Image

സുധീരന്റെ രാജി ; കാരണം അറിയില്ലെന്ന് വി.ഡി സതീശന്‍

Published on 25 September, 2021
 സുധീരന്റെ രാജി ; കാരണം അറിയില്ലെന്ന് വി.ഡി സതീശന്‍

കൊച്ചി: കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ നിര്‍വാഹക സമിതിയില്‍ നിന്നുള്ള വി.എം സുധീരന്റെ രാജി നിരാശജനകവും നിര്‍ഭാഗ്യകരവുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. രാജിക്കാര്യം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. അത് വിഷമമുണ്ടാക്കി. കാരണം അറിയില്ല. 

അനാരോഗ്യം മൂലമാണ് രാജിയെന്നാണ് കെ.പി.സി.സി പ്രസിഡന്റിനെ അറിയിച്ചിരിക്കുന്നത്. എന്തായാലും രാജി നിര്‍ഭാഗ്യകരമാണ്. നിരാശപ്പെടുത്തുന്നതും വിഷമമുണ്ടാക്കുന്നതുമാണെന്നും സതീശന്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. 

അനാവശ്യവുമായി ഒരു സമ്മര്‍ദ്ദം ചെലുത്തി ബുദ്ധിമുട്ടിക്കുന്ന ആളല്ല സുധീരന്‍. തങ്ങള്‍ക്ക് നല്ല പിന്തുണയാണ് ഇതുവരെ നല്‍കിയത്. അദ്ദേഹവുമായി സംസാരിക്കും. വിളിച്ചിട്ട് കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു. .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക