Image

രോഹിണി കോടതി ആക്രമണം ; ആശങ്കയറിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റീസ്

ജോബിന്‍സ് Published on 25 September, 2021
രോഹിണി കോടതി ആക്രമണം ; ആശങ്കയറിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റീസ്
ഡല്‍ഹി രോഹിണി കോടതിയില്‍ ഇന്നലെയുണ്ടായ അക്രമ സംഭവങ്ങളില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എന്‍.വി. രമണ കടുത്ത ആശങ്ക രേഖപ്പെടുത്തി. ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റീസുമായി ജസ്റ്റീസ് എന്‍.വി. രമണ അടിയന്തരമായി വിഷയം ചര്‍ച്ച ചെയ്തു. ആക്രമണ സംഭവങ്ങള്‍ കോടതിയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കരുതെന്നും പോലീസും ബാര്‍ അസോസിയേഷനുമായി ചേര്‍ന്ന് കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. 

രാജ്യത്തെ തന്നെ ഞെട്ടിച്ച സംഭവങ്ങളായിരുന്നു ഡല്‍ഹി കോടതിയില്‍ അരങ്ങേറിയത്. കുപ്രസിദ്ധ ഗുണ്ടാ നേതാവ് ജിതേന്ദര്‍ ഗോഗിയെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ എതിര്‍ ഗുണ്ടാ സംഘത്തില്‍പ്പെട്ട ആളുകളെത്തി അദ്ദേഹത്തെ വെടിവെച്ചു കൊന്നു.

ഇതോടെ പോലീസ് തിരിച്ചു വെടിവെയ്ക്കുകയും ആക്രമികള്‍ കൊല്ലപ്പെടുകയും ചെയ്തു. ജിതേന്ദര്‍ ഗോാഗിയുള്‍പ്പെടെ മൂന്നുപേരാണ് കൊല്ലപ്പെട്ടത്. അഭിഭാഷക വേഷത്തിലെത്തിയ രാഹുല്‍, മോറീസ് എന്നി ഗുണ്ടകളാണ് 207-ാം നമ്പര്‍ കോടതിയ മുറിയിലെത്തി ഗോാഗിക്ക് നേരെ വെടിയുതിര്‍ത്തത്. 

ഗോഗി - ടില്ലു എന്നീ ഗുണ്ടാ തലവന്‍മാരുടെ കുടിപ്പകയാണ് ആക്രമണത്തില്‍ കലാശിച്ചത്. ഇവര്‍ തമ്മില്‍ മുമ്പും ഏറ്റുമുട്ടലകള്‍ ഉണ്ടായിട്ടുണ്ട്. ഇരുപക്ഷത്തുമായി പലതവണയായി 25 ഓളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക