news-updates

നാര്‍ക്കോട്ടിക് ജിഹാദ് ; സിപിഎമ്മിന്റെ മലക്കം മറിച്ചില്‍

ജോബിന്‍സ്

Published

on

കേരളത്തില്‍ നാര്‍ക്കോട്ടിക് ജിഹാദും ലവ് ജിഹാദും ഉണ്ടെന്നും ഇവയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്നുമുള്ള പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവനയെ തുടര്‍ന്ന് കേരള രാഷ്ട്രീയത്തില്‍ പല വിധത്തിലുള്ള മലക്കം മറിച്ചിലുകളാണ് ഉണ്ടായത്. 

ഇതിലേറ്റവും ശ്രദ്ധിക്കപ്പെട്ടത് മുഖ്യമന്ത്രിയുടേയതായിരുന്നു, ആദ്യ ദിവസം ഇതേക്കുറിച്ച് അഭിപ്രായം ചോദിച്ചപ്പോള്‍ പാലാ രൂതാധ്യക്ഷന്റെ മത പാണ്ഡിത്യത്തെ പുകഴ്ത്തിയും ഒപ്പം മിതമായ രീതിയിയില്‍ അദ്ദേഹത്തിന്റെ പ്രസ്താവനയെ തള്ളിക്കളഞ്ഞുമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. 

മുഖ്യമന്ത്രിയുടെ അറിവോടെ തന്നയാണ് വി.എന്‍ വാസവന്‍ പാലാ അരമനയില്‍ എത്തിയതെന്നും വ്യക്തം. ഇവിടെ അദ്ദേഹം പാലാ രൂപതാധ്യക്ഷനെ പ്രശംസിക്കുകയും അദ്ദേഹത്തിന് തെറ്റ് പറ്റില്ലെന്ന് പരസ്യമായി പറയുകയും ചെയ്തു. സിപിഎം സെക്രട്ടറി എ. വിജയരാഘവന്റെ ആദ്യ പ്രതികരണവും ബിഷപ്പിനെ പൂര്‍ണ്ണമായി തള്ളാതെയായിരുന്നു. 

ഇതിന് പിന്നാലെ കേരളത്തിലെ ക്യാംപസുകളില്‍ യുവതികളെ തീവ്രവാദത്തിലേയ്ക്ക് ആകര്‍ഷിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് സിപിഎം സമ്മേളനത്തിന്റെ ഭാഗമായി പുറത്തിറക്കിയ കുറിപ്പിലും ഉള്‍പ്പെടുത്തി. 

എന്നാല്‍ വളരെ പെട്ടെന്നായിരുന്നു സിപിഎമ്മില്‍ കാര്യങ്ങള്‍ തകിടം മറിഞ്ഞത്. കഴിഞ്ഞ ദിവസത്തെ വാര്‍ത്താ സമ്മേളനത്തില്‍ കണക്കുകള്‍ അക്കമിട്ട് നിരത്തി മുഖ്യമന്ത്രി രൂക്ഷമായ വിമര്‍ശനത്തോടെയാണ് പാലാ രൂപതാധ്യക്ഷന്റെ പ്രസ്താവനയെ തള്ളിക്കളഞ്ഞത്. 

ഇതേ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ അഭിപ്രായമാണ് മുന്നണിയുടെ അഭിപ്രായമെന്ന് എ. വിജയരാഘവനും പറഞ്ഞു. പിതാവിനെ സന്ദര്‍ശിച്ചതിലെ പിണക്കം തീര്‍ക്കാര്‍ വി.എന്‍ . വാസവന്‍ താഴത്തങ്ങാടി ഇമാമിനെ സന്ദര്‍ശിക്കുകയും ചെയ്തു.

രണ്ടു വിത്യസ്ത നിലപാടുകള്‍ക്കിടയിലെ ഇടവേളയില്‍ സിപിഎമ്മില്‍ എന്തു സംഭവിച്ചു എന്നതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മുഖ്യമന്ത്രിയടക്കം മുഴുവന്‍ നേതാക്കളും ബിഷപ്പിനെ തള്ളിക്കളഞ്ഞതിന് പിന്നില്‍ ആരാണ് ഇടപെട്ടതെന്നും വ്യക്തമല്ല.

Facebook Comments

Comments

 1. JACOB

  2021-09-26 20:04:29

  Jihad is not new in Kerala. Tipu Sultan committed Jihad in Malabar and came up to Periyar. Either convert to Islam or be killed. Many Hindus an Christians converted to Islam. That is why we see many Muslims in Malabar. Travercore Maharajah called British help to stop Tipu. Monsoon came early and Tipu's military equipment got stuck in the ground. Tipu was defeated and he withdrew. In 1921, there was a Malabar rebellion. They wanted Islamic state in Malabar. British deployed Gurgkha regiment to suppress Malabar rebellion and saved Travencore and Cochin. The majority of Muslims in Kerala are peace loving people. Their Madrasas are teaching hate and Jihad. That is the problem. Muslims have political power in Kerala. LDF and UDF need them to form a ministry. They also enjoy reservation in College admissions, Govt. jobs, minority scholarships etc. Syrian Christians get no such benefits.

 2. JIHADI in USA

  2021-09-26 02:11:05

  Jihadi Liar: Georgia Republican Official Compares Trump To Satan, Says He's Out to Steal The Party's Soul. Mary Papenfuss Sat, September 25, 2021, 12:57 AM Georgia Lt. Gov. Geoff Duncan (R) blasted Donald Trump in a searing CNN opinion piece Friday, comparing the former president to the devil, “looking for a party’s soul to steal.” Duncan referred to the late Southern rocker Charlie Daniels’ song “The Devil Went Down to Georgia” ahead of Trump’s rally in the state this weekend

 3. jihadi

  2021-09-26 01:29:03

  I am a nonresident malayalyalee indian . my daughter was In love jihad and narcotic jihand because I sent my innocent daughter to a college in india.i never thought so called "GOD'S OWN COUNTRY is "under the control of this teorrist. Thanks good she came out this bad influence ,just because I believe in living God Who sacrifice his own son on cross for the sins of this jihadis and terroist all over the world. I would like to any muslim leader has the courage to renounce this jihadis ( terrorist ) before they crucify the Bishop.

 4. Just a Reader

  2021-09-25 15:32:54

  How about 'Cinema Jeehad?'

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ചൊവ്വാഴ്ച (ജോബിന്‍സ്)

മുഖ്യമന്ത്രിക്കെതിരെ കെ.കെ. രമ ; മൈക്ക് ഓഫ് ചെയ്ത് സ്പീക്കര്‍ ; സഭയില്‍ ബഹളം

ആര്യന്‍ ഖാന്‍ കേസ് ; സമീര്‍ വാങ്കഡെയെയ വെട്ടിലാക്കി കൂടുതല്‍ വെളിപ്പെടുത്തലുകള്‍

മേയര്‍ക്കെതിരായ പരാമര്‍ശം ; ഖേദം പ്രകടിപ്പിച്ച് കെ. മുരളീധരന്‍

മുല്ലപ്പെരിയാര്‍ : പുതിയ അണക്കെട്ട് വേണമെന്ന് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ദത്ത് നല്‍കല്‍ വിവാദം ; ശിശുക്ഷേമ സമിതിയെ പരിഹസിച്ച് വി.ഡി. സതീശന്‍

വഴി ചോദിക്കാനെത്തി മാല പൊട്ടിച്ച യൂത്തകോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് പിടിയില്‍

സുഡാനില്‍ പട്ടാളം ഭരണം പിടിച്ചെടുത്തു

അധിക്ഷേപം ; കെ. മുരളീധരനെതിരെ ആര്യാ രാജേന്ദ്രന്‍ പരാതി നല്‍കി

മോന്‍സന്‍ തട്ടിപ്പ് കേസില്‍ ഡിജിപിയുടെ മൊഴിയെടുത്തു ; പോലീസ് ക്ലബ്ബില്‍ മോന്‍സന്‍ തങ്ങിയത് വിഐപിയായി

തിരുവനന്തപുരം നഗരസഭ നികുതി വെട്ടിപ്പില്‍ നിര്‍ണ്ണായക അറസ്റ്റ്

വിമാനത്തിലെ തര്‍ക്കം: എയര്‍ഹോസ്റ്റസിന്റെ ജോലി തെറിപ്പിച്ചവര്‍ സത്യം പറഞ്ഞ തന്റെ ജോലിയും തെറിപ്പിക്കാന്‍ ശ്രമിക്കുന്നു: ആര്‍.ജെ സൂരജ്

വിമാനത്തില്‍ എയര്‍ഹോസ്റ്റസിനോട് കയര്‍ത്തുവെന്ന വിവാദം; വിശദീകരണവുമായി കെ. സുധാകരന്‍

പൂച്ചകളെ കഴുത്തറുത്ത് കൊന്നു; തല വെട്ടിമാറ്റിയ ജഡം സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ വീട്ടുമുറ്റത്ത് തള്ളി

കേരളത്തില്‍ കാലവര്‍ഷം പിന്‍വാങ്ങി; തുലാവര്‍ഷം ശക്തിപ്പെടുന്നു

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - തിങ്കളാഴ്ച (ജോബിന്‍സ്)

തെറ്റൊന്നും ചെയ്തിട്ടില്ല ; മനസ്സ് തുറന്ന് അനുപമയുടെ അച്ഛന്‍

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഉടന്‍ തീരുമാനം വേണമെന്ന് സുപ്രീം കോടതി ; കേരളത്തിന് വിമര്‍ശനം

മോന്‍സണ്‍ കേസ് : ബെഹ്‌റയുടേയും ഐജി ലക്ഷ്മണയുടേയും മൊഴിയെടുത്തു

കോട്ടയത്ത് പീഡനത്തിനിരയായ ബാലികയുടെ പിതാവ് ആത്മഹത്യ ചെയ്തു

പ്രതിസന്ധിക്ക് പരിഹാരം : സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ദ്ധിപ്പിച്ചു

മുല്ലപ്പെരിയാര്‍ വിഷയം ; വി.ഡി സതീശന്‍ മുഖ്യമന്ത്രിയുമായി സംസാരിച്ചു

പൊതുമരാമത്ത് കരാറുകാര്‍ക്ക് പിടിവീഴും ; വര്‍ക്കിംഗ് കലണ്ടറുമായി മന്ത്രി

അനുപമയുടെ കഥയില്‍ നീതി ലഭിക്കേണ്ടതാര്‍ക്ക് ? നീറിയുരുകുന്നവര്‍ ആരൊക്കെ ?

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്ന് കൂടുതല്‍ വെള്ളം കൊണ്ടുപോകണം; സ്റ്റാലിന് കത്തയച്ച് മുഖ്യമന്ത്രി

കര്‍ണാടകയില്‍ വീണ്ടും ദുരഭിമാനക്കൊല; യുവാവിനെ കൊന്ന് കുളത്തില്‍ തള്ളി

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ഞായറാഴ്ച (ജോബിന്‍സ്)

കുഞ്ഞിനെ ദത്തുനല്‍കിയ കേസില്‍ അനുപമയുടെ പിതാവടക്കം ആറുപേര്‍ മുന്‍കൂര്‍ ജാമ്യം തേടി

അമിത് ഷായുടെ സന്ദര്‍ശനത്തിനിടയിലും കാശ്മീരില്‍ ഭീകരാക്രമണം

അനുപമയുടെ കുട്ടിയെ കാണാതായ വിവരം അറിഞ്ഞില്ലെന്ന പോലീസിന്റെയും ശിശുക്ഷേമ സമതിയുടേയും വാദം തെറ്റ്

View More