America

ഹെയ്ത്തി അഭയാര്‍ത്ഥികളെ തുരത്താന്‍ കുതിരകളെ ഉപയോഗിച്ചത് തെറ്റായ നടപടിയെന്ന് ബൈഡന്‍

പി.പി.ചെറിയാന്‍

Published

on

ടെക്‌സസ്: ടെക്‌സസ് - മെക്‌സിക്കൊ അതിര്‍ത്തിയായ ഡെല്‍റിയോയിലുള്ള പ്രവേശനത്തിലൂടെ അമേരിക്കയിലേക്ക് പ്രവേശിക്കുവാന്‍ ശ്രമിച്ച നൂറുകണക്കിന് ഹെയ്ത്തി അഭയാര്‍ത്ഥികളെ അതിര്‍ത്തിയില്‍ നിന്നും തുരത്താന്‍ കുതിരകളെ ഉപയോഗിച്ച ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിന്റെ നടപടി ഭയാനകവും തെറ്റുമായിരുന്നുവെന്ന് പ്രസിഡന്റ് ജൊബൈഡന്‍. സെപ്റ്റംബര്‍ 24 വെള്ളിയാഴ്ച വാര്‍ത്താ സമ്മേളനത്തിലാണ് ബൈഡന്‍ തന്റെ അഭിപ്രായപ്രകടനം നടത്തിയത്. ഇതിന് ഉത്തരവാദിയായവര്‍ ആരായാലും അനന്തര നടപടികള്‍ നേരിടേണ്ടി വരുമെന്ന് ബൈഡന്‍ മുന്നറിയിപ്പു നല്‍കി.

ഡെല്‍റിയൊ ഇന്റര്‍നാഷ്ണല്‍ ബ്രിഡ്ജിനു കീഴെ ഉണ്ടായ സംഭവം അമേരിക്കയൊട്ടാകെ ബൈഡന്‍ ഭരണത്തിനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ത്തിയിരിക്കുന്നത്.
ഹെയ്ത്തിയന്‍ അഭയാര്‍ത്ഥികളെ വളഞ്ഞു പിടിച്ചു തിരികെ അയക്കുക എന്ന ബൈഡന്‍ പോളിസിയും വിമര്‍ശന വിധേയമായിരുന്നു.

ഇതിന്റെ ഉത്തരവാദിത്വം ആര് ഏറ്റെടുക്കും എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്, ഞാന്‍ അമേരിക്കന്‍ പ്രസിഡന്റാണ് താനല്ലാതെ ആരാണ് ഉത്തരവാദിത്വം ഏറ്റെടുക്കുക പ്രസിഡന്റ് മറുചോദ്യം ഉന്നയിച്ചു. ഫെഡറല്‍ ഏജന്റുമാരുടെ അഭയാര്‍ത്ഥികളോടുള്ള സമീപനം ഹൃദയഭേദകമായിരുന്നുവെന്നും ബൈഡന്‍ കൂട്ടിചേര്‍ത്തു.

ഇതിന് ഉത്തരവാദിയായവര്‍ ഇതിന് കനത്ത വില നല്‍കേണ്ടിവരും. അന്വേഷണം പുരോഗമിക്കുന്നു. ഈ സംഭവത്തിലൂടെ തെറ്റായ സന്ദേശം ലോകത്തിനു നല്‍കിയതും വേദനാജനകമാണ്. അതിര്‍ത്തിയില്‍ ബോര്‍ഡര്‍ സെക്യൂരിറ്റി കുതിരകളെ ഉപയോഗിക്കുന്നതു താല്‍ക്കാലികമായി തടഞ്ഞിട്ടുണ്ട്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാക്കി അറിയിച്ചു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കോട്ടയം പുഷ്പനാഥും ഞാനും (ജിജോ സാമുവൽ അനിയൻ)

ഡാളസ്സിൽ ഗ്യാസ് വില കുതിച്ചുയരുന്നു

ന്യൂയോർക്ക് സിറ്റി ഏർലി വോട്ടിംഗ് ശനിയാഴ്ച ആരംഭിച്ചു

സോഷ്യല്‍ മീഡിയയുടെ അനിയന്ത്രിതമായ കടന്നു കയറ്റം (പി.പി.ചെറിയാന്‍)

വിർജീനിയ സെന്റ് ജൂഡ് സീറോ മലബാർ പള്ളിയില്‍ തിരുനാളിന് കൊടിയേറി

ARTICLES AND STORIES FROM EPICS AND MYTHOLOGIES (Thodupuzha K Shankar Mumbai)

ഐ.ഒ.സി മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ലീല മരേട്ട് ഉത്ഘാടനം ചെയ്തു

കേരള സർക്കാരിന്റെ ഭൂമി ടാറ്റക്ക് വിട്ടുകൊടുക്കില്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ 

കെന്നഡിയുടെ കൊലപാതകത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഡിസംബർ 15വെളിപ്പെടുത്തും

40 വർഷത്തിനിടെ എയ്ഡ്സ് ബാധിച്ച് മരണപ്പെട്ടവരേക്കാൾ കൂടുതൽ പേർ കോവിഡിന് കീഴടങ്ങി 

ശ്വേത മേനോന്‍ ചിത്രം മാതംഗി പുരോഗമിക്കുന്നു

മെക്‌സികോ വെടിവയ്പില്‍ കൊല്ലപ്പെട്ടത് കാലിഫോര്‍ണിയയില്‍ താമസിക്കുന്ന ഇന്ത്യക്കാരി അഞ്ജലി

രണ്ട് വാരാന്ത്യങ്ങളിലായി ന്യൂജേഴ്‌സിയിൽ തകർപ്പൻ നവരാത്രി ആഘോഷങ്ങൾ

ഇന്ത്യൻ വംശജ നീര ടണ്ഠൻ ബൈഡന്റെ സ്റ്റാഫ് സെക്രട്ടറി

കുട്ടികള്‍ക്ക് ഫൈസര്‍ വാക്‌സിന്‍ വളരെ ഫലപ്രദമെന്ന് റിപ്പോര്‍ട്ടുകള്‍

2021 സാമ്പത്തിക വര്‍ഷത്തില്‍ 17 ലക്ഷം അനധികൃത കുടിയേറ്റക്കാരെ തടഞ്ഞു വച്ച് ചരിത്രം സൃഷ്ടിച്ചു (ഏബ്രഹാം തോമസ്)

സ്‌നേഹസ്പര്‍ശം' ഭവനപദ്ധതി ശിലാസ്ഥാപന കര്‍മ്മം  

ഒര്‍ലാണ്ടോ പള്ളിയില്‍ പരിശുദ്ധനായ ശക്രള്ള മോര്‍ ബസേലിയോസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഒക്ടോ.24 ന്

കേരളപ്പിറവിയോടനുബന്ധിച്ചു സൂം അക്ഷരശ്ലോകസദസ്സ്

കെപിസിസി യുടെ പുതിയ ഭാരവാഹികള്‍ക്ക് ഐ ഒ സി യൂസ്എ കേരളാ ചാപ്റ്ററിന്റെ ആശംസകള്‍

നോര്‍ത്ത് അമേരിക്ക റീജിയന്‍ പി എം എഫ് മൊബൈല്‍ ഫോണിന്റെ പാലക്കാട് ജില്ലാ തല വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു

കുഞ്ഞമ്മ കോശി (കോശി ആന്റി, 88) സൗത്ത് ഫ്‌ളോറിഡയില്‍ അന്തരിച്ചു

വി.വി. വര്‍ഗീസ് (ബേബിച്ചായന്‍, 85) കാനഡയില്‍ അന്തരിച്ചു

സിനിമാ ഷൂട്ടിംഗിനിടെ നടന്റെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ ഫോട്ടോഗ്രാഫർ കൊല്ലപ്പെട്ടു

കെ മാധവന്‍ ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ് ആന്‍ഡ് ഡിജിറ്റല്‍ ഫൗണ്ടേഷന്റെ (IBDF ) പ്രസിഡന്റ്

ന്യൂയോർക്കിലെ ലിഡോ ബീച്ചിൽ ദസറ ആഘോഷം കെങ്കേമമായി

കെസിസിഎൻസി യുവജനവേദിയുടെ പുതിയ ഭാരവാഹികൾ

നായക നടന്റെ തോക്കില്‍നിന്നുള്ള വെടിയേറ്റ് സിനിമാറ്റോഗ്രഫര്‍ മരിച്ചു; സംവിധായകന് ഗുരുതര പരിക്ക്

രവി ചൗധരിയെ അസി. സെക്രട്ടറി ഓഫ് എയര്‍ഫോഴ്‌സായി ബൈഡന്‍ നോമിനേറ്റു ചെയ്തു

ഗാബി പെറ്റിറ്റോയുടെ മരണത്തില്‍ പോലീസ് അന്വേഷിച്ചുകൊണ്ടിരുന്ന കാമുകന്റെ ജഡം അഴുകിയ നിലയില്‍

View More