FILM NEWS

ഗിന്നസ്‌ ലക്ഷ്യമിട്ട്‌ വന്ദേഭാരത്‌ ഖ്വാമി വീഡിയോ ഗാനം : ഫസ്റ്റ്‌ലുക്ക്‌ പോസ്റ്റര്‍ പുറത്തുവിട്ട്‌ കേരള ഗവര്‍ണ്ണര്‍

Published

on


മാതൃരാജ്യത്തിന്റെ മോചനത്തിനായി ധീരധീരം പോരാടിയ വീരരക്തസാക്ഷികള്‍ക്കും ധീരദേശാഭിമാനികള്‍ക്കും കണ്ണിലെ കൃഷ്‌ണമണിപ്പോലെ രാപ്പകല്‍ ഭേദമില്ലാതെ അതിര്‍ത്തികളില്‍ കാവല്‍ നില്‌ക്കുന്ന വീരജവാന്‍മാര്‍ക്കും കോടി കോടി പ്രണാമങ്ങള്‍ അര്‍പ്പിച്ചുകൊണ്ട്‌ ഒരുക്കുന്ന `വന്ദേഭാരത്‌' ഖ്വാമി വീഡിയോ ഗാനത്തിന്റെ ഫസ്റ്റ്‌ലുക്ക്‌ പോസ്റ്റര്‍ കേരള ഗവര്‍ണ്ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്‍ റിലീസ്‌ ചെയ്‌തു.

അമൃത്‌ മഹോത്സവത്തിന്റെ ഭാഗമായി, ഭാരതത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച്‌, ഗ്രൂപ്പ്‌ എം പ്രൊഡക്ഷന്‍സ്‌ രാഷ്‌ട്ര ഭാഷയായ ഹിന്ദിയിലൊരുക്കുന്ന 9 മിനിറ്റ്‌ ദൈര്‍ഘ്യമുള്ള ഖ്വാമി വീഡിയോ ഗാനം 1001 ഗായകരുടെ സ്വരമാധുരിയിലൂടെയാണ്‌ പുറത്തുവരുന്നത്‌. 

9 പേര്‍, ഭാരതത്തിന്റെ വൈവിധ്യ സംസ്‌ക്കാരങ്ങളെ പ്രതിനിധീകരിക്കുന്ന 90 കഥാപാത്രങ്ങളാകുന്നുവെന്ന പ്രതേ്യകതയും ഗാനത്തിനുണ്ട്‌. കേരളത്തിലെ 14 ജില്ലകളിലെയും ഗായകരുടെ പ്രാതിനിധ്യം ഉണ്ടായിരിക്കുന്നതാണ്‌. ഇത്തരം സവിശേഷതകളുമായി എത്തുന്ന ഖ്വാമി ഗാനം ലോകചരിത്രത്തില്‍ ആദ്യമാണ്‌. അതുകൊണ്ടുതന്നെ വന്ദേഭാരത്‌ ലക്ഷ്യമിടുന്നത്‌ ലോക ഗിന്നസ്സ്‌ നേട്ടമാണ്‌.

40 ദിവസം കൊണ്ട്‌ ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളിലായി ഉടന്‍ ചിത്രീകരണമാരംഭിക്കുന്ന ദേശഭക്തി ഗാനത്തിന്റെ അണിയറ പ്രവര്‍ത്തകരെല്ലാം മലയാളികളാണ്‌.

ഗ്രൂപ്പ്‌ എം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രശാന്ത്‌ കൃഷ്‌ണന്‍, മോഹനന്‍. കെ, ദിലീപ്‌ മാസ്റ്റര്‍ എന്നിവര്‍ ചേര്‍ന്നാണ്‌ വന്ദേഭാരത്‌ നിര്‍മ്മിക്കുന്നത്‌. ദൃശ്യാവിഷ്‌ക്കാരം നിര്‍വ്വഹിക്കുന്നത്‌ ശെല്‍ഭാസക്കറാണ്‌.

ബാനര്‍ - ഗ്രൂപ്പ്‌ എം പ്രൊഡക്ഷന്‍സ്‌, നിര്‍മ്മാണം - പ്രശാന്ത്‌ കൃഷ്‌ണന്‍, മോഹനന്‍. കെ, ദിലീപ്‌ മാസ്റ്റര്‍, സംവിധാനം - ശെല്‍ ഭാസ്‌ക്കര്‍, ഛായാഗ്രഹണം - സന്തോഷ്‌ ശ്രീരാഗം, പ്രോഗ്രാം കണ്‍വീനര്‍ - ഗോപിനാഥ്‌ വന്നേരി, ഗാനരചന - പ്രൊഫ. ഡോക്‌ടര്‍ മനു, സംഗീതം - ബിഷോയ്‌ അനിയന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഹരി വെഞ്ഞാറമൂട്‌, സഹസംവിധാനം - ഷൈജു ദേവദാസ്‌, ചമയം - ഷിജു താനൂര്‍, വസ്‌ത്രാലങ്കാരം - ബാലന്‍ പുതുക്കുടി, ഡിസൈന്‍സ്‌ - അനീഷ്‌ ഇന്‍ ആര്‍ട്ട്‌, സ്റ്റില്‍സ്‌ - ഷമീര്‍ പട്ടമടക്കാവ്‌, ഗതാഗതം - ബിജു തളിക്കുളം, പ്രൊഡക്ഷന്‍ മാനേജര്‍ - സുന്ദര്‍ജി തിരൂര്‍, പിആര്‍ഓ - അജയ്‌തുണ്ടത്തില്‍.
Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

'എല്ലായ്പ്പോഴും നിന്നെ സന്തോഷവതിയാക്കും'; മലായ്കയ്ക്ക് പിറന്നാളാശംസകളുമായി അര്‍ജുന്‍

എ.ആര്‍ റഹ്മാന്റെ ഫിര്‍ദൗസ് ഓര്‍കസ്ട്രയുടെ ആദ്യ അവതരണം ഇന്ന് എക്സ്പോയില്‍

മരയ്ക്കാര്‍ ഒടിടി റിലീസിനില്ല; പ്രചാരണം തെറ്റാണെന്ന് തിയേറ്ററുടമകള്‍

ഷാജി കൈലാസിന്റെ 'എലോണി'ന്‌ 17ആം ദിവസം പായ്‌ക്കപ്പ്‌

'കനകം കലഹം കാമിനി' ട്രെയിലര്‍ റിലീസ്‌ ചെയ്‌തു

പ്രഭാസിന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് രാധേശ്യാമിന്റെ ടീസര്‍

കുറുപ്പ്' തിയേറ്ററുകളില്‍ തന്നെ;നവംബര്‍ 12ന് റിലീസ്

ഓസ്‌കര്‍ 2022;'കൂഴങ്ങള്‍' ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി

കൂട്ടിക്കലിനെ ചേര്‍ത്ത്പിടിച്ചു മമ്മൂട്ടി:മെഡിക്കല്‍ സഹായങ്ങള്‍ക്ക് പിന്നാലെ അടിസ്ഥാനസഹായങ്ങളും എത്തിച്ച് പ്രിയനടന്‍

സഹസ്രാര ഇന്റര്‍നാഷണൽ  ഫിലിംഫെസ്റ്റിവൽ  മികച്ച ക്യാഷ് അവാര്‍ഡുമായി എന്‍ട്രി ക്ഷണിക്കുന്നു.

റിലീസ്‌ ചെയ്‌ത്‌ പത്തു വര്‍ഷം കഴിഞ്ഞിട്ടും `ഡാം 999' ന്‌ തമിഴ്‌നാടിന്റെ വിലക്ക്‌

അനന്യ പാണ്ഡെ ; വയസ്സ് 22 ആസ്തി 72 കോടി

എസ്എഫ്‌ഐയുടെ ജാതിയ ആക്ഷേപത്തെ വിമര്‍ശിച്ച് ഹരീഷ് പേരടി

വാണി വിശ്വനാഥ് തിരികെയെത്തുന്നു ; ബാബു രാജിന്റെ നായകയായി

കനകം, കാമിനി, കലഹം.. ചിരിപ്പൂരമൊരുക്കാന്‍ നിവിനും കൂട്ടരും റെഡി

വിവാഹ ചിത്രങ്ങളുമായി 'സ്ലംഡോഗ് മില്യണയര്‍' ഫെയിം ഫ്രീദ പിന്റോ

ജോണ്‍ അബ്രഹാം എന്റര്‍ടെയ്ന്‍മെന്റ് മലയാളത്തിലേക്ക്: 'മൈക്ക്' ചിത്രീകരണം തുടങ്ങി

ജോജു ജോര്‍ജിന് പിറന്നാള്‍ ; ആഘോഷം 'വോയ്സ് ഓഫ് സത്യനാഥന്റെ' സെറ്റില്‍

ആര്യ 3യില്‍ അല്ലുവില്ല, പകരം വിജയ് ദേവരകൊണ്ട

ജോജു ജോര്‍ജ് ചിത്രം 'മധുരം' റിലീസിനൊരുങ്ങുന്നു

ഷാരൂഖ് ഖാന്‍ തന്റെ രണ്ടാം അച്ഛനാണെന്ന് അനന്യ പാണ്ഡെ

സേതുരാമയ്യര്‍ സിബിഐ വീണ്ടും വരുന്നു ! ​​​​​​​

'ജോജി'ക്ക് വീണ്ടും രാജ്യാന്തര അംഗീകാരം

മലയാളത്തില്‍ സിനിമ നിര്‍മ്മിക്കാന്‍ ബോളിവുഡ് താരം ജോണ്‍ എബ്രഹാം

മഹാലക്ഷ്മിയുടെ പിറന്നാളാഘോഷത്തിലെ ചിത്രം പങ്കുവച്ച്‌ മീനാക്ഷി

ലൈംഗിക പീഡന ആരോപണം ; ഷെര്‍ലിന്‍ ചോപ്രയ്‌ക്കെതിരെ ശില്‍പ്പ ഷെട്ടിയുടെ മാനനഷ്ട കേസ്

മരയ്ക്കാര്‍ ഒടിടി റിലിസിനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട് ; പ്രതിഷേധവുമായി തീയേറ്റര്‍ ഉടമകള്‍

'നായാട്ട്' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി ചുരുക്കപ്പട്ടികയില്‍

യുഎഇയുടെ ഗോള്‍ഡന്‍ വിസ സ്വീകരിച്ച്‌ കെ എസ് ചിത്ര

മധുവിന് സ്മരണാഞ്ജലിയായി 'ആദിവാസി' അട്ടപ്പാടിയില്‍ ചിത്രീകരണം തുടങ്ങി

View More