Image

അയ്യായിരം കി മീ ദൂരെ രണ്ടരക്കോടി ജനം, ലോക ടെക്‌നോളജി ഭീമന്‍, മലയാളികള്‍ 200(കുര്യന്‍ പാമ്പാടി)

കുര്യന്‍ പാമ്പാടി Published on 01 October, 2021
അയ്യായിരം കി മീ ദൂരെ രണ്ടരക്കോടി ജനം,  ലോക ടെക്‌നോളജി ഭീമന്‍, മലയാളികള്‍ 200(കുര്യന്‍ പാമ്പാടി)
ആപ്പിള്‍ എന്ന അമേരിക്കന്‍ ഐക്കണിന്റെ ഐഫോണ്‍ നിര്‍മ്മിക്കുന്ന ഒരു കൊച്ചു രാജ്യമുണ്ട് സൗത്ത് ചൈനാ സമുദ്രത്തില്‍.  ചൈനാ വന്‍കരയില്‍ നിന്ന് 160  കിമീ കിഴക്കു ജപ്പാന്‍, കൊറിയ, വിയറ്റ്‌നാം, ഫിലിപൈന്‍സ്  രാജ്യങ്ങളുടെ നടുവില്‍ കിടക്കുന്ന പ്രകൃതി മനോഹരമായ ദ്വീപ്--തായ് വാന്‍. രാജ്യത്ത് 126  സര്‍വ്വകലാശാലകളുണ്ട്. പക്ഷെ ഇരുനൂറടുത്ത് മലയാളികളേ  ഉള്ളു.

ആപ്പിളിന്റെ ഐഫോണ്‍, ഐപാഡ്, ഐപോഡ് എന്നിവ ഒരുക്കുന്ന രണ്ടു കമ്പനികള്‍ തായ്വാനില്‍  ഉണ്ട്--ഫോക്‌സ്‌കോണ്‍, പെഗാട്രോണ്‍.  ഇന്ത്യക്കുവേണ്ട ആപ്പിള്‍ ഉത്പന്നങ്ങള്‍ ഒരുക്കാന്‍ ഫോക്‌സ്‌കോണിന് തമിഴ് നാ ട്ടിലും പ്ലാന്റ് ഉണ്ട്..

ഇന്ത്യയില്‍ 7.5 ബില്യണ്‍  ഡോളര്‍ (56,25.000 കോടി രൂപ) ചെലവില്‍   വന്‍ സെമികണ്ടക്ടര്‍ ചിപ്പ് പ്ലാന്റ് സ്ഥാപിക്കുന്നതിനു തായ് വാനുമായുള്ള ചര്‍ച്ചകള്‍  അവസാന ഘട്ടത്തിലാണ്.  5 ജി ഫോണ്‍ മുതല്‍ ഇലക്ട്രിക് കാറിനു വരെ അവശ്യം വേണ്ടതാണ് ചിപ്. ഇന്ത്യ ഇന്ന് 24 ബില്യന്റെ ചിപ്പ് ഇറക്കുമതി ചെയ്യുന്നു. 2025 ആകുമ്പോള്‍ ഡിമാന്‍ഡ് 100  ബില്യന്റേതായി ഉയരും.

ചൈന വന്‍കരയിലെപ്പോലെ മാന്‍ഡറിന്‍ ആണ് ഔദ്യോഗിക ഭാഷയെങ്കിലും  പാശ്ചാത്യ ടെക്‌നൊളജിയുമായി അടുത്ത ബന്ധം ഉള്ളതിനാല്‍ ചൈനയേക്കാള്‍ വേഗത്തില്‍ ഇംഗ്ലീഷ് പഠിക്കാന്‍ അവര്‍ ശ്രമിക്കുന്നു.  അതിനു വേണ്ടി ഇംഗ്‌ളിഷ് മീഡിയം സ്‌കൂളുകളും  ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്ന യൂണിവേഴ്‌സിറ്റികളും ധാരാളമുണ്ട്.

തായ്വാന്റെ മണ്ണില്‍ കാല്‍ കുത്തിയെങ്കിലും  ആ നാട് ചുറ്റിക്കാണാന്‍  കഴിയാത്ത ഒരാളാണ് ഞാന്‍. കൊളംബോയില്‍ നിന്ന് കാത്തെ  പസഫിക് വിമാനത്തില്‍ ജപ്പാനിലെ ഫുക്കുവോക്കയിലേക്കു പോവുക യായിരുന്നു ഞാനും കുടുംബവും. പത്തുമണിക്കൂര്‍ പറന്ന വിമാനം ഇന്ധനം  നിറക്കാനായി തായ്‌പേയില്‍ ഇറങ്ങി. ഒരുമണിക്കൂര്‍ ഇടവേളയില്‍ താവളത്തിലെ വിശ്രമമുറിയിലേക്ക് നടന്നു പോയി. തിരികെ വന്നു. ഇറങ്ങുബോഴും ടേക്ക് ഓഫ് ഓഫ് ചെയ്യുമ്പോഴും ആ നാടിന്റെ പച്ചപ്പ് കൗതുകത്തോടെ കണ്ടു.

ഭാര്യാസഹോദരന്റെ മകന്‍ മെഡിക്കല്‍ ഡോക്ടര്‍ ഡെനിസ് റോബര്‍ട്ട് ഖരഗ് പൂര്‍  ഐഐടിയില്‍ മെഡി. എന്‍ജിനീയറിങ്ങില്‍ മാസ്റ്റേഴ്‌സ്  ചെയ്ത ശേഷം  ആദ്ദ്യം ജോലി നേടിയതു തായ് വാനിലെ  ചെങ്ങുവാ പ്രവിശ്യയില്‍ ലുകാങ്ങിലുള്ള ഏഷ്യന്‍ ഇന്‍സ്റ്റിറ്യുട്  ഓഫ് ടെലി സര്‍ജറിയില്‍ ആണ്. അഞ്ചുമാസം കഴിഞ്ഞു കഴിഞ്ഞ് മടങ്ങിപ്പോന്നു. കാരണങ്ങള്‍: ഇന്ത്യക്കാര്‍ കുറവ്, ഇംഗ്ലീഷ് കുറവ്, സോഷ്യല്‍  ലൈഫ് ഇല്ല,. ശമ്പളവും കുറവ്.  വറത്തതും പൊരിച്ചതുമായ ചൈനീസ് വിഭവങ്ങള്‍ നിരത്തിയ  തട്ടുകടകള്‍  രാജ്യത്തുടനീളം  ഉണ്ടെന്നതായിരുന്നു ആശ്വാസം.

സെമി കണ്ടക്ടര്‍ വ്യവസായത്തിന്റെ ആഗോള കേന്ദ്രങ്ങളില്‍ ഒന്നാണ് തായ് വാന്‍.ന്‍.  ടിഎസ്എംസി എന്ന തായ് വാന്‍ സെമികണ്ടക്റ്റര്‍ മാനുഫാക് ചര്‍ജിങ്  കമ്പനി പ്രസിദ്ധമാണ്. അവരുടെ ഡെല്‍റ്റ ഇലക്ട്രോണിക്‌സ്, മീഡിയടെക് , ആസൂസ്  കമ്പനികളും ലോകമാകെ അറിയപ്പെടുന്നവയെന്നു ഡോ. ഡെനിസ്.  പറഞ്ഞു.

തൃശൂര്‍ സെറ്റ് തോമസ് കോളജില്‍ പഠിച്ചു ബോട്ടണിയില്‍ എംഎസ്സി എടുത്ത് 17 വര്‍ഷമായി   തായ് ചുങ്ങിലെ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍   പരിസ്ഥിതി ശാസ്ത്രം പഠിപ്പിക്കുന്ന  തൃശൂര്‍ സ്വദേശി റോണി കെ. ആന്റണിയുടെ അഭിപ്രായത്തില്‍ ആ നാട്ടില്‍ ജീവിക്കാന്‍ ഭാഷ പ്രശ്‌നം അല്ലെന്നാണ്. നാട്ടുകാരി ഈവയാണ് ഭാര്യ അവര്‍ ഒരു ഗവ. സ്‌കൂളില്‍ ഇംഗ്ലീഷ്  പഠിപ്പിക്കുന്നു.

ടിഎംഎ എന്ന തായ് വാന്‍  മലയാളി അസോസിയേഷന്റെ അധ്യക്ഷന്‍ ആയിരുന്നു റോണി. ഇപ്പോള്‍ കേരളവുമായി കൂടുതല്‍ സഹകരിക്കാനുള്ള പ്ലാറ്റ് ഫോം എന്ന നിലയില്‍  'തായിക്' (Taike--തായ് വാന്‍ --കേരള) എന്ന സംഘടനയുടെ പ്രസിഡണ്ട് ആണ്. പരിസ്ഥിതി സംരക്ഷണം, കലാസാംസ്‌കാരിക വിനിമയം, ഫിലിം ഷോ തുടങ്ങി ഒരുപാട് കാര്യങ്ങളില്‍ സംഘടന വ്യാപരിക്കുന്നു..

ഇതിനകം ഇരുനൂറു തായ് വാന്‍ കാര്‍ എങ്കിലും കേരളം സന്ദര്‍ശിക്കാന്‍  'തായിക്ക് '  വഴിയൊരുക്കിയിട്ടുണ്ട്. ചിലര്‍ ഇപ്പോഴും കലാമണ്ഡലത്തില്‍ മോഹിനിയാട്ടവും  നങ്യാര്‍ കൂത്തും അഭ്യസിക്കുന്നുണ്ടെന്നു  സെന്റ് തോമസില്‍ കൂടെപഠിച്ച സെക്രട്ടറി ശബരീശന്‍ അറിയിച്ചു.  

നാട്ടുകാരെ വിവാഹം കഴിച്ച് കഴിയുന്ന മൂന്നുനാലു മലയാളികളുടെ കാര്യവും റോണി പറഞ്ഞു. ഒരാള്‍ പാലക്കാട്ടുകാരനായ മറ്റൊരു റോണി ആണ്. തന്റെ സ്‌കൂളില്‍ ഇടയ്ക്കിടെ വന്നു  ചിത്രകല പഠിപ്പിക്കുന്ന തിരുവനന്തപുരം സ്വദേശി അജോയ് ആണ് വേറൊരാള്‍.

ഇത്രയും കാലമായിട്ടും മാന്‍ഡറിന്‍ മനസിലാക്കാനുംപറയാനുംകഴിയുമെന്നല്ലാതെ എഴുതാനും വായിക്കാനും പഠിച്ചില്ല.  മലയാളത്തിലെ 'ചേച്ചി' തന്നെയാണ് മാന്‍ഡറിനിലെയും പദം. 'കണ്‍ കണ്‍' എന്ന് പറഞ്ഞാല്‍ നോക്കൂ  എന്നര്‍ത്ഥം. ഉറങ്ങുക  എന്നതിന് ഹിന്ദി  വാക്ക് സോജാ ആണല്ലോ. അത് മാന്‍ഡറിനില്‍ 'സെയ്ച്ചാ' എന്നാണ്'.

കോട്ടയം സ്വദേശി റോഷന്‍ ജീസസ് മാത്യു സിഎംഎസ് കോളജില്‍ ഫിസിക്‌സ് ബിഎസ് സിയും കോയമ്പത്തൂരില്‍ എംഎസ്സിയും പാസായി തായ് വാനിലെത്തിയ ആളാണ്. 'അക്കാദമിയ സിനിക്ക' എന്ന സ്ഥാപനത്തില്‍ നാനോസയന്‍സില്‍ പോസ്റ്റ് ഡോക്ടറല്‍ ചെയ്യുന്നു. ഇന്ത്യയിലെ സിഎസ്‌ഐആര്‍ പോലുള്ള സ്ഥാപനം ആണ്. ഉന്നത ഗവേഷകയായി  ഭാര്യ റോഷിനിയും ഒപ്പം ഉണ്ട്.

കോതമംഗലം സ്വദേശി അനോഖ് മോര്‍മഠത്തില്‍ കെമിസ്ട്രിയില്‍ പിഎച്ച്ഡി ചെയ്യുന്ന ആളാണ്, ഭാര്യ കലയും കൂടെയുണ്ട്.  തായ് വാനില്‍ പഠിക്കാനും ജോലിചെയ്യാനും ഏറ്റവും അനുകൂലമായകാലാവസ്ഥയാണെന്നു അനോഖ് പറയുന്നു.

കടലും മലയും താഴ്വാരവുമുള്ള തായ് വാന്‍ കേരളം പോലിരിക്കും, കേരളത്തിന്റെ വലിപ്പം. ജനസംഖ്യ രണ്ടരക്കോടി. സമയം കേരളത്തെക്കാള്‍ രണ്ടര മണികൂര്‍ മുന്നില്‍.  നെല്ലും താറാവും തേയിലയും  കപ്പയും കപ്പളവും കൈതച്ചക്കയും അടക്കായുമെല്ലാമുണ്ട്. ഐ ആര്‍ 8 നെല്ലും റെഡ് ലേഡി പപ്പായയും കേരളത്തില്‍ എത്തിച്ചത് തായ് വാനാണ്.  

തായ് വാനില്‍ ആദ്യമായി മലയാളി അസ്സോസിയേഷന്‍ സംഘടിപ്പിച്ചത് തായ്‌പേയില്‍ മലാബോ ട്രേഡിങ് കമ്പനിയില്‍ മാനേജര്‍ ആയ രാജു നായര്‍ എന്ന  സുകുമാരന്‍ നായര്‍ ആണ്. ബിഎസി മാത്സ് പാസായി 20 വര്‍ഷം മുമ്പെത്തിയ രാജു പാലക്കാട്ടു വേരുകള്‍ ഉള്ള മദ്രാസിയാണ്. വടകരക്കാരി രതിയാണ് ഭാര്യ. അവരും  ചെന്നൈയില്‍ ജനിച്ചവര്‍.

കൊങ്കണ്‍ റെയില്‍ പോലെ തലസ്ഥാനമായ തായ് പേയില്‍ നിന്ന് രാജ്യത്തിന്റെ പടിഞ്ഞാറേ തീരം ചേര്‍ന്ന് തെക്കേ അറ്റമായ  കാവോസിയുങ് പട്ടണം വരെ ബുള്ളറ്റ് ട്രെയിന്‍ ഓടുന്നുണ്ട്. ജപ്പാനാണ് നിര്‍മ്മിച്ചത്. രണ്ടാമത്തെ പട്ടണം തായ് ചെങ്  ഇതിനു നടുവില്‍.  ലൈനിന്റെ നീളം 350 കി,മീ. സ്പീഡ് 300  കി മീ. (കേരളം വിഭാവനം ചെയ്യന്ന സില്‍വര്‍ ലൈനിന്റെ നീളം  530 കി.മീ, സ്പീഡ് 200 കി മീ).

തായ് വാനിലെ ആദ്യത്തെ മലയാളികള്‍  ഒരുപക്ഷെ 44 വര്‍ഷം അവിടെ കഴിഞ്ഞു മട്ടാഞ്ചേരിയിലേക്കു മടങ്ങിയ നാരായണന്‍ -ഉമാ ദമ്പതിമാര്‍ ആണ്. ഹോങ്കോങ്, ഫിജി എന്നിവിടങ്ങളില്‍ ജീവിച്ച ശേഷമാണ്  അവര്‍ 1973ല്‍ തായ്‌പേയില്‍ എത്തിയത്. 2017ല്‍ മടങ്ങി.  ബിസിനസ് സ്ഥാപനത്തില്‍ ജോലിയായിരുന്നു അച്യുതന്‍ നാരായണ പിള്ളക്ക്.

'ഹാഷ് ഹൗസ് ഹാരിയേഴ്‌സ് ' എന്ന ജോഗിങ്  സംഘത്തില്‍ അംഗമായിരുന്നു ആദ്ദേഹം  നഗര പ്രാന്തത്തില്‍  വാരാന്ത്യങ്ങളിലായിരുന്നു ഓട്ടം. നാട്ടുകാരും വെള്ളക്കാരും എല്ലാം ഉള്‍പ്പെട്ടിരുന്നു. നാട്ടുകാരുടെ 'ഗുരു നാരായണ്‍ ' ആയിഅദ്ദേഹം. ഓടിയോടി സ്‌ട്രോക്ക് വന്നു.  86ആം  വയസില്‍  ഇപ്പോള്‍ മട്ടാഞ്ചേരിയില്‍  വിശ്രമജീവിതം നയിക്കുന്നു.

നാരായണും ഉമയും എറണാകുളം മഹാരാജാസില്‍ പഠിച്ചവരാണ്. ബിഎസ്സി കെമിസ്ട്രി ബിരുദധാരിണിയായ  ഉമ കുറേക്കാലം തായ്‌പേ  അമേരിക്കന്‍ സ്‌കൂളില്‍ ജോലി ചെയ്തിരുന്നു. .ഭരതനാട്യം അറിയാം; അവതരിപ്പിക്കാറുണ്ടായിരുന്നു.  

'തണുപ്പുകാലം ഉണ്ടെങ്കിലും അവിടെ എത്ര സുന്ദരമായ ജീവിതം ആയിരുന്നു!. ഒന്നാംതരം റോഡുകള്‍. മാന്‍ഡറിന്‍ പഠിക്കാതെ തന്നെ ജീവിക്കാം,' ഉമ എന്നോട് പറഞ്ഞു. 'ഇവിടെ എന്തോരു പൊല്യൂഷന്‍ ആണ്!  വേസ്‌റ്  കളക്ട് ചെയ്യുന്ന ആള്‍ ഈയാഴ്ച ഇതുവരെ വന്നിട്ടില്ല!'

സുനില്‍,  അനില്‍, അനിത  എന്നീമക്കള്‍.  കരോള്‍ എന്ന തായ് വാന്‍ പെണ്‍കുട്ടിയെ വിവാഹം ചെയ്ത സുനില്‍ തായ് പേയില്‍ സോഫ്‌ട്വെയര്‍ എന്‍ജിനീയര്‍ ആണ്. അനില്‍ ടെക്‌സാസിലെ ഓസ്റ്റിനില്‍ ടെക്സ്ഥാപനത്തില്‍ ഗ്ലോബല്‍ ഡവ മേധാവി, മിഷേല്‍ റോബര്‍ട് സണ്‍ ഭാര്യ.  അനിത വാഷിംഗ്ടണില്‍ യുഎസ് ന്യൂസ് ആന്‍ഡ് വേള്‍ഡ് റിപ്പോര്‍ട്ടില്‍  മാനേജിങ് എഡിറ്റര്‍ ആയിരുന്ന ശേഷം ഒക്ടോബര്‍ ഒന്നിന് സിഎന്‍എന്നില്‍ ചേര്‍ന്നു. സീനിയര്‍ സെക്ഷന്‍ എഡിറ്റര്‍. നാരായണ്‍-ഉമമാര്‍ മൂന്ന് തവണ യുഎസില്‍ പോയി വന്നു.

കേരളത്തെപ്പോലെ മനോഹരമായ വിദൂര നാടിനെപ്പറ്റി ലോകത്തോട് വിളിച്ച് പറയാന്‍ മലയാളത്തിലെ  ഏക പുസ്തകം 'തായ് വാന്‍  ഓര്‍മ്മക്കുറിപ്പുകള്‍' രചിച്ച ഒരാളുണ്ട്--ആലുവ യുസി  കോ ളജ് പ്രൊഫസര്‍ ഡോ. എംഐ പുന്നൂസ്.

തായ്‌പേ ഫ്യുജന്‍ കാത്തലിക് സര്‍വകലാശാലയില്‍ ഉപരിപഠനം നടത്താന്‍ 2016ല്‍ എത്തിയ അദ്ദേഹം നാടുമുഴുവന്‍ ചുറ്റിക്കാണാനും ലോകത്തില്‍ ഏറ്റവും ഉയരം കൂടിയ ആകാശചുംബികളില്‍ ഒന്നായ തായ് പേ 101 എന്ന മന്ദിരം ഉള്‍പ്പെടെയുള്ള അത്ഭുതങ്ങള്‍ കയറിക്കാണാനും അവസരം ഉണ്ടാക്കി. ചൈനയില്‍ നിന്ന് ഓടിപ്പോന്ന ആളെങ്കിലും ചൈനയെ വെല്ലുവിളിക്കത്തക്കവിധം തായ് വാനെ വളര്‍ത്തിയെടുത്ത ചിയാങ് കെയ് ഷെയ്ക്കിന്റെ കൊട്ടാരവും കണ്ടു.

തായ് വാനിലെ ഇന്ത്യന്‍ ഉത്സവത്തിലും ഷിഞ്ചുനഗരത്തിലെ  മലയാളി സംഗമത്തിലും പുന്നൂസ്  പങ്കെടുത്തു.  ഇന്ത്യന്‍ പ്രതിനിധി കാര്യാലയത്തിലെ ഒന്നാമന്‍ (ഡയറക്ടര്‍ ജനറല്‍) ആയ തൊടുപുഴ സ്വദേശി ജിന്‍സ് കുരുവിള ഐഎഫ്എസുമായി അടുത്ത ബന്ധം സ്ഥാപിച്ചു. 15 അദ്ധ്യായങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന പുസ്തകത്തില്‍ ജീന്‍സുമായുള്ള അഭിമുഖം അനുബന്ധമായി കൊടുത്തിട്ടുമുണ്ട്. പണ്ട് അംബാസഡര്‍ ടിപി ശ്രീനിവാസന്റെ അനുജന്‍ ടിപി സീതാരാമനും അവിടെ ഡയറക്ടര്‍ ജനറല്‍ ആയിരുന്നു,

തായ് വാനില്‍ ചുറ്റിക്കറങ്ങി അനുഭവങ്ങളും പാളിച്ചകളും ഹൃദ്യമായി വിവരിച്ചത് വഴി രണ്ടുനാടുകള്‍ക്കും ഇടയില്‍ സൗഹൃദത്തിന്റെ വലിയൊരു പാലം ആണ് ഡോ. പുന്നൂസ് നിര്‍മ്മിച്ചത്.

 ടിഎംഎ എന്ന തായ് വാന്‍  മലയാളി അസോസിയേഷന്റെ ഇപ്പോഴത്തെ പ്രസിഡന്റ്.അര്‍ജുന്‍ സാബു ആണ്. ഡാരിയോ തങ്കച്ചന്‍  സെക്രട്ടറി. രണ്ടുപേരും പിഎച്ചഡി ചെയ്യുന്നവര്‍.

അര്‍ജുനും ഡാരിയോയും  കുസാറ്റില്‍ പോളിമര്‍ സയന്‍സില്‍ മാസ്റ്റേഴ്‌സ് ചെയ്തവര്‍. കട്ടപ്പന സ്വദേശി അര്‍ജുന്‍ തായ് പേയില്‍ നിന്ന് 200  കിമീ തെക്കുള്ള സിഞ്ചുവില്‍ ബയോമെഡിക്കല്‍ എന്‍ജിനീയറിങ്ങിലും ചേലക്കര സ്വദേശി ഡാരിയോ തെയ്‌പേയില്‍ കാന്‍സര്‍ തെറപ്പിയിലും ഉപരിപഠനം നടത്തുന്നു. അസോസിയേഷന്‍ ഭരണ സമിതിയില്‍  രാജു നായര്‍, സൂസന്‍ സക്കറിയ, കെവി റീഷ,   അനോഖ് മോര്‍മഠത്തില്‍, സിജെ  ഔസേഫ്, സുജിത് സുധീന്ദ്രന്‍ എന്നിവരുമുണ്ട്.  

ടിഎംഎ വൈസ് പ്രസിഡന്റ് ആലുവ സ്വദേശി സൂസന്‍ സക്കറിയ വേറിട്ട  ഒരു ജനുസ് ആണ്. ആലുവ സെന്റ് പോള്‍സ് കോളജില്‍ നിന്ന് പെട്രോളിയം കെമിസ്ട്രിയില്‍ ബിരുദവും കുസാറ്റില്‍ നിന്ന് മാസ്റ്റേഴ്‌സും നേടി അഞ്ചു വര്‍ഷം മുമ്പാണ് സിഞ്ചുവില്‍ എത്തിയത്. ഇതിനകം ഡോക്ട്രേറ്റ് എടുത്ത് ജോലി നേടിക്കഴിഞ്ഞു.

തലസ്ഥാനത്തോട് ചേര്‍ന്ന്  ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്  സ്ഥിതിചെയ്യുന്ന അതിവേഗം വ്യവസായ നഗരമായി വളരുന്ന തായോയുവാന്‍ സിറ്റിയിലെ  ടാ ഡിയന്‍ പ്രിന്റ് ആര്ട്ട് കമ്പനിയുടെ ആര്‍ ആന്‍ഡ് ഡി വിഭാഗത്തിലാണ് ജോലി. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പ്രിന്റഡ് സര്‍ക്യൂട്ടിട് കമ്പനിയാണ്. മൂന്ന് വര്ഷം വിസ വേണ്ടാത്ത ഗ്രീന്‍ കാര്‍ഡ്-ഗോള്‍ഡ് കാര്‍ഡ്--ഉണ്ട്.  

എട്ടരമുതല്‍ നാലേമുക്കാല്‍ വരെ ജോലി.  സമയം കിട്ടുമ്പോഴൊക്കെ മലകയറ്റമാണ്  ഹോബി. നൃത്തത്തിലും പ്രാവീണ്യമുണ്ട്.  രണ്ടും കളയാതെ പണിയെടുക്കും.പ്രായം 29 ആയതേയുള്ളു. എന്നെങ്കിലും ഇന്ത്യയിലേക്ക് മടങ്ങിവരണം.

തലസ്ഥാനത്ത് നിന്ന് 184 കി മീ തെക്കു യൂഷാന്‍  നാഷണല്‍ പാര്‍ക്കിനു നടുവിലുള്ള ജേഡ് കൊടുമുടി കയറിയതാണ് ഒടുവിലത്തെ സാഹസം. തായ് വാനിലെ ഏറ്റവും ഉയരം കൂടിയ ജേഡിന് 3952  മീ (12966 അടി) ഉയരമുണ്ട്. തായ് ചുങ് വരെ ട്രെയിനില്‍ പോയി പിന്നീട്  ബസില്‍ കയറി ഒടുവില്‍ കാര്‍ പിടിക്കണം. പക്ഷെ സൂസന്‍  മിക്കപ്പോഴും ഇയോണ്‍ എന്ന സ്വന്തം സ്‌കൂട്ടറിലാണ് പോവുക.

സാംസ്‌ക്കാരിക വിനിമയ പരിപാടിപ്രകാരം 2004 മുതല്‍ പതിനഞ്ചു  തവണയെങ്കിലും തായ് വാനില്‍ പോയി കഥകളിയും ചൈനീസ് കാവ്യ നാടകങ്ങളും അവതരിപ്പിച്ച് കയ്യടി നേടിയ  ഒരാളുണ്ട് തിരുവനന്തപുരത്ത്--ക ലാമണ്ഡലത്തില്‍ കഥകളി പഠിച്ച ഷിജുകുമാര്‍.  വിദേശകാര്യ സെക്രട്ടറിയായിരുന്ന നിരൂപമാറാവു അംബാസഡര്‍ ആയിരിക്കുമ്പോള്‍ ബെയ്ജിങിലും കഥകളി അവതരിപ്പിച്ചു.
 
കൊച്ചിയില്‍ നിന്ന് തെയ്‌പേക്ക് പോകാന്‍ ഒന്നുകില്‍ എയര്‍ഏഷ്യ വഴി ക്വലാലംപൂരില്‍ ഇറങ്ങിക്കയറി പോകാം. അല്ലെങ്കില്‍ സില്‍ക്ക് എയറില്‍ സിംഗപ്പൂരില്‍ ഇറങ്ങി സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ വലിയ വിമാനത്തില്‍ കയറി പോകാം. ഫ്‌ലൈറ്റ് പതിനൊന്നു മണിക്കൂര്‍ എടുക്കും. മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്ന് തായ് പെക്ക്  ഡയറക്ട് ഫ്‌ലൈറ്റും  ഉണ്ട്.


ചിത്രങ്ങള്‍

 
1 പ്രസിഡണ്ട് സായി ഇങ് വെന്‍ ആഗ്രയില്‍; തായ്‌പെയിലെ ഭാരതീയ നര്‍ത്തകര്‍--സൂസന്‍, കാര്‍ത്തിക, ആര്യ, ശ്രദ്ധ, അമ്മു, പ്രദ്യുംന
2 തായ് വാന്‍ സൗഹൃദ സംഘം കലാമണ്ഡലത്തില്‍. കഥകളി നടന്‍ ഷിജുകുമാര്‍ മുന്‍നിരയില്‍
2.കൊച്ചു ദ്വീപ് പക്ഷെ ടെക് നിക്കല്‍ ഭീമന്‍,  ടൈം കവറില്‍  പ്രസിഡണ്ട് സായി
3.  ആദ്യമലയാളികള്‍ നാരായണന്‍, ഉമ, മക്കള്‍ സുനില്‍, അനില്‍,  അനിത; സുനിലിന്റെ വധു കരോള്‍  അന്നാട്ടുകാരി
4. തായ് പേയിലെ 101 നിലകളുള്ള അംബരചുംബി; ചുവട്ടില്‍ ഡാരിയോ തങ്കച്ചന്‍
5  പ്രകൃതീ മനോഹരീ--റോഷന്‍-റോഷിനി ദമ്പതിമാര്‍, റോണി കെ ആന്റണി
6.  തായ് വാനിലെ തീരദേശ  ബുള്ളറ്റ് ട്രെയിന്‍; കേരള  സില്‍വര്‍ ലൈന്‍ അത്തരത്തില്‍, വേഗം കുറച്ച്.
7. ടിഎംഎ ഭാരവാഹികള്‍--രാജു നായര്‍, ഡാരിയോ, അര്‍ജുന്‍, സൂസന്‍, റീഷ, അനോഖ്, ഔസേഫ്, സുജിത്
8. തായ് വാനെക്കുറിച്ച് മലയാളത്തില്‍ ആദ്യപുസ്തകവുമായി  ആലുവയിലെ ഡോ.എംഐ  പുന്നൂസ്
9.  ഷിജുകുമാര്‍ ഇന്ത്യന്‍ നയതന്ത്രമേധാവി  ടിപി സീതാരാമനുമൊത്ത്, പിന്നീട് വന്ന  ജിന്‍സ് കുരുവിള
10. വനിതയുടെ നാട്ടില്‍  സ്ത്രീശക്തി--ജേഡ് കൊടുമുടി നിറുകയില്‍, നിധിഷ്, കിരണ്‍ കേശവന്‍, സൂസന്‍ സക്കറിയ

അയ്യായിരം കി മീ ദൂരെ രണ്ടരക്കോടി ജനം,  ലോക ടെക്‌നോളജി ഭീമന്‍, മലയാളികള്‍ 200(കുര്യന്‍ പാമ്പാടി)അയ്യായിരം കി മീ ദൂരെ രണ്ടരക്കോടി ജനം,  ലോക ടെക്‌നോളജി ഭീമന്‍, മലയാളികള്‍ 200(കുര്യന്‍ പാമ്പാടി)അയ്യായിരം കി മീ ദൂരെ രണ്ടരക്കോടി ജനം,  ലോക ടെക്‌നോളജി ഭീമന്‍, മലയാളികള്‍ 200(കുര്യന്‍ പാമ്പാടി)അയ്യായിരം കി മീ ദൂരെ രണ്ടരക്കോടി ജനം,  ലോക ടെക്‌നോളജി ഭീമന്‍, മലയാളികള്‍ 200(കുര്യന്‍ പാമ്പാടി)അയ്യായിരം കി മീ ദൂരെ രണ്ടരക്കോടി ജനം,  ലോക ടെക്‌നോളജി ഭീമന്‍, മലയാളികള്‍ 200(കുര്യന്‍ പാമ്പാടി)അയ്യായിരം കി മീ ദൂരെ രണ്ടരക്കോടി ജനം,  ലോക ടെക്‌നോളജി ഭീമന്‍, മലയാളികള്‍ 200(കുര്യന്‍ പാമ്പാടി)അയ്യായിരം കി മീ ദൂരെ രണ്ടരക്കോടി ജനം,  ലോക ടെക്‌നോളജി ഭീമന്‍, മലയാളികള്‍ 200(കുര്യന്‍ പാമ്പാടി)അയ്യായിരം കി മീ ദൂരെ രണ്ടരക്കോടി ജനം,  ലോക ടെക്‌നോളജി ഭീമന്‍, മലയാളികള്‍ 200(കുര്യന്‍ പാമ്പാടി)അയ്യായിരം കി മീ ദൂരെ രണ്ടരക്കോടി ജനം,  ലോക ടെക്‌നോളജി ഭീമന്‍, മലയാളികള്‍ 200(കുര്യന്‍ പാമ്പാടി)അയ്യായിരം കി മീ ദൂരെ രണ്ടരക്കോടി ജനം,  ലോക ടെക്‌നോളജി ഭീമന്‍, മലയാളികള്‍ 200(കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക