Image

വ്യവസായ സൗഹൃദമെന്ന് മന്ത്രി ; പള്ളിയില്‍ പോയി പറയാന്‍ ബ്രാഞ്ച് സെക്രട്ടറി

ജോബിന്‍സ് Published on 24 September, 2021
വ്യവസായ സൗഹൃദമെന്ന് മന്ത്രി ; പള്ളിയില്‍ പോയി പറയാന്‍ ബ്രാഞ്ച് സെക്രട്ടറി
സംസ്ഥാനം വ്യവസായ സൗഹൃദമെന്ന് വ്യവസായ വകുപ്പ് മന്ത്രി ആവര്‍ത്തിച്ചു പറയുമ്പോഴും വ്യവസായങ്ങള്‍ക്കെതിരെ സിപിഎമ്മിന്റെ ഭാഗത്ത് നിന്നും നടപടികള്‍ തുടരുന്നു. കൊല്ലത്താണ് സംഭവം റിപ്പോര്‍ട്ട് ചെയതിരിക്കുന്നത് സിപിഎം രക്ത സാക്ഷി മണ്ഡപത്തിന് പതിനായിരം രൂപ പിരിവ് ചോദിച്ചിട്ട് നല്‍കാത്തതിനാണ് പ്രവാസി വ്യവസായിക്കെതിരെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ബിജു ഭീഷണി മുഴക്കിയിരിക്കുന്നത്. 

അമേരിക്കന്‍ വ്യവസായിയായ ഷാജിയെന്നയാള്‍  ഇവിടെ പണിയുന്ന കണ്‍വെന്‍ഷന്‍ സെന്ററിന്റെ മുന്നോട്ടുള്ള ഒരു പണികളും നടത്താന്‍ അനുവദിക്കില്ലെന്നും സ്ഥലത്ത് കൊടികുത്തുമെന്നും സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണ് പറയുന്നതെന്നും വ്യവസായിയുടെ സഹോദരന്റെ പുത്രനെ ബിജു ഭീഷണിപ്പെടുത്തതിന്റെ ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. 

ഇനി പിരിവ് വേണ്ടെന്നും താനാരാണെന്ന് കാണിച്ച് തരാമെന്നും എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പള്ളിയില്‍ പോയി പറയാനും ഫോണ്‍ സംഭാഷണത്തില്‍  ബിജു പറയുന്നുണ്ട്. സംസ്ഥാനത്ത് വ്യവസായികള്‍ക്കെതിരെ ഭരണകക്ഷി തന്നെ പ്രവര്‍ത്തിക്കുന്നുവെന്നതിന്റെ തെളിവുകളാണ്  പുറത്ത് വന്നിരിക്കുന്നത്. 

72 സെന്റ് സ്ഥലത്താണ് കണ്‍വന്‍ഷന്‍ സെന്റര്‍ നിര്‍മ്മിക്കുന്നത്. ഇതിനോട് ചേര്‍ന്ന് 26 സെന്റ് സ്ഥലം കൂടിയുണ്ട്. ഇത് ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട സ്ഥലമാണ്, ഇത് നിയമപരമായി ഡേറ്റാ ബാങ്കില്‍ നിന്നും ഒഴിവാക്കിത്തരണമെന്ന് അപേക്ഷ നല്‍കിയിരുന്നു. ഇത് അനുവദിക്കില്ലെന്നും സിപിഎം ബ്രാഞ്ച് സെക്രട്ടറി പറയുന്നു. പാര്‍ട്ടി നേതാവും കൃഷി ഓഫീസറും ഒന്നിച്ചു നിന്ന് ഇതിനെതിരെ പ്രവര്‍ത്തിക്കുന്നതയാണ് ആരോപണം.

പത്ത് കോടി രൂപ മുതല്‍ മുടക്കിയാണ് ഇവിടെ കണ്‍വന്‍ഷന്‍ സെന്റര്‍ നിര്‍മ്മിക്കുന്നത്.  അമേരിക്കയില്‍ താമസിക്കുന്ന കോവൂര്‍ സ്വദേശികളായ ദമ്പതികളാണ് കണ്‍വെന്‍ഷന്‍ സെന്റര്‍ ആരംഭിക്കുന്നത്. 

ബ്രാഞ്ച് സെക്രട്ടറിയും ലോക്കല്‍ കമ്മിറ്റിയംഗവുമായ ബിജു വ്യവസായിയെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്തു വന്നത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ചവറ മുകുന്ദപുരം ബ്രാഞ്ച് സെക്രട്ടറിയാണ് ബിജു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക