Image

കോണ്‍ഗ്രസില്‍നിന്ന് ഭരണമുള്ള പാര്‍ട്ടിയിലേക്ക് പോകുന്നവരെ തടയാനാകില്ല - താരിഖ് അന്‍വര്‍

Published on 25 September, 2021
 കോണ്‍ഗ്രസില്‍നിന്ന് ഭരണമുള്ള പാര്‍ട്ടിയിലേക്ക് പോകുന്നവരെ തടയാനാകില്ല - താരിഖ് അന്‍വര്‍


കൊച്ചി: ഭരണമുള്ള പാര്‍ട്ടിയിലേക്ക് പോകുന്നവരെ തടയാന്‍ കഴിയില്ലന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. വി.എം. സുധീരന്റെ രാജി കാരണം പരിശോധിക്കും. പാര്‍ട്ടി നേതാക്കളുമായി വിഷയം ചര്‍ച്ച ചെയ്യും. ആവശ്യമെങ്കില്‍ സുധീരനുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പാര്‍ട്ടിയിലെ നിലവിലെ സ്ഥിതിഗതികളുടെ അവലോകനത്തിനും നേതൃതല ചര്‍ച്ചകള്‍ക്കുമായി എത്തിയതായിരുന്നു സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി. 


പാര്‍ട്ടി വിട്ടുപോകാന്‍ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ എങ്ങനെ അവരെ തടയുമെന്ന് താരിഖ് അന്‍വര്‍ ചോദിച്ചു. നമുക്കവരെ തടയാനാകില്ല. പ്രതിപക്ഷ പാര്‍ട്ടിയുടെ ഭാഗമായി തുടരാന്‍ ചിലര്‍ ആഗ്രഹിക്കുന്നില്ല. അവര്‍ ഭരണമുള്ള പാര്‍ട്ടിയിലേക്ക് പോകാന്‍ ശ്രമിക്കും. അത്തരത്തില്‍ ചിലര്‍ ഭരണപക്ഷ പാര്‍ട്ടിയിലേക്ക് കെ.പി.സി.സി പുനഃസംഘടനയ്ക്ക് പിന്നാലെ കോണ്‍ഗ്രസില്‍ നിന്ന് നേതാക്കളടക്കമുള്ളവര്‍ പാര്‍ട്ടി വിട്ടുപോകുന്ന  സാഹചര്യത്തിലാണ് കേരളത്തിന്റെ ചുമതലയുള്ള എഐസിസി 
ജനറല്‍ സെക്രട്ടറിയുടെ പ്രതികരണം. 

പാര്‍ട്ടി വിട്ടുപോകാന്‍ ആഗ്രഹിക്കുന്നവരെ തടയാന്‍ കഴിയില്ലെന്ന് പറഞ്ഞ താരിഖ് അന്‍വര്‍ പക്ഷേ, കൂടുതല്‍ ആളുകള്‍ പാര്‍ട്ടി വിടുന്ന സാഹചര്യം അടക്കമുള്ളവയെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല.  വി.എം. സുധീരന്‍ രാജിവെച്ചതിന്റെ കാരണം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമെങ്കില്‍ കൂടിക്കാഴ്ച നടത്തും. മുതിര്‍ന്ന നേതാക്കളുടെ സഹകരണം ഉറപ്പാക്കണമെന്നാണ് ആഗ്രഹം. പരസ്പരമുള്ള സഹകരണത്തിന് നിര്‍ബന്ധിക്കാനാകില്ലെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക