Image

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ രണ്ട് കടകള്‍ കത്തി നശിച്ചു

Published on 26 September, 2021
ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌  രണ്ട് കടകള്‍ കത്തി നശിച്ചു
കൊട്ടാരക്കര : ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം . രണ്ട് കടകള്‍ കത്തി നശിച്ചു.സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു.പുലര്‍ച്ചെ അഞ്ചരക്ക് കൊട്ടാരക്കര പുത്തൂര്‍ റോഡില്‍ മുസ്ലിം സ്ട്രീറ്റ് മേല്‍പാലത്തിനു സമീപം പ്രവര്‍ത്തിക്കുന്ന ചായക്കടിലാണ്​ അപകടം ഉണ്ടായത് .

ചായക്കടയുടമ മുസ്ലിംസ്ട്രീറ്റ് ശാസ്താംമുകള്‍ വീട്ടില്‍ ഇസ്മായില്‍ (58) നാണ് പരിക്കേറ്റത്. ഗ്യാസ് സിലണ്ടറിന്‍റെ പൊട്ടിത്തെറിച്ച ചീളുകള്‍ കാലില്‍ തുളച്ചു കയറിയാണ് ഇസ്മായിലിന് കാലിനു ഗുരുതര പരിക്കേറ്റത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക