Image

മൃതദേഹങ്ങള്‍ ക്രെയിനില്‍ കെട്ടിത്തൂക്കി പ്രദര്‍ശനം ; ഇത് ക്രൂരതയുടെ താലിബാന്‍ മുഖം

ജോബിന്‍സ് Published on 26 September, 2021
മൃതദേഹങ്ങള്‍ ക്രെയിനില്‍ കെട്ടിത്തൂക്കി പ്രദര്‍ശനം ; ഇത് ക്രൂരതയുടെ താലിബാന്‍ മുഖം
അധികാരത്തിലെത്തിയപ്പോള്‍ ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ഞങ്ങള്‍ മാന്യന്‍മാരാണെന്നും നീതിപൂര്‍വ്വം രാജ്യം ഭരിക്കുമെന്നും പറഞ്ഞ താലിബാന്‍ വാക്ക് മാറുന്നു. അതിഭീകര വാര്‍ത്തകളാണ് അഫ്ഗാന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും കേള്‍ക്കുന്നത്. 

കഴിഞ്ഞ ദിവസമാണ് നാല് ചെറുപ്പക്കാരെ താലിബാന്‍ അതി ക്രൂരമായി കൊലപ്പെടുത്തിയത്. തട്ടിക്കൊണ്ടു പോകല്‍ കേസില്‍ ഉള്‍പ്പെട്ടവരെയാണ് കൊന്നതെന്നാണ് ന്യായീകരണം. ഇതിനു ശേഷം ഇവരുടെ മൃതദേഹങ്ങള്‍ ക്രെയിനില്‍ കെട്ടിതൂക്കി പ്രദര്‍ശനവും നടത്തി. 

ഹൊറാത് നഗരത്തിലെ പ്രധാന ചത്വരത്തിലാണ് ഒരാളുടെ മൃതദേഹം കെട്ടിത്തൂക്കിയത്. മറ്റു മൂന്നുപേരുടെ മൃതദേഹങ്ങള്‍ സമീപ പ്രദേശത്തെ മറ്റു നഗരങ്ങളിലേയ്ക്ക് കൊണ്ടു പോയി. കുറ്റകൃത്യങ്ങള്‍ക്ക് പിടിക്കപ്പെട്ടവരെന്ന പേരില്‍ താലിബാന്‍ വധിക്കുന്നത് മുമ്പ് അഫ്ഗാന്‍ സേനയേയും അമേരിക്കന്‍ സൈന്യത്തേയും സഹായിച്ചവരെയാണ്. 

സംഗീതത്തിനും നൃത്തത്തിനും ഒദ്യോഗിക വിലക്കില്ലെങ്കിലും എവിയെങ്കിലും സംഗീതം കേട്ടാല്‍ തീവ്രവാദികല്‍ തോക്കുമായി അവിടെയെത്തും ഇതിനാല്‍ തന്നെ സംഗീത പ്രവര്‍ത്തകര്‍ നാട് വിടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക