news-updates

ആഞ്ഞടിച്ച് സുധാകരന്‍ ; സിപിഎമ്മിന്റേത് ജീര്‍ണ്ണിച്ച രാഷ്ട്രീയം

ജോബിന്‍സ്

Published

on

കോട്ടയം നഗരസഭയില്‍ സിപിഎം അവിശ്വാസ പ്രമേയത്തിലൂടെ യുഡിഎഫിന് ഭരണം നഷ്ടമായതിന് പിന്നലെ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. ഏത് വര്‍ഗ്ഗീയ വാദികളോടും കൂട്ട് കൂടാന്‍ മടിയില്ലാത്ത പാര്‍ട്ടിയാണ് സിപിഎമ്മെന്ന് സുധാകരന്‍ ഫേസ് ബുക്കില്‍ കുറ്റപ്പെടുത്തി. 

സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

അധികാരത്തിന്റെ അപ്പക്കഷണങ്ങള്‍ക്ക് വേണ്ടി ഏത് വര്‍ഗ്ഗീയ വാദികളോടും കൂട്ടുകൂടാന്‍ സിപിഎമ്മിന് മടിയില്ല എന്ന് കോട്ടയം നഗരസഭയിലെ അവിശ്വാസ പ്രമേയം വ്യക്തമാക്കുന്നു.  യുഡിഎഫിന്റെ നഗരസഭാ ഭരണം അട്ടിമറിക്കാന്‍ സിപിഎമ്മും  ബിജെപിയും പരസ്യസഖ്യത്തില്‍ ഏര്‍പ്പെട്ടത് പ്രബുദ്ധ കേരളത്തിന് അപമാനകരമാണ്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ CPM - RSS രഹസ്യ സഖ്യം ഉണ്ടായിരുന്നുവെന്ന സത്യം കൂടുതല്‍ വെളിവാകുന്നു.  ജീര്‍ണ്ണിച്ച രാഷ്ട്രീയമാണ് സിപിഎമ്മിന്റെ അധികാര ദുര്‍മോഹത്തിലൂടെ പുറത്ത് വരുന്നത്.   ഈരാറ്റുപേട്ടയില്‍ തീവ്ര വര്‍ഗ്ഗീയവാദികളായ എസ്ഡിപിഐയ്‌ക്കൊപ്പം ചേര്‍ന്ന് അഭിമന്യുവിന്റെ ഓര്‍മ്മകളെ പരിഹസിച്ച നാണം കെട്ട പാര്‍ട്ടിയാണ് സിപിഎം. യാതൊരു വിധ നയങ്ങളും നിലപാടുകളും ഇല്ലാതെ അധികാരത്തിന് വേണ്ടി എന്തും ചെയ്യുന്ന പാര്‍ട്ടിയായി സി പി എം മാറിയിരിക്കുന്നു.
'അരിവാള്‍ താമര നക്ഷത്രം
അതാണ്  നമ്മുടെ അടയാളം ' എന്ന മുദ്രാവാക്യം കേരളത്തിന്റെ തെരുവോരങ്ങളില്‍ മുഴങ്ങുന്ന കാലം അതിവിദൂരമല്ല. എങ്കിലും ബി ജെ പിയുമായുള്ള അവിഹിത ബന്ധത്തിലൂടെ  കോണ്‍ഗ്രസിനെയും കേരളത്തെയും തകര്‍ക്കാമെന്ന് സി.പി.എം വ്യാമോഹിക്കേണ്ട.
ഈ അവിഹിത കൂട്ടുകെട്ട് കോണ്‍ഗ്രസിന്റെ മാത്രമല്ല, രാജ്യത്തിന്റെ കൂടി ശത്രുവാണ്.ഹിന്ദുവും ക്രിസ്ത്യാനിയും മുസല്‍മാനും തോളോടുതോള്‍ നില്‍ക്കുന്ന ഈ മണ്ണില്‍  രാഷ്ട്രീയ സഖ്യത്തിനൊപ്പം വര്‍ഗ്ഗീയ വിഷവിത്ത് കൂടി  ഇവര്‍ വിതയ്ക്കുകയാണ്
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്ത്, ഈ മഹാരാജ്യത്തെ മതേതരത്വം ഇത്രയും കാലം കാത്തു സൂക്ഷിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടുണ്ടെങ്കില്‍ തുടര്‍ന്നും അത് സംരക്ഷിച്ചുകൊണ്ടുപോകാന്‍ ഞങ്ങള്‍ക്കറിയാം.
ഒന്നു മാത്രം ഉറപ്പിച്ചു പറയാം,
ദുര്‍ഗന്ധം വമിപ്പിക്കുന്ന വര്‍ഗ്ഗീയ രാഷ്ട്രീയവുമായി കേരളത്തെ തകര്‍ക്കാന്‍ സിപിഎമ്മും ബിജെപിയും ഒന്നു ചേര്‍ന്നാലും ഈ നാടിന് കാവലായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇവിടെയുണ്ടാകും .

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

അമിത് ഷായുടെ സന്ദര്‍ശനത്തിനിടയിലും കാശ്മീരില്‍ ഭീകരാക്രമണം

അനുപമയുടെ കുട്ടിയെ കാണാതായ വിവരം അറിഞ്ഞില്ലെന്ന പോലീസിന്റെയും ശിശുക്ഷേമ സമതിയുടേയും വാദം തെറ്റ്

കണ്ണൂരില്‍ വാഹനാപകടം ; ആകാശ് തില്ലങ്കേരിക്ക് പരിക്ക്

ജമ്മുകാശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്ന് അമിത് ഷാ

കോണ്‍ഗ്രസിന് തിരിച്ചടി ; അമരീന്ദര്‍ - ബിജെപി സഖ്യം ഉടന്‍

ക്ഷമ പരീക്ഷിക്കരുത് ; പാകിസ്ഥാന് ഇന്ത്യന്‍ സൈനീക മേധാവിയുടെ മുന്നറിയിപ്പ്

ഇന്ധനവില ഉയര്‍ന്നതില്‍ പ്രതിഷേധം ; ജനങ്ങള്‍ക്ക് സഹായം നല്‍കി ഫ്രാന്‍സ് സര്‍ക്കാര്‍

മുല്ലപ്പെരിയാറിന് പ്രശ്‌നങ്ങളുണ്ടെന്ന യുഎന്‍ റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കും

എംജി യൂണിവേഴ്‌സിറ്റി സംഘര്‍ഷം:എസ്എഫ്‌ഐയുടെ വാദം പൊളിയ്ക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

SFI ജനാധിപത്യത്തെ കശാപ്പ് ചെയ്ത ആള്‍ക്കൂട്ടം മാത്രമായി മാറി; AIYF പ്രമേയത്തില്‍ വിമര്‍ശനം

ഇന്ത്യന്‍ വംശജയായ ട്രാവല്‍ ബ്ലോഗര്‍ മെക്സിക്കോയില്‍ കൊല്ലപ്പെട്ടു

കെഎസ്ആര്‍ടിസിക്ക് 5.33 ലക്ഷം നഷ്ടമുണ്ടാക്കി; ബസ് വെള്ളക്കെട്ടിലിറക്കിയ ഡ്രൈവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തു

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ -ശനിയാഴ്ച(ജോബിന്‍സ്)

സീറോ മലബാര്‍ സഭാ ഭൂമിയിടപാട് ; ഇഡി അന്വേഷണം തുടങ്ങി

പോര് മുറുകുന്നു ; കുളത്തുങ്കനെതിരെ ഗുരുതര ആരോപണവുമായി പിസിയുടെ മകന്‍

പാര്‍ട്ടി അനുപമയ്‌ക്കൊപ്പമെന്നും നിയമസഹായം നല്‍കുമെന്നും എ. വിജയരാഘവന്‍

നൊന്തുപെറ്റ പൊന്നോമനയെ തിരികെ വേണം ; അനുപമ നിരാഹാരം ആരംഭിച്ചു

പി.സി ജോര്‍ജിനെതിരെ ആഞ്ഞടിച്ച് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ

ജനത്തെ പിഴിഞ്ഞ് ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ് ; പ്രതിഷേധമോ സമരങ്ങളോ ഇല്ലാതെ പ്രതിപക്ഷം

ഉത്തരാഖണ്ഡില്‍ 11 പര്‍വ്വതാരോഹകര്‍ മരിച്ചതായി റിപ്പോര്‍ട്ട്

പൊതുമരാമത്തിന് അപേക്ഷ നല്‍കല്‍ ; ഉത്തരവ് പിന്‍വലിക്കണമെന്ന് ഡിജിപി

അനന്യക്ക് കുരുക്ക് മുറുകുന്നു ; തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യും

വൈറല്‍ ഡാന്‍സിനെ പ്രശംസിച്ച് യുഎന്‍ പ്രതിനിധി; ഡാന്‍സ് ജിഹാദെന്ന് വിശേഷിപ്പിച്ചവര്‍ക്ക് വിമര്‍ശനം

പിണറായി പൂതപ്പാട്ടിലെ ഭൂതത്തിന്റെ നിലവാരത്തിലേക്കെങ്കിലും ഉയരണം - ബി.ജെ.പി

ജോലി വാഗ്ദാനം നല്‍കി സര്‍ക്കാര്‍ വഞ്ചിച്ചു; പ്രതിഷേധക്കുറിപ്പുമായി അനില്‍ പനച്ചൂരാന്റെ ഭാര്യ

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - വെള്ളിയാഴ്ച (ജോബിന്‍സ്)

കൊക്കയാര്‍ ദുരന്തം ; ആന്‍സിയുടെ മൃതദേഹം ലഭിച്ചത് കിലോമീറ്ററുകള്‍ക്കപ്പുറത്ത് നിന്ന്

കെപിസിസി പട്ടിക ; കയ്യടിച്ച് തിരുവഞ്ചൂര്‍ ; അതൃപ്തി പരസ്യമാക്കി മുരളീധരന്‍

പലരുടേയും ഉറക്കം നഷ്ടപ്പെടുന്നു ; മോന്‍സന്റെ തിരുമ്മല്‍ കേന്ദ്രത്തില്‍ ഒളിക്യാമറ

വാക്‌സിന്‍ മുന്നേറ്റം ഇന്ത്യയുടെ ശക്തിയുടെ പ്രതിഫലനമെന്ന് നരേന്ദ്രമോദി

View More