ശംഖുംമുഖം: ബ്രഹ്മോസ് എയ്റോ സ്പേസില്‍ അജ്ഞാതന്‍ കയറിെയന്ന അഭ്യൂഹത്തെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ ബ്രഹ്മോസിനു മുന്നില്‍ 14 അംഗ പൊലീസ് സംഘത്തെ സുരക്ഷക്കായി നിയോഗിച്ചു.
വ്യാഴാഴ്ച രാത്രിയോടെയാണ് ബ്രഹ്മോസ് അധികൃതര്‍ എയ്റോ സ്പേസില്‍ അജ്ഞാതന്‍ കടന്നെന്ന് കാണിച്ച് പേട്ട പൊലീസിന് പരാതി നല്‍കുന്നത്. പരാതി കിട്ടിയ ഉടനെ ശംഖുംമുഖം അസി. കമീഷണറുടെ നേതൃത്വത്തില്‍ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും വെള്ളിയാഴ്ച പുലര്‍ച്ച വരെ സ്പേസ് കോമ്ബൗണ്ടിനുള്ളില്‍ പരിശോധന നടത്തുകയും സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തു. എന്നാല്‍, ആരെയും കണ്ടത്താന്‍ കഴിഞ്ഞില്ല. ഇതിനെ തുടര്‍ന്ന് കൂടുതല്‍ അനേഷണം നടത്തുന്നതിനായി എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിക്കുകയായിരുന്നു.
ബ്രഹ്മോസ് എയ്റോ സ്പേസില്‍ വ്യാഴാഴ്ച രാവിലെ ഐ.ബി ഡെപ്യൂട്ടി ഡയറക്ടറുടെ യോഗവും പിന്നീട് ഐ.എസ്.ആര്.ഒ-ബ്രഹ്മോസ് പ്രതിനിധികളുടെ തന്ത്രപ്രധാനമായ യോഗവും എയ്റോ സ്പേസില്‍ നടന്നിരുന്നു. ഇത്രയും തന്ത്രപരമായ യോഗങ്ങള്‍ നടക്കുന്നതിനിടെയാണ് അഡ്മിനിട്രേഷന് ബ്ലോക്കിനു പുറത്ത് ബാഗുമായി അജ്ഞാതനെ ബ്രഹ്മോസിലെ എച്ച്.ആര് മാനേജര്‍ കണ്ടത്.
ഞൊടിയിടയില്‍ ഇയാള്‍ സംഭവസ്ഥലത്തുനിന്ന് മറഞ്ഞതോടെയാണ് സംശയം ജനിച്ചത്. ഉടന്‍ തന്നെ ബ്രഹ്മോസിലെ സെക്യൂരിറ്റി വിഭാഗത്തെ വിവരം അറിയിച്ചു. ഇവര്‍ സി.സി.ടി.വി കാമറകള്‍ ഉള്‍പ്പെടെ കോമ്ബൗണ്ടില്‍ പരിശോധന നടത്തിയെങ്കിലും അജ്ഞാതനെ കണ്ടത്താന്‍ കഴിഞ്ഞില്ല.എന്നാല്‍, അജ്ഞാതനെ കെണ്ടന്ന കാര്യത്തില്‍ എച്ച്.ആര്. മാനേജര്‍ ഉറച്ചുനിന്നു. ഇതോടെ, സംഭവം പൊലീസിനെ അറിയിക്കുകയായിരുന്നു.എക്സ് സര്‍വിസ് ഇന്‍ഡസ്ട്രീസ് ഗാര്‍ഡ് എന്ന സ്വകാര്യ ഏജന്‍സിക്കാണ് ബ്രഹ്മോസിെന്റ സുരക്ഷ ചുമതല. ഒരു ഓഫിസര്‍ ഉള്‍പ്പെെടയുള്ള 23 പേര് അടങ്ങുന്ന സംഘമാണ് സുരക്ഷ പരിശോധന നടത്തുന്നത്.
ജീവനക്കാര്‍ക്കും ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവര്ക്കും ബ്രഹ്മോസിലേക്ക് പ്രവേശിക്കണമെങ്കില്‍ പോലും ഐ.ഡി കാര്‍ഡിനു പുറമെ ബാഗും മൊബൈല്‍ ഫോണും ഗേറ്റിലെ സെക്യൂരിറ്റി ഓഫിസിലേക്ക് നല്കി പരിശോധിച്ചുവേണം അകത്തേക്ക് കടത്തിവിടുന്നത്