Image

മഹാഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം വിടവാങ്ങിയിട്ട് ഒരുവര്‍ഷം

Published on 25 September, 2021
മഹാഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം വിടവാങ്ങിയിട്ട് ഒരുവര്‍ഷം
 സ്വര സൗന്ദര്യം കൊണ്ട് അരനൂറ്റാണ്ട് കാലം ഇന്ത്യന്‍ സംഗീത ലോകത്തെ തന്നെ അനശ്വര ഗായകനായ എസ് പി ബാലസുബ്രമണ്യം സംഗീതത്തിന്റെ പകരം വയ്ക്കാനില്ലാത്ത ഉദാഹരണമായിരുന്നു .

 2020 സെപ്റ്റംബര്‍ 25ന് വിടപറയുമ്ബോള്‍ പ്രിയഗായകന്‍ സംഗീതാസ്വാദകര്‍ക്കായി ബാക്കിവെച്ചത് നാല്‍പ്പതിനായിരത്തോളം പാട്ടുകളാണ്.

1969 -ല്‍ എം.ജി.ആര്‍ ചിത്രം അടിമൈ പെണ്ണിനു വേണ്ടി 'ആയിരം നിലവേ വാ' എന്ന ഗാനത്തിലൂടെ ചലച്ചിത്ര ഗാനരംഗത്ത് ചുവടുവച്ച  എസ്.പി.ബി 50 വര്‍ഷക്കാലത്തെ സംഗീത ജീവിതത്തില്‍   പല ഭാഷകളില്‍  പാടി .തമിഴ്നാട്ടില്‍ 'പാടും നിലാ' എന്നറിയപ്പെട്ടു.

ശാസ്ത്രീയ സംഗീതം പഠിക്കാതെ തന്നെ  അനായാസമായി സംഗീതത്തെ കൈകാര്യം ചെയ്യുന്ന എസ് പി ബിയുടെ കഴിവ് എടുത്തുപറയേണ്ടത് തന്നെയാണ്. 1980 ല്‍ പുറത്തിറങ്ങിയ ശങ്കരാഭരണം എന്ന പാട്ട്  എസ്പിബി പാടിത്തകര്‍ത്തത് മാത്രം ഉദാഹരണം.

പാട്ടുകളെ ഇത്രയധികം വൈവിധ്യസ്വരഭാവത്തോടെ, അഭിനിവേശത്തോടെ ആവിഷ്‌കരിച്ച മറ്റൊരു ഗായകനുണ്ടാകില്ല.

എം.എസ്. വിശ്വനാഥനും ഇളയരാജയും എആര്‍ റഹ്മാനും വിദ്യാസാഗറുമുള്‍പ്പെടെ പ്രഗത്ഭമതികളായ സംഗീത സംവീധായകരുടെയൊപ്പം ബാലസുബ്രഹ്മണ്യം പ്രവര്‍ത്തിച്ചു. ഗംഭീരങ്ങളായ ഒട്ടനവധി ഗാനങ്ങളും ആ കൂട്ടുകെട്ടുകളില്‍ പിറന്നു.

കമലഹാസനും ശ്രീദേവിയും മത്സരിച്ച്‌ അഭിനയിച്ച സിനിമകളുടെ വിജയത്തിനു  പിന്നണിയില്‍ എസ്.പി.ബി-എസ്.ജാനകി കൂട്ടുകെട്ടില്‍ പിറന്ന ഭാവസാന്ദ്രമായ ഗാനങ്ങളുമുണ്ടായിരുന്നു.

ഭൗതീകമായി ഈ ലോകം വിട്ട് ഒരു കൊല്ലം പിന്നിടുമ്ബോള്‍ ട്വിറ്ററിലും ഫേസ്ബുക്കിലും മറ്റു സാമൂഹ്യ മാധ്യമങ്ങളിലും സിനിമ ലോകവും സംഗീതജ്ഞരും ആരാധകരും ഒന്നായി അദ്ദേഹത്തെ ഒര്‍ക്കുകയാണ്.

'ഇന്ത ദേഹം അണൈധാലും ഇസയായ് മലര്‍വേന്‍ ' എന്ന എസ് പി ബി യുടെ പാട്ടിന്റെ വാരിയാണ് ഏറ്റവും അധികമായി സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കു വയ്ക്കപ്പെടുന്നത്.
ശരീരം മായ്ഞ്ഞുപോയാലും സാംഗീതമായി ഞാന്‍ ഉയര്‍ന്നു വരും എന്നര്‍ത്ഥം.

6 ദേശിയ അവാര്‍ഡുകളും വിവിധ ഭാഷകളിലായി 7 സംസ്ഥാന അവാര്‍ഡുകളും 1 ഫിലിം ഫെയര്‍ അവാര്‍ഡുമുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ആ സംഗീത ജീവിതത്തിന്റെ അഗീകാരങ്ങളാണ്. രാജ്യം പത്മശ്രീയും പത്മഭൂഷണും പത്മ വിഭൂഷണും നല്‍കി ആദരിച്ചു.

 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക