Image

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - വെള്ളിയാഴ്ച (ജോബിന്‍സ്)

ജോബിന്‍സ് Published on 24 September, 2021
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - വെള്ളിയാഴ്ച (ജോബിന്‍സ്)
അമേരിക്കന്‍ സന്ദര്‍ശനം നടത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസും തമ്മില്‍ കൂടിക്കാഴ്ച നടത്തി. പാക് കേന്ദ്രീകൃത ഭീകരവാദം ഇന്ത്യക്കും അമേരിക്കയ്ക്കും ഒരു പോലെ ഭീഷണിയാണെന്ന് കമലാ ഹാരിസ് പരമാര്‍ശിച്ചു. ഇന്ന് രാത്രി പ്രധാനമന്ത്രി അമേരിക്കന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തും ക്വാഡ് ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. കമല ഹാരിസിനെ മോദി ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചു.
****************************
ഡല്‍ഹിയിലെ രോഹിണി കോടതി വളപ്പില്‍ വെടിവയ്പ്. മൂന്നു ക്രിമിനലുകള്‍ കൊല്ലപ്പെട്ടു. അഭിഭാഷകരുടെ വേഷത്തില്‍ കോടതിയില്‍ എത്തിയ രണ്ട് ക്രിമിനലുകളാണ് വെടിവയ്പ് നടത്തിയത്. ഗുണ്ടാത്തലവനും കൊടുംകുറ്റവാളിയുമായ ജിതേന്ദര്‍ മാന്‍ 'ഗോഗി'യെ ലക്ഷ്യമിട്ടാണ് അക്രമികള്‍ എത്തിയത്. വെടിവയ്പില്‍ ജിതേന്ദര്‍ മാന്‍ കൊല്ലപ്പെട്ടു. അക്രമികള്‍ രണ്ടുപേരെയും പോലീസ് വെടിവച്ചു കൊലപ്പെടുത്തിയതായി രോഹിണി ഡിസിപി അറിയിച്ചു.
**********************************
സ്‌കൂള്‍ തുറക്കാനുള്ള മാര്‍ഗ്ഗരേഖയില്‍ ഏകദേശ തീരുമാനം ആയി.  തുടക്കത്തില്‍ ഉച്ചവരെ ക്ലാസ് മതിയെന്നാണ് നിര്‍ദേശം. പകുതി വിദ്യാര്‍ഥികള്‍ വീതമുള്ള ഓരോ ബാച്ചിനും ആഴ്ചയില്‍ 3 ദിവസം വീതം ക്ലാസ് നടത്താമെന്നും നിര്‍ദ്ദേശമുണ്ട്. ഒരു ബെഞ്ചില്‍ ഒന്നോ രണ്ടോ വിദ്യാര്‍ഥികള്‍ മതിയെന്നാണു മറ്റൊരു നിര്‍ദേശം. ഉച്ചഭക്ഷണമടക്കം സ്‌കൂളുകളില്‍ ഭക്ഷണം കഴിക്കുന്ന അന്തരീക്ഷം ഒഴിവാക്കും. ഒരു ബാച്ചിനു ക്ലാസ് എടുക്കുമ്‌ബോള്‍ വീട്ടിലിരിക്കുന്ന രണ്ടാമത്തെ ബാച്ചിന് ഓണ്‍ലൈനായി അതു കാണാനുള്ള സൗകര്യം ഒരുക്കുന്നതും പരിഗണനയിലുണ്ട്.
***********************************
കര്‍ഷക സമരത്തെ അനുകൂലിച്ച് തിങ്കളാഴ്ച്ച നടത്തുന്ന ഹര്‍ത്താല്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി.ആവശ്യമുള്ളവര്‍ക്ക് ജോലിക്ക് പോകാം, ഹര്‍ത്താലിനോട് സഹകരിക്കാന്‍ താത്പര്യമില്ലാത്തവര്‍ക്ക് ജോലിക്ക് പോകണമെന്നുണ്ടെങ്കില്‍ മതിയായ സംരക്ഷണം ഒരുക്കണമെന്നും കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് കേസ് തീര്‍പ്പാക്കിയത്.
**********************************
കോട്ടയം മുന്‍സിപ്പാലിറ്റില്‍ ഇടതുപക്ഷം അവതരിപ്പിച്ച അടിയന്തിര പ്രമേയത്തെ ബിജെപി അനുകൂലിച്ചതോടെ ഇവിടെ യുഡിഎഫിന് ഭരണം നഷ്ടമായി ഇവിടെ യുഡിഎഫിനും എല്‍ഡിഎഫിനും 22 വീതവും ബിജെപിയ്ക്ക് എട്ട് അംഗങ്ങളുമാണ് ഉള്ളത്. യുഡിഎഫ് അംഗങ്ങള്‍ വിട്ടു നിന്നപ്പോള്‍ 29 വോട്ടുകള്‍ അവിശ്വാസപ്രമേയത്തെ അനൂകുലിച്ചു ഒരെണ്ണം അസാധുവാകുകയും ചെയ്തു. കഴിഞ്ഞയാഴ്ചയാണ് ഇരാറ്റുപേട്ട മുന്‍സിപ്പാലിറ്റിയില്‍ യുഡിഎഫിന് ഭരണം നഷ്ടമായത്. 
***********************************
സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ കോട്ടയം താഴത്തങ്ങാടി പള്ളി ഇമാമുമായി കൂടിക്കാഴ്ച നടത്തി. വിവാദ പരമാര്‍ശം നടത്തിയ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ വി.എന്‍ വാസവന്‍ സന്ദര്‍ശിച്ചതിനെ ഇമാം വിമര്‍ശിച്ചിരുന്നു ഈ സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച.
********************************************
അഖിലേന്ത്യ അഖാഡ പരിഷിത്ത് അധ്യക്ഷന്‍ മഹന്ദ് നരേന്ദ്ര ഗിരിയുടെ മരണത്തില്‍ സിബിഐ അന്വേഷണം ആരംഭിച്ചു. ഇദ്ദേഹത്തിന്റെ ആത്മഹത്യയില്‍ ദുരൂഹത ആരോപിക്കപ്പെട്ടതിനെ തുടര്‍ന്ന് സംഭവം വിവാദമായിരുന്നു. ആറു പേരടങ്ങിയ സിബിഐ സംഘമാണ് കേസ് അന്വേഷിക്കുന്നത്. 
*****************************************
ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ വ്യക്തിഹത്യ നടത്തി എന്ന പരാതിയില്‍ മുന്‍ എംഎല്‍എ പി.സി. ജോര്‍ജിനെതിരെ കേരളാ പോലീസ് കേസെടുത്തു. ഹൈക്കോടതിയിലെ ഒരു അഭിഭാഷകന്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. എറണാകുളം നോര്‍ത്ത് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ക്രൈം സ്റ്റോറി എന്ന മലയാളം എഫ്ബി പേജിന് നല്‍കിയ അഭിമുഖത്തില്‍ വീണാ ജോര്‍ജിനെതിരെ നടത്തിയ പരാമര്‍ശമാണ് കേസിനാധാ
**************************
ബത്തേരിയില്‍ സ്ഥാനാര്‍ത്ഥിയാകാനും ജെആര്‍പിയെ എന്‍ഡിഎയിലെ ഘടക കക്ഷിയാക്കാനും ആദിവാസി നേതാവ് സി.കെ. ജാനുവിന് കോഴ നല്‍കിയെന്ന കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് തിരിച്ചടി. കേസുമായി ബന്ധപ്പെട്ട് ജെആര്‍പി ട്രഷററായിരുന്ന പ്രസീദ അഴീക്കോട് പുറത്തുവിട്ട ശബ്ദരേഖ പരിശോധിക്കാന്‍ കോടതി ഉത്തരവിട്ടു.ഇരുവരുടേയും ശബ്ദസാംപിളുകളും പുറത്ത് വിട്ട ശബ്ദരേഖയും പരിശോധിക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
**********************************
സംസ്ഥാനത്ത് ഇന്ന് 17983 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,10,523 സാംപിളുകളാണ് പരിശോധിച്ചത്. 16.27 ആണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 127 മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണങ്ങള്‍ 24,318 ആയി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക