ്തമാക്കുന്നില്ലേ?'
'അതാണല്ലോ ഇപ്പോള്‍ നാട്ടില്‍ നടക്കുന്നത്.'
 
'പാലാ മെത്രാന്‍ ഒരു കാര്യം പറഞ്ഞിട്ട് ഇപ്പോള്‍ ആഴ്ച രണ്ടു കഴിഞ്ഞു. എന്നിട്ടും വിവാദം കെട്ടടങ്ങിയിട്ടില്ലല്ലോ. വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടെന്നു പറഞ്ഞതുപോലെ സര്‍വരും കൂടി അങ്ങ് കുതിര കയറുകയാണല്ലോ. അത്രയ്ക്കു വലിയ ഒരു തെറ്റാണോ അദ്ദേഹം ചെയ്തത്?'
 
'തെറ്റാണോ ശരിയാണോ എന്ന് കൂട്ടി കിഴിക്കലല്ലല്ലോ ഇനി വേണ്ടത്. ഭരണ പക്ഷവും പ്രതിപക്ഷവും മുസ്ലിം മത നേതാക്കളുമെല്ലാം പറയുന്നത് ബിഷപ്പിന്റെ പ്രസ്താവന മുസ്ലിം സഹോദരങ്ങളെ വേദനിപ്പിച്ചു എന്നാണ്. അതുകൊണ്ട് മതസൗഹാര്‍ദത്തിനു പോറലേല്‍ക്കാതിരിക്കാന്‍ ബിഷപ് പ്രസ്താവന തിരുത്തണമെന്നാണല്ലോ പൊതുവെ ആവശ്യപ്പെടുന്ന കാര്യം. കാരണം, കൈവിട്ടു പോയാല്‍ ഇത് വലിയ കലാപത്തില്‍ അവസാനിക്കാനുള്ള സാധ്യത കാണുന്നുണ്ട്.'
 
'കേരളത്തില്‍ അങ്ങനെയൊന്നും ചിന്തിക്കേണ്ട ആവശ്യമൊന്നുമില്ല. എന്നാലും ചില മുസ്ലിം മത നേതാക്കള്‍ വളരെ പ്രകോപനപരമായി  സംസാരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ കാണാറുണ്ട്. പക്ഷെ അതിനെതിരായി ആരും ഒന്നും  പ്രതികരിക്കുന്നില്ലല്ലോ. അതെന്തു കൊണ്ടാണ്?'
 
'അതു മുസ്ലിം സമുദായത്തെ പ്രതിനിധീകരിക്കുന്നവര്‍ ആകണമെന്നില്ല. ഏതെങ്കിലും ഒരു മത പുരോഹിതന്‍ ആണെന്നേയുള്ളൂ. അതു കൊണ്ട് അതാരും കാര്യമായി എടുക്കുന്നില്ല.'
'എങ്കില്‍പോലും അത് വളരെ പ്രകോപനപരമല്ലേ മാഷേ? ഇവര്‍ക്കൊക്കെ ആയിരക്കണക്കിനു ഫോളോവേഴ്‌സ്സും ഉണ്ട്.'
 
'തീര്‍ച്ചയായും അത്തരം പ്രസംഗങ്ങള്‍ അപകടകരമാണ്.'
 
'തുര്‍ക്കിയിലെ 'ഹാഗിയാ സോഫിയ' എന്ന ക്രിസ്ത്യന്‍ ദേവാലയം മുസ്ലിം പള്ളിയാക്കി അവിടത്തെ ഭരണാധികാരി മാറ്റിയപ്പോള്‍ ഇവിടത്തെ 
മുസ്ലിം ലീഗിന്റെ ഉത്തരവാദപ്പെട്ട നേതാവായ പാണക്കാട് തങ്ങള്‍ അതിനെ പ്രശംസിച്ചുകൊണ്ട് അവരുടെ മുഖപത്രത്തില്‍ ലേഖനമെഴുതി. ആ നടപടി പ്രകോപനപരമല്ലേ?'
 
'എടോ ഇയാള്‍ ആ പറഞ്ഞത് വളരെ ശരിയാണ്. തുര്‍ക്കിയില്‍ പള്ളി മാറ്റിയതിന് ഇവിടെ എന്തു കാര്യം എന്നു ചിന്തിച്ചേക്കാം. എന്നാല്‍ ആ ലേഖനം എഴുതിയ നടപടി അമുസ്ലിമുകളെ തീര്‍ച്ചയായും ഭയപ്പെടുത്തുന്നതാണ്. പ്രത്യേകിച്ച് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും. കാരണം, നൂറു വര്‍ഷങ്ങള്‍ക്കു മുന്‍പ് തുര്‍ക്കിയില്‍ ഖലീഫയെ പുറത്താക്കിയപ്പോള്‍ ആ നടപടിയില്‍ ഇവിടെ പ്രതിഷേധിച്ചവര്‍ കൊന്നു തള്ളിയത് നൂറുകണക്കിന് അമുസ്ലിംകളെയാണ്. അന്നത്തെ വര്‍ഗീയ കലാപത്തിന്റെ ഉണങ്ങാത്ത വേരുകള്‍ ഇനിയും ശേഷിക്കുന്നുവോ എന്ന ചിന്ത അവരെ ഭയചകിതരാക്കിയെങ്കില്‍ കുറ്റം പറയാനാകില്ലല്ലോ. അതുകൊണ്ട് ആ ലേഖനം എഴുതിയ നടപടി മറ്റുള്ളവരെ വളരെ വേദനിപ്പിച്ചു. ലേഖനം പിന്‍വലിക്കണമെന്ന് ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും ഇതു വരെ അദ്ദേഹം അതിനു തയാറായില്ല. അദ്ദേഹത്തിന്റെ ആ നടപടിയില്‍ മുസ്ലിംലീഗ് അദ്ദേഹത്തോടൊപ്പം ഉറച്ചു നില്‍ക്കുന്നു. പക്ഷേ,  എന്തുകൊണ്ടോ മാധ്യമങ്ങള്‍ അത് വലിയ വിവാദമാക്കിയില്ല.'
 
'എന്നിട്ടാണോ ബിഷപ്പിന്റെ പ്രസ്താവന പിന്‍വലിക്കണമെന്നു പറയുന്നത്?'
'സാമുദായിക ബന്ധങ്ങള്‍ അത് മെച്ചപ്പെടുത്തുമെങ്കില്‍ അദ്ദേഹം അതിനു തയ്യാറാകണം. അതിനു മാതൃക കാണിച്ചുകൊണ്ട് സൗമനസ്യത്തിന്റെ പേരില്‍ പാണക്കാട് തങ്ങള്‍ ആ ലേഖനം ആദ്യം പിന്‍വലിക്കണം. ഇനി പ്രകോപനപരമായ ഒരു പരാമര്‍ശങ്ങളും ആരുടേയും ഭാഗത്തു നിന്നും ഉണ്ടാകാതിരിപ്പാന്‍ പ്രത്യേകം ശ്രദ്ധിക്കയും വേണം. ലഹരി മരുന്നിന്റെ സ്വാധീനം യുവാക്കളെ വഴിതെറ്റിക്കുന്നു എന്ന യാഥാര്‍ഥ്യം മനസ്സിലാക്കി സര്‍ക്കാര്‍ സത്വര നടപടികള്‍ കൈക്കൊള്ളുകയും വേണം.'
 
'അപ്പോള്‍ സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്നു പറയുന്നതോ മാഷേ?'
'എന്തിന്? സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കേണ്ട ആവശ്യമില്ല. ചോര കുടിക്കാന്‍ നോക്കിയിരിക്കുന്ന രാഷ്ട്രീയക്കാരെ പൂര്‍ണമായി ഒഴിവാക്കിക്കൊണ്ട് മതനേതാക്കള്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യമെങ്കിലും ഒന്നിച്ചുകൂടി സാമുദായിക ഐക്യം ലക്ഷ്യമാക്കി ചര്‍ച്ചകള്‍ നടത്തണം. അപ്പോള്‍ ജനങ്ങള്‍ അവര്‍ക്കൊപ്പം ഉണ്ടാകും.'
'ചെയ്ത തെറ്റ് തിരുത്തുന്നത് ദുരഭിമാനമായി കാണുന്നവര്‍ സമുദായത്തെ നയിക്കുമ്പോളാണ് സമൂഹം വിഷലിപ്തമാകുന്നത്.'
 
''അതു വളരെ ശരിയാണ്. നമുക്കു പ്രത്യാശിക്കാം.''
 
'അങ്ങനെയാവട്ടെ മാഷെ.'
 
'ശരി, പിന്നെ കാണാം.'
 
Join WhatsApp News
JACOB 2021-09-24 16:37:04
Kerala political/religious landscape has changed. Muslim pundits could criticize or insult Jesus and Christians with impunity in the past. Christians never reacted in any violent manner. Any reference to Muhammad which is not a praise would have resulted in riots or attacks on the writer/speaker. Not true anymore. Some pastors are counter attacking saying Muhammad was a false prophet, Quran is fraud document and Allah is a god created by Muhammad to suit his immoral and criminal deeds. They provide historical evidence. Muslim pundits lost their religious superiority. This is now leading to friction. The SAVE GAZA champions are silent on Taliban atrocities. Muslims enjoy full support from LDF and UDF because their MLAs are needed to form a government. The time has come to demand reservations in College admissions, government job, minority scholarships for Syrian Christians also. Muslims are enjoying these benefits ever since independence.
My Cell Mercy 2021-09-26 01:36:34
IS THERE MUSLIM LEADERS, HAS THE COURAGE TO RENONUC THE TERROIST AND JIHAD ,BEFORE CRUSIFUY THE BISHOP
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക