Image

ആഗോള പ്രവാസി ദിനാചരണം KRLCC Dubai കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു.

Published on 25 September, 2021
ആഗോള പ്രവാസി ദിനാചരണം KRLCC Dubai കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു.


ദുബായ് : ആഗോള പ്രവാസി ദിനാചരണം സെപ്റ്റംബര്‍ 24 വെള്ളിയാഴ്ച ഇന്ത്യന്‍ സമയം ഉച്ചക്ക് 12.30 മണിക്ക് സൂം പ്ലാറ്റ്‌ഫോമില്‍ സമുചിതമായി ആചരിച്ചു. കൂടുതല്‍ വിശാലമായ ''നമ്മിലേക്ക്'' എന്ന ഫ്രാന്‍സിസ് പാപ്പയുടെ സന്ദേശം ആയിരുന്നു ഈ വര്‍ഷത്തെ ആഗോള പ്രവാസി ദിനത്തിന്റെ ആപ്തവാക്യം. കോഴിക്കോട് രൂപതാ മെത്രാനും KRLCBC മൈഗ്രന്റ്‌സ് കമ്മീഷന്‍ വൈസ് ചെയര്‍മാനുമായ അഭിവന്ദ്യ വര്‍ഗീസ് ചക്കാലക്കല്‍ പിതാവ് വെബിനാര്‍ ഉദ്ഘാടനം ചെയ്തു. മീറ്റിംഗില്‍ KRLCC Dubai പ്രസിഡന്റ് മരിയദാസ്.K അധ്യക്ഷത വഹിച്ചു. 

പുനലൂര്‍ രൂപതാ മെത്രാനും KRLCBC മൈഗ്രന്റ്‌സ് കമ്മീഷന്‍ വൈസ് ചെയര്‍മാനുമായ അഭിവന്ദ്യ സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ പിതാവ് അനുഗ്രഹ പ്രഭാഷണവും അഭിവന്ദ്യ സൂസപാക്യം പിതാവിന്റെ കര്‍മ്മവീഥിയെ അടയാളപ്പെടുത്തുന്ന ''ഇടയവീഥിയിലെ സൂര്യ തേജസ്'' എന്ന പുസ്തകം UAE തലത്തില്‍ പ്രകാശനവും നിര്‍വഹിച്ചു. ഫാ. ലെനി കോന്നുള്ളി , ഫാ. അലക്‌സ് വാച്ചാപറമ്പില്‍ , ഫാ. അരുണ്‍ രാജ് , ഫാ. മെട്രോ സേവ്യര്‍ , ശ്രീ.ജോസഫ് ജൂഡ്, അനില്‍ കുമാര്‍, ബിബിന്‍ ജോസഫ്, ബിബിയാന്‍ ബാബു എന്നിവര്‍ സംസാരിച്ചു.

കേരള സര്‍ക്കാരിന്റെ കീഴിലുള്ള നോര്‍ക്കയിലെ സേവനങ്ങളെപ്പറ്റി നോര്‍ക്ക റൂട്ട്‌സ് ജനറല്‍ മാനേജര്‍ ശ്രീ അജിത് കൊളാശ്ശേരി ക്ലാസ് നയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക