Image

കോവിഡ് -19: കാനഡ ഇന്ത്യയിൽ നിന്നുള്ള യാത്രാ വിമാനങ്ങളുടെ വിലക്ക് നീക്കി, നാളെ മുതൽ വിമാനങ്ങൾ പുനരാരംഭിക്കും

Published on 26 September, 2021
കോവിഡ് -19: കാനഡ ഇന്ത്യയിൽ നിന്നുള്ള യാത്രാ വിമാനങ്ങളുടെ  വിലക്ക് നീക്കി,  നാളെ മുതൽ വിമാനങ്ങൾ പുനരാരംഭിക്കും

ജസ്റ്റിൻ ട്രൂഡോയുടെ നേതൃത്വത്തിലുള്ള കനേഡിയൻ സർക്കാർ ഇന്ത്യയിൽ നിന്നുള്ള പാസഞ്ചർ ഫ്ലൈറ്റുകൾക്ക്  ഒരു മാസമായി ഏർപ്പെടുത്തിയിരുന്ന  വിലക്ക് സെപ്തംബർ  26  ഞായറാഴ്ച നീക്കി .കോവിഡ് -19 പ്രോട്ടോക്കോളുകളുടെ ഭാഗമായിട്ടായിരുന്നു നിരോധനം ഏർപ്പെടുത്തിയത് .

“ സെപ്റ്റംബർ 27 മുതൽ, ഇന്ത്യയിൽ നിന്ന് കാനഡയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് കനേഡിയൻ സർക്കാർ വൃത്തങ്ങൾ അറിയിച്ചു .   ഇന്ത്യയിൽ നിന്ന്  നേരിട്ടുള്ള വാണിജ്യ, സ്വകാര്യ പാസഞ്ചർ ഫ്ലൈറ്റുകളുടെ  നിയന്ത്രണം  കാനഡ ചൊവ്വാഴ്ച സെപ്റ്റംബർ 26 വരെ നീട്ടിയിരുന്നു  .

 നിരോധനം നീങ്ങിയ സാഹചര്യത്തിൽ, ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് അംഗീകൃത ലബോറട്ടറിയിൽ നിന്നുള്ള നെഗറ്റീവ് കോവിഡ് -19 പരിശോധനാ റിപ്പോർട്ട് അടക്കമുള്ള മുൻകരുതൽ നടപടികളുമായി കാനഡയിലേക്ക് യാത്ര ചെയ്യാം . 

"ഇന്ത്യൻ യാത്രക്കാർക്ക് ഡൽഹി വിമാനത്താവളത്തിലെ അംഗീകൃത ലബോറട്ടറിയിൽ നിന്നെടുത്ത  നെഗറ്റീവ് കോവിഡ് -19 ടെസ്റ്റ് റിപ്പോർട്ട് ഉണ്ടായിരിക്കണം. വിമാനം പുറപ്പെടുന്നതിന് 18 മണിക്കൂറിനുള്ളിൽ എടുത്തതാവണം റിപ്പോർട്ട്'' , എന്നും  പ്രസ്താവന പറയുന്നു.

എയർ കാനഡ സെപ്റ്റംബർ 27 മുതൽ  ഇന്ത്യയിൽ നിന്നുള്ള  വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 

സെപ്റ്റംബർ 30 മുതൽ കാനഡയിലേക്കുള്ള വിമാന സർവീസ് പുനരാരംഭിക്കാനാണ് എയർ ഇന്ത്യ പദ്ധതിയിടുന്നത് .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക