Image

കോട്ടയം നഗരമധ്യത്തില്‍ പട്ടാപ്പകല്‍ യുവതിയുടെ താലിമാല പൊട്ടിച്ചെടുത്ത് രക്ഷപ്പെട്ടു

Published on 25 September, 2021
കോട്ടയം നഗരമധ്യത്തില്‍ പട്ടാപ്പകല്‍ യുവതിയുടെ താലിമാല പൊട്ടിച്ചെടുത്ത്  രക്ഷപ്പെട്ടു
കോട്ടയം: നഗരമധ്യത്തില്‍ വച്ച്‌ പട്ടാപ്പകല്‍ യുവതിയുടെ താലിമാല തട്ടിപ്പറിച്ചു .കോട്ടയം ടൗണില്‍ എം.സി റോഡില്‍ ഭീമ ജ്യൂവലറിക്ക് മുന്നില്‍ ഇന്ന് രാവിലെ 10 മണിയോടെയാണ് മാല മോഷണം നടന്നത്. കോട്ടകം മറിയപ്പള്ളി സ്വദേശി ശ്രീക്കുട്ടിയുടെ മാല ബൈക്കിലെത്തിയ യുവാക്കള്‍ പൊട്ടിച്ചെടുത്ത് രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

 യുവാക്കള്‍ മാലപൊട്ടിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സമീപത്തെ വ്യാപര സ്ഥാപനത്തിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. തിരുനക്കരയിലേ അക്കൗണ്ടിംങ് സ്ഥാപനത്തിലെ ഉദ്യോഗസ്ഥയാണ് ശ്രീക്കുട്ടി. രാവിലെ ഓഫീസിലേക്ക് പോകുപ്പോഴാണ് മോഷണം നടന്നത്. സ്കൂട്ടറില്‍ എംസി റോഡിലൂടെ പോവുകയായിരുന്ന ശ്രീകുട്ടി ഗതാഗതക്കുരുക്കുമൂലം വേഗത കുറച്ചപ്പോഴാണ് യുവാക്കള്‍ മാല പൊട്ടിച്ചത്. ശ്രീക്കുട്ടിയുടെ പിന്നാലെ സ്പോര്‍ട്സ് ബൈക്കിലെത്തിയ യുവാക്കള്‍ രണ്ടേകാല്‍ പവന്‍ വരുന്ന താലിമാല പൊട്ടിച്ചെടുത്ത് രക്ഷപ്പെടുകയായിരുന്നു.

സംഭവത്തില്‍ ശ്രീക്കുട്ടി പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ നഗരത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ പ്രതികള്‍ക്കായി അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. യുവാക്കള്‍ ശ്രീക്കുട്ടിയെ പിന്തുടര്‍ന്ന് എത്തിയതാണോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക