Image

അഭ്യൂഹങ്ങള്‍ തള്ളി വത്സന്‍ തില്ലങ്കേരി ; സജീവ രാഷ്ട്രീയത്തിലേയ്ക്കില്ല

ജോബിന്‍സ് Published on 24 September, 2021
അഭ്യൂഹങ്ങള്‍ തള്ളി വത്സന്‍ തില്ലങ്കേരി ; സജീവ രാഷ്ട്രീയത്തിലേയ്ക്കില്ല
ബിജെപി സംസ്ഥാന നേതൃത്വത്തില്‍ മാറ്റം വരുന്നു എന്നതാണ് ഈ ദിവസങ്ങളില്‍ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നിറഞ്ഞു നിന്ന ചര്‍ച്ചാ വിഷയം കെ.സുരേന്ദ്രനെ മാറ്റി പകരം സുരേഷ് ഗോപിയെ സംസ്ഥാന അധ്യക്ഷനാക്കുമെന്നായിരുന്നു ആദ്യ ഘട്ട പ്രചരണങ്ങള്‍ എന്നാല്‍ ഇത് സുരോഷ് ഗോപി നിഷേധിച്ചതോടെ പിന്നീട് ചര്‍ച്ച മറ്റൊരാളിലേയ്ക്കായി. 

ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വത്സന്‍ തില്ലങ്കരിയുടെ പേരായിരുന്നു പിന്നീട് ഉയര്‍ന്നു കേട്ടത് എന്നാല്‍ ഇദ്ദേഹവും ഇപ്പോള്‍ ഇത് നിഷേധിച്ചിരിക്കുകയാണ്. താന്‍ സജീവ രാഷ്ട്രീയത്തിലേയ്ക്ക് ഇല്ലെന്നാണ് വത്സന്‍ തില്ലങ്കേരിയുടെ പ്രസ്താവന. 

നിലവിലെ പ്രസിഡന്റിന്റെ കാലാവധി കഴിഞ്ഞിട്ടില്ലെന്നും ഇനി പ്രസിഡന്റിനെ തെരഞ്ഞെടുക്കണമെങ്കില്‍ തന്നെ ബിജെപിയ്ക്ക് അതിന്റേതായ സംവിധാനങ്ങളുണ്ടെന്നും വത്സന്‍ തില്ലങ്കേരി പ്രതികരിച്ചു. സുരേഷ് ഗോപിയ്ക്ക് പിന്നാലെ വത്സന്‍ തില്ലങ്കേരിയും അഭ്യൂഹങ്ങള്‍ നിഷേധിച്ചതോടെ ബിജെപി സംസ്ഥാന നേതൃത്വത്തിലേയ്ക്ക് ഇനിയാര് എന്ന ചോദ്യവും ഉയരുന്നുണ്ട്. 

കെ.സുരേന്ദ്രനെ മാറ്റാനുള്ള നീക്കങ്ങള്‍ ഒന്നും നടക്കുന്നില്ലെന്നാണ് സുരേന്ദ്രന്‍ പക്ഷം പറയുന്നത്. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയും കള്ളപ്പണം , കോഴ ആരോപണങ്ങളും ചൂണ്ടിക്കാട്ടി കെ.സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തു നിന്നും മാറ്റാന്‍ മറുപക്ഷത്തിന്റെ ഭാഗത്ത് നിന്നും കടുത്ത സമ്മര്‍ദ്ദമാണ് ഉള്ളത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക