Image

യു. എന്നില്‍ മോദി നയങ്ങള്‍ക്കെതിരെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുഎസ്എയുടെ പ്രതിഷേധം

Published on 25 September, 2021
യു. എന്നില്‍ മോദി നയങ്ങള്‍ക്കെതിരെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുഎസ്എയുടെ പ്രതിഷേധം

ന്യു യോര്‍ക്ക്: ഐക്യരാഷ്ട്ര സഭയില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കുമ്പോള്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുഎസ്എ,  യു.എന്നിന് മുന്നില്‍ വമ്പിച്ച പ്രതിഷേധ പ്രകടനം നടത്തി.

ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും തുല്യനീതിക്കും വേണ്ടി വാദിക്കുന്ന ഐ.ഓ.സി.യുടെ ബാനറില്‍ നിരവധി പേര്‍ പ്രതിഷേധവുമായെത്തി.

'ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി അമേരിക്കയും  ഐക്യരാഷ്ട്ര  സഭയും  സന്ദര്‍ശിക്കുന്നതിലും മെച്ചപ്പെട്ട ഉഭയകക്ഷി ബന്ധങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലും അല്ലെങ്കില്‍ ലോക സമാധാനം മെച്ചപ്പെടുത്തുന്നതിലും ഞങ്ങള്‍ക്ക് പ്രശ്‌നങ്ങളൊന്നുമില്ല. എന്നാല്‍ കോവിഡ് പകര്‍ച്ചവ്യാധിയെ കൈകാര്യം ചെയ്ത കെടുകാര്യസ്ഥതയും ജനാധിപത്യ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന അധികാര ദുര്‍വിനിയോഗത്തെയും ഞങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന് അദ്ദേഹത്തെ അറിയിക്കേണ്ടതുണ്ട്,' ഐ ഒ സി.യുഎസ്എ വൈസ് ചെയര്‍മാന്‍ ജോര്‍ജ് എബ്രഹാം പറഞ്ഞു.

'ഇന്ത്യയില്‍ യഥാര്‍ത്ഥ സാമ്പത്തിക പുരോഗതിയും സാമൂഹിക വികസനവും ഉണ്ടാകണമെങ്കില്‍, രാഷ്ട്രീയ സമാധാനവും സമൂഹത്തിൽ  ശാന്തിയും ഉണ്ടാവണം. അത് ഇല്ലെങ്കില്‍ ഭാവിയെപറ്റി വലിയ പ്രതീക്ഷ ഒന്നും വേണ്ട. അതിനാല്‍ കുറഞ്ഞത് നമുക്ക് നമ്മുടെ വിയോജിപ്പ് ഉറക്കെ പ്രഖ്യാപിക്കാം. ഏകാധിപത്യത്തിലേക്കും ഫാസിസത്തിലേക്കും ഇന്ത്യ തിരിയുമ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നുവെന്ന് ഒരു ദിവസം നമ്മുടെ അടുത്ത തലമുറ ചോദിക്കനിട വരരുത്,' അദ്ദേഹം പറഞ്ഞു.

'ഐ.ഒസി. യു എസ്. എ.ഇന്ത്യയിലെ കര്‍ഷകരുടെ പിന്നില്‍ ഉറച്ചുനില്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്ന് പ്രസിഡന്റ് മൊഹിന്ദര്‍ സിംഗ് ഗില്‍സിയന്‍ പറഞ്ഞു. കര്‍ഷകരുടെ ശബ്ദവും ആശങ്കകളും പരിഗണിക്കാതെ മോദി സര്‍ക്കാര്‍ തങ്ങളുടെ ശിങ്കിടി മുതലാളിമാര്‍ക്കു വേണ്ടി ഒരു പറ്റം നിയമങ്ങള്‍ പാര്‍ലമെന്റില്‍ പാസാക്കിയെടുത്തു. ഞങ്ങളുടെ കര്‍ഷക സഹോദരരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതുവരെ അവരുടെ പ്രതിഷേധത്തെ പിന്തുണച്ച് പ്രവാസി  ശബ്ദം ഉയരുമെന്ന് മോദി അറിയണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു,' ഗില്‍സിയാന്‍ കൂട്ടിച്ചേര്‍ത്തു.

ന്യായമായ ആവശ്യങ്ങൾക്ക്  സമരം ചെയ്യുന്ന കര്‍ഷക ശബ്ദം കേള്‍ക്കാതെ അവരെ അടിച്ചമര്‍ത്താന്‍ പ്രധാനമന്ത്രി തന്റെ അധികാരം ദുരുപയോഗം ചെയ്യരുതെന്നും ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു മാറരുതെന്നും  സെക്രട്ടറി ജനറല്‍ ഹര്‍ബച്ചന്‍ സിംഗ് ആവശ്യപ്പെട്ടു. ലോകചരിത്രത്തിലെ തന്നെ ഏറ്റവും വലുതും ദൈര്‍ഘ്യമേറിയതുമായ സമാധാനപരമായ പ്രതിഷേധമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മോദി സര്‍ക്കാരിന്റെ പരാജയങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന മുദ്രാവാക്യങ്ങളും പ്രകടനത്തിൽ ഉയർന്നു. ബാനറുകളില്‍ മോഡിയുടെ പരാജയങ്ങളുടെ ഉദാഹരണങ്ങളും ചൂണ്ടിക്കാട്ടി.'നരേന്ദ്ര മോദിയെ എതിര്‍ക്കുന്നത്  ദേശ വിരുദ്ധതയല്ല,' 'നമ്മള്‍ എല്ലാവരും ഇന്ത്യക്കാര്‍, മതം, ജാതി, ഭാഷ അടിസ്ഥാനമാക്കിയുള്ള വിവേചനം അവസാനിപ്പിക്കുക, 'ഇന്ത്യയുടെ ഭരണഘടന സംരക്ഷിക്കുക,' ഐ.എന്‍.ഒ.സി പിന്തുണ ജനാധിപത്യം, സ്വാതന്ത്ര്യം, മനുഷ്യാവകാശങ്ങള്‍ എന്നിവക്ക്,' ഐ.എന്‍.ഒ.സി ഇന്ത്യയിലെ കര്‍ഷകരെ പിന്തുണയ്ക്കുന്നു,' ഐ.എന്‍.ഒ.സി ബഹുസ്വര ഇന്ത്യയുടെ അഭിമാനകരമായ പിന്തുണക്കാര്‍,' തുടങ്ങിയവ.

പ്രസിഡന്റ് ശ്രീ. മൊഹീന്ദര്‍ സിംഗ് ഗില്‍സിയാന്‍, സെക്രട്ടറി ജനറല്‍ ശ്രീ. ഹര്‍ബച്ചന്‍ സിംഗ്, വൈസ് ചെയര്‍മാന്‍ ശ്രീ. ജോര്‍ജ് ഏബ്രഹാം, ജോണ്‍ തോമസ്, കേരള ചാപ്റ്റര്‍ പ്രസിഡന്റ് ശ്രീമതി ലീലാ മാരേട്ട് , അമര്‍ സിംഗ് ഗുല്‍ഷന്‍ തുടങ്ങിയവര്‍  പ്രതിഷേധത്തില്‍ പങ്കെടുത്തു.

Join WhatsApp News
NINAN MATHULLAH 2021-09-26 01:44:02
Most people don't dare to respond and forget about protesting. Appreciate some showed the courage to protesting It may be not to offend anybody in this changed times of political correctness, 'mathaninda' and 'vikaara vranam'. Other issues to add to the protest: When Americans ask us about cow urine as medicine, we are at a loss. They have analyzed everything in it, and found only excretions from cow not useful to it. When we hold such faiths, and afraid to question it as it might offend some, how can we move forward in this 21st century? About religious freedom in India: Religion is part of life and religion will be here as long as people here. It is not practical to legislate against it as it is part of life of most Indians. If we try to curtail religious freedom, it might even break the country apart. Better not to experiment with it. Parents have a responsibility to bring the child up as they like. State can't control it, and will be a failure like Socialism or Communism. When the children become adults, let them choose what they want. We bring them up as free thinkers capable of thinking critically and independently. If not we won't survive in this 21st century. About freedom of speech in India: Freedom of speech is a must. Religion and state must be separate in India. Western nations found this through experience. Nations where religion and state work together there is no scientific development especially in Islamic countries. Children are not trained to think independently. India used to be secular. Now I see it changing. Political parties using religion to come to power. Heard that recently prime-minister Modi said in a speech that he is a Hindu Nationalist. They use religion to divide people and come to power. A Yogi is the chief minister of a state. Ruling party using government machinery to promote one religion. Children are loosing the ability to think independently. One reason we couldn't develop anything useful that the western world uses here is because of this. We just copy what they develop or invent. Or, we beg them for Technology. So I believe freedom of speech, separation of church and state and able to think critically if our country has to develop. China is far ahead of us. About division based on religion and race: If we don't stand united and move forward another foreign invasion and suffering is waiting for us. About religious freedom: 'Matham' literally means an opinion. Nobody proved anything. Let it stay so with freedom to choose the one you want. One might think his or her religion superior. What can we do about it? Can we legislate against it It is part of freedom of speech. Some of us think our look or personality or traditions better than another. Let them think and stay as fools. We can at least decide not to elect such people as leaders. We need leaders who can see all Indians as brothers and sisters. Otherwise India will break apart. Let us stand united and move forward as we did in the past. All the developments in India is because we stood together and worked together. If we don't stand united divided we will fall.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക