Image

രാജ്യത്ത് പുതിയ സഹകരണ നയം ഉടനെന്ന് അമിത് ഷാ

Published on 25 September, 2021
രാജ്യത്ത് പുതിയ സഹകരണ നയം ഉടനെന്ന് അമിത് ഷാ
ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ സഹകരണ നയം വൈകാതെ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. 2002ല്‍ വാജ്‌പേയ് സര്‍ക്കാര്‍ മുന്നോട്ടുവച്ച സഹകരണ നയമാണിത്. സഹകരണം സംസ്ഥാനത്തിന്റെയോ കേന്ദ്രത്തിന്റെയോ എന്ന വിഷയത്തില്‍ തര്‍ക്കത്തിനില്ലെന്നും സംസ്ഥാനങ്ങളെ സഹായിക്കാനാണ് സഹകരണ മന്ത്രാലയത്തിന്റെ ലക്ഷ്യമെന്നും അമിത്ഷാ അഭിപ്രായപ്പെട്ടു. 

മറ്റെന്നത്തെക്കാളും സഹകരണ പ്രസ്‌ഥാനങ്ങള്‍ക്ക് ഇന്ന് പ്രാധാന്യമുണ്ട്. രാജ്യത്തെ അഞ്ച് ട്രില്യണ്‍ സമ്ബദ്‌വ്യവസ്ഥയിലെത്തിക്കാന്‍ സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാനാകും. ദേശീയ സഹകരണ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

രാജ്യത്തെ ആദ്യ സഹകരണമന്ത്രിയായതില്‍ അഭിമാനമുണ്ടെന്നും ഈ സ്ഥാനം തന്നെയേല്‍പ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദിയുണ്ടെന്നും അമിത് ഷാ പറഞ്ഞു. ഇന്ത്യയുടെ വികസനത്തിന് വലിയ സംഭാവനകള്‍ സഹകരണ മേഖലയ്‌ക്ക് നല്‍കാനാകും വ്യാപ്‌തിയേറിയതും സുതാര്യവുമാകണം അത്. രാജ്യത്ത് 91 ശതമാനം ഗ്രാമങ്ങളിലും വലുത് അല്ലെങ്കില്‍ ചെറുത് സഹകരണസ്ഥാപനങ്ങള്‍ സജീവമാണെന്ന് അമിത്‌ ഷാ അഭിപ്രായപ്പെട്ടു.
ഊരാളുങ്കല്‍ സൊസൈറ്റിയും കോഴിക്കോട് സഹകരണ ആശുപത്രിയും സഹകരണ മേഖലയില്‍ മാതൃകയെന്നും അമിത്‌ ഷാ അഭിപ്രായപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക