Image

ന്യു യോർക്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം

Published on 25 September, 2021
ന്യു യോർക്കിൽ  പ്രധാനമന്ത്രി  നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം
ന്യു യോർക്ക്: ഇന്ന് (ശനി) രാവിലെ  ഐക്യരാഷ്ട്ര സഭയിൽ പ്രസംഗിക്കുന്നതിന് എത്തിയ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് ന്യു യോര്കിൽ ഊഷ്മള സ്വീകരണം നൽകി.
 
അദ്ദേഹം താമസിക്കുന്ന ഹോട്ടലിനു മുന്നിലും ഇന്ന് രാവിലെ താനെ ഇന്ത്യാക്കാർ തടിച്ചു കൂടിയിട്ടുണ്ട്. 
 
യുഎൻ ജനറൽ അസംബ്ലിയുടെ  76 -ാമത് സെഷനിൽ രാവിലെ 9 മണിക്ക് മോദി  സംസാരിക്കും.
ഈ വർഷത്തെ പൊതു ചർച്ചയുടെ പ്രമേയം കോവിഡ് -19 ൽ നിന്ന് കരകയറക,  സുസ്ഥിരമായി പുനർനിർമാണം, ഭൂമിയുടെ  ആവശ്യങ്ങളോട് പ്രതികരിക്കുക , ജനങ്ങളുടെ അവകാശങ്ങളെ മാനിക്കുക, ഐക്യരാഷ്ട്രസഭയെ പുനരുജ്ജീവിപ്പിക്കുക  എന്നിവയാണ്. ('Building Resilience through hope to recover from COVID-19, rebuild sustainably, respond to the needs of the planet, respect the rights of people, and revitalise the United Nations'.)
 
വാഷിംഗ്ടണിൽ യുഎസ് പ്രസിഡന്റ് ജോ ബിഡൻ, വൈസ് പ്രസിഡന്റ് കമല ഹാരിസ് എന്നിവരുമായി പ്രധാനമന്ത്രി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി.  ഓസ്ട്രേലിയൻ, ജാപ്പനീസ് പ്രധാനമന്ത്രിമാരായ  സ്കോട്ട് മോറിസൺ,   യോഷിഹിഡെ സുഗ എന്നിവരെയും കണ്ടു.
 
ഇതിനുപുറമെ,  അഞ്ച് ആഗോള കമ്പനികളുടെ സിഇഒമാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.
ന്യു യോർക്കിൽ  പ്രധാനമന്ത്രി  നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം ന്യു യോർക്കിൽ  പ്രധാനമന്ത്രി  നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം ന്യു യോർക്കിൽ  പ്രധാനമന്ത്രി  നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം ന്യു യോർക്കിൽ  പ്രധാനമന്ത്രി  നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക