പയ്യന്നൂരില്‍ സുനീഷയെന്ന യുവതി ഭര്‍തൃഗൃഹത്തിലെ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് വിജീഷിന്റെ അച്ഛന് രവിന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണാ, ഗാര്‍ഹീക പീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാസം 29നായിരുന്നു സുനീഷ ഭര്‍തൃവീട്ടിലെ ശുചിമുറിയില്‍ ആത്മഹത്യ ചെയ്തത്.
ഭര്‍തൃവീട്ടിലെ പീഢനങ്ങളാണ് ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്ന സൂചന സുനീഷയുടെ ചില ഫോണ്‍വിളികളുടെ ശബ്ദരേഖയില്‍ നിന്നും ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പോലീസ് ഈ വഴിയ്ക്ക് അന്വേഷണം ആരംഭിച്ചത്. ഭര്‍ത്താവ് വിജീഷിന്റെ അമ്മ പൊന്നു ചില ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു.
വിജീഷിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒന്നര വര്‍ഷം മുമ്പായിരുന്നു വിജീഷിന്റെയും സുനീഷയുടെയും വിവാഹം. പ്രണയവിവാഹമായിരുന്നതിനാല്‍ ഇരു വീട്ടുകാരും ഇവരുമായി അകല്‍ച്ചയിലായിരുന്നു.
കുറച്ചുനാള്‍ മുമ്പാണ് ഇവര്‍ വിജീഷിന്റെ വീട്ടില്‍ താമസമാരംഭിച്ചത്. തനിക്ക് ഇവിടെ നിരന്തരം പീഡനമേല്‍ക്കേണ്ടി വരുന്നുണ്ടെന്നും തന്നെ കൂട്ടിക്കൊണ്ട് പോയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും മരിക്കുന്നതിന് മുമ്പ് സുനീഷ തന്റെ സഹോദരനെ വിളിച്ച് പറഞ്ഞിരുന്നു. ഇതിന്റെ ശബ്ദരേഖയും പുറത്ത് വന്നിരുന്നു.