Image

പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ മൃത്യു 'ഭാങ്കട' നൃത്തം (ദല്‍ഹി കത്ത് : പി.വി.തോമസ്)

പി.വി.തോമസ് Published on 02 October, 2021
പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ മൃത്യു 'ഭാങ്കട' നൃത്തം (ദല്‍ഹി കത്ത് : പി.വി.തോമസ്)
പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംങ്ങും മുന്‍ ക്രിക്കറ്റ് താരവും കോണ്‍ഗ്രസിന്റെ തന്നെ നേതാവുമായ നവജ്യോത്സിംങ്ങ് സിദ്ദുവും ബദ്ധശത്രുക്കളായിരുന്നു സംസ്ഥാന രാഷ്ട്രീയത്തില്‍ ആരംഭം മുതലെ പരസ്പരം സംസാരിക്കുക പോലും ഇല്ല. 2017-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയം ഒരു കണക്കിന് ക്യാപ്റ്റന്റെ വ്യക്തിപരമായ വിജയം ആയിരുന്നു. ഇതിനായി ഹൈക്കമാന്റിനെ പോലും അദ്ദേഹം ധിക്കരിച്ചു പലപ്പോഴും. ബി.ജെ.പി.യില്‍ നിന്നും കോണ്‍ഗ്രസില്‍ എത്തിയ സിദ്ദു ക്യാപ്റ്റനെ ഒരു പ്രതിയോഗിയായി കണ്ടിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തിനും അദ്ദേഹം ഉന്നം വച്ചിരുന്നു. 2022-ലെ നിയമസഭ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം അവശേഷിക്കവെ കലഹം മൂര്‍ച്ഛിച്ചു. കോണ്‍ഗ്രസിന്റെ ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിയും മക്കള്‍ രാഹുല്‍, പ്രിയങ്ക ഗാന്ധിമാരും ഉള്‍പ്പെട്ട ഹൈക്കമാന്റ് ഒടുവില്‍ ക്യാപ്റ്റന്റെ ഹിതത്തിനെതിരായി സിദ്ദുവിനെ പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ അദ്ധ്യക്ഷനാക്കി. അങ്ങനെ രണ്ട് അധികാരകേന്ദ്രങ്ങള്‍ സൃഷ്ടിച്ചു. ഇത് ആദ്യത്തെ തെറ്റ്. അപമാനിതനും വൃണിതനും ആയ ക്യാപ്റ്റന്‍ പിണങ്ങി പ്രതിഷേധിച്ച് രാജിവച്ച മുഖ്യമന്ത്രി പദത്തില്‍ നിന്നും. 

ഇത് ആദ്യ തെറ്റിന്റെ പരിണിത ഫലം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കച്ചകെട്ടി നിന്നിരുന്ന സിദ്ദുവിനെ തഴഞ്ഞ് ഹൈക്കമാന്റ് എന്ന ഗാന്ധിത്രയം ദളിത് സിക്ക് നേതാവായ ചരന്‍ജിത് സിംങ്ങ് ചന്നിയെ മുഖ്യമന്ത്രിയായി അവരോധിച്ചു. ഒരു ദളിത് സിക്കിനെ മുഖ്യമന്ത്രിയാക്കുക വഴി മുപ്പത്തി ഒന്ന് ശതമാനം വരുന്ന ദളിതരുടെ വോട്ട് ഒറ്റയടിക്ക് ഇങ്ങു പോരുമെന്ന് ഹൈക്കമാന്റ് രാഷ്ട്രീയമായി കണക്ക് കൂട്ടിയെങ്കിലും ഇത് രണ്ടാമത്തെ തെറ്റായി പരിണമിച്ചു. അഴിമതിക്കാരായ മന്ത്രിമാരെയും ഉദ്യോഗസ്ഥ•ാരെയും മുഖ്യമന്ത്രി തെരഞ്ഞെടുത്തുവെന്ന പേരില്‍ സിദ്ദു പാര്‍ട്ടിയുടെ അദ്ധ്യക്ഷസ്ഥാനം രാജിവച്ചു. ഇത് രണ്ടാമത്തെ തെറ്റിന്റെ ഉപഉല്‍പന്നം. സിദ്ദു രാജി പിന്‍വലിച്ചാലും ഇല്ലെങ്കിലും ഫലം ഒന്നു തന്നെ. ക്യാപ്റ്റനും കോണ്‍ഗ്രസ് വിട്ടു. അദ്ദേഹം ബി.ജെ.പി.യിലേക്ക് പോകുന്നുവെന്ന് ആഭ്യന്തരമന്ത്രി അമിത്ഷായുമായി ദല്‍ഹിയില്‍ വച്ചു നടന്ന കൂടിക്കാഴ്ചക്ക് ഇടക്ക് സംസാരം ഉണ്ടായെങ്കിലും അദ്ദേഹം തന്നെ അത് നിഷേധിച്ചു. സിദ്ദുവിന്റെ അടുത്ത നീക്കങ്ങളും നിര്‍ണ്ണായകമാണ്. ആം ആദ്മി പാര്‍ട്ടിയുടെ പേര് അദ്ദേഹത്തോടൊപ്പം കേള്‍ക്കുന്നുമുണ്ട്. ഇന്നല്ലെങ്കില്‍ നാളെ ഇതൊക്കം സംഭവിച്ചേക്കാം.

സിദ്ദുവിന്റെ നിയമനം, ക്യാപ്റ്റന്റെ രാജി, പിന്നെ സിദ്ദുവിന്റെ രാജി, ക്യാപ്റ്റന്റെ പാര്‍ട്ടി വിടല്‍... ഇതാണ് കോണ്‍ഗ്രസ് രാഷ്ട്രീയം. ഇതുപോലുള്ള ആന മണ്ടത്തരങ്ങളുടെ ഒരു ഘോഷയാത്രയാണ് ഇന്‍ഡ്യയുടെ ഗ്രാന്റ് ഓള്‍ഡ് പാര്‍ട്ടിയായ ഇന്‍ഡ്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് ഇന്ന്. മണ്ടത്തരങ്ങളുടെ പട്ടിക തീന്നില്ല. ചന്നയെ മുഖ്യമന്ത്രി ആക്കിയപ്പോള്‍ സിദ്ദുവിനെ പ്രീണിപ്പിക്കുവാനായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു(ഹരീഷ് റാവത്ത്) 2022-ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കുന്നത് സിദ്ദു ആയിരിക്കുമെന്ന്. ഇതിന്റെ അര്‍ത്ഥം പഞ്ചാബിന്റെ ആദ്യ ദളിത് മുഖ്യമന്ത്രി ഒരു ഇടക്കാല നിയമനം, ആശ്വാസം മാത്രം ആണെന്നും തെരഞ്ഞെടുപ്പിനു ശേഷം ജാം സിക്ക് ആയ സിദ്ദു തന്നെ മുഖ്യമന്ത്രി ആകുമെന്നും ആയി വ്യാഖ്യാനിക്കപ്പെട്ടു. 

ഇത് ചന്നിയുടെ അണികളെ പ്രകോപിപ്പിച്ചു. ഉടന്‍തന്നെ റാവത്ത് തിരുത്തുമായി വന്നു. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ സിദ്ദുവും ചന്നിയും ഒന്നു ചേര്‍ന്നു നയിക്കും. ഈ ഏച്ചുകെട്ടല്‍ മുഴച്ചുതന്നെ നിന്നു സന്ദേശം പുറത്തുപോയി. അത് സിദ്ദുവിനെയും ചന്നിയെയും ഒപ്പം അസ്വസ്ഥരാക്കി. ചന്നി തല്‍ക്കാലം ആശ്വസിച്ചു. കാരണം ഇരിക്കുന്നത് മുഖ്യമന്ത്രി കസേരയില്‍ ആണല്ലോ.

ഈ ആനമണ്ടത്തരങ്ങളുടെയൊക്കെ ഫലം ആയി ആകെ ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളില്‍- പഞ്ചാബ്, രാജസ്ഥാന്‍, ഛത്തീസ്ഘട്ട്-പഞ്ചാബ് പ്രതിസന്ധിയിലാണ്. രാജസ്ഥാനും ഛത്തീസ്ഘട്ടും പുകയുന്ന രണ്ട് അഗ്നിപര്‍വ്വതങ്ങള്‍ ആണ്. പക്ഷേ, അവിടെ തല്‍ക്കാലം തെരഞ്ഞെടുപ്പ് ഇല്ല. കോണ്‍ഗ്രസ് സഖ്യകക്ഷിയായി ഭരിക്കുന്ന മറ്റ് രണ്ട് സംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലും ജാര്‍ഖണ്ഡിലും അത് തികച്ചും അവഗണിക്കാനാവുന്ന ഘടകം മാത്രം ആണ്. ഇതാണ് ഒരിക്കല്‍ ഇന്‍ഡ്യയിലെ എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രത്തെയും അടക്കി ഭരിച്ച കോണ്‍ഗ്രസിന്റെ ഇന്നത്തെ അവസ്ഥ. അതിനിടക്ക് ആണ് പഞ്ചാബ് പോലുള്ള ദുരന്തങ്ങള്‍ ക്ഷണിച്ചു വരുത്തുന്നത്.

ക്യാപ്റ്റന്റെയും സിദ്ദുവിന്റെയും രാഷ്ട്രീയഭാവി പ്രവചനാതീതം ആണ്. ക്യാപ്റ്റന്‍ കോണ്‍ഗ്രസ് വിട്ടു. പക്ഷേ, ബി.ജെ.പി.യില്‍ ചേരുകയില്ല എന്ന് ആവര്‍ത്തിച്ചു പറയുന്നു. ഇത് ആരും അപ്പാടെ വിശ്വസിക്കുന്നില്ല. സിദ്ദു പാര്‍ട്ടി അദ്ധ്യക്ഷസ്ഥാനം രാജിവച്ചു. പക്ഷേ, അനുനയശ്രമങ്ങള്‍ക്ക് തല്‍ക്കാലം വഴങ്ങി. ഭരണത്തില്‍ തുല്യസ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇത് നയം. പക്ഷേ, ഹൈക്കമാന്റിന്റെ അടുത്ത മണ്ടന്‍ നയവും ആയി ഇത് പിന്നീട് പരിണമിച്ചേക്കാം. അതിനാല്‍ സിദ്ദുവിന്റെ ഭാവി പരിപാടികളും അനിശ്ചിതത്വത്തില്‍ ആണ്.

പഞ്ചാബ് രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിന്- സോണി, രാഹുല്‍, പ്രിയങ്ക-പിഴച്ചു. ക്യാപ്റ്റനും സിദ്ദുവും, ഈ പ്രതിസന്ധിയും ഇവരുടെ മാത്രം സൃഷ്ടിയാണ്. ഹൈക്കമാന്റിന് സംസ്ഥാന നേതാക്ക•ാരും എം.എല്‍.എ.മാരും അണികളുമായി അടുത്ത ബന്ധം പോയിട്ട് പുലബന്ധം പോലും ഇല്ല. സോണിയഗാന്ധി കഴിഞ്ഞ രണ്ട് വര്‍ഷം ആയിട്ട് ഇടക്കാല അദ്ധ്യക്ഷ ആണ്. ഗ്രൂപ്പ്-23യുടെ നേതാവ് കപില്‍ സിബല്‍ പഞ്ചാബ് കലാപത്തിന്റെ മൂര്‍ദ്ധന്യത്തില്‍ ടെലിവിഷന്‍ ക്യാമറകളുടെ മുമ്പാകെ വിലപിച്ചത് ഞങ്ങള്‍ക്ക് നിര്‍ഭാഗ്യവശാല്‍ ഒരു പ്രസിഡന്റ് ഇല്ല എന്നാണ്. അതിന് പകരമായി യൂത്തു കോണ്‍ഗ്രസുകാര്‍ അദ്ദേഹത്തിന്റെ കാറും വീടും എറിഞ്ഞു തകര്‍ത്തു രാത്രിയില്‍ തന്നെ. ഇതാണ് അദ്ധ്യക്ഷയുടെ അവസ്ഥ എങ്കില്‍ അദ്ധ്യക്ഷ സ്ഥാനം രാജിവച്ചിട്ടും രാഹുല്‍ഗാന്ധി അതേ പ്രതാപത്തിലും അധികാരത്തിലും തുടരുന്നു എന്നതാണ് മറ്റൊരു വിരോധാഭാസം. എന്തുകൊണ്ട്? 

ഇനി ഹൈക്കമാന്റിലെ മൂന്നാം കഥാപാത്രം പ്രിയങ്കഗാന്ധി. കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറി ആണെന്ന കാര്യത്തില്‍ സംശയം ഇല്ല. എന്താണ് ഇതിനുള്ള യോഗ്യത? ഗാന്ധി കുടുംബത്തിലെ അംഗം ആണെന്നതുതന്നെ. കോണ്‍ഗ്രസിന് വേറെയും ജനറല്‍ സെക്രട്ടറിമാര്‍ ഉണ്ട്. പക്ഷേ, അവരൊന്നും ഉന്നത തീരുമാനത്തിന്റെ ഹൈക്കമാന്റ് മേശയില്‍ വരാറില്ല. എന്ത് രാഷ്ട്രീയ പരിചയം ആണ് പാരമ്പര്യത്തിനപ്പുറം പ്രിയങ്കക്ക് ഉള്ളത്? ഇന്ന് കോണ്‍ഗ്രസിന്റെ പതനത്തിനും പരാജയത്തിനും മുഖ്യകാരണം നേതൃത്വം ഇല്ലായ്മ ആണ്. 

അല്ലെങ്കില്‍ നേതൃത്വം കുടുംബസ്വത്തായി ചുരുങ്ങി പോയി. ഗ്രൂപ്പ്-23 വീണ്ടും രംഗത്ത് വന്നിട്ടുണ്ടെങ്കിലും അവര്‍ക്കെതിരെ പാര്‍ശ്വവര്‍ത്തികളുടെയും പാദസേവകരുടെയും ഒരു വന്‍നിരതന്നെ ഉണ്ട്. തെരവുയുദ്ധത്തിനായി യൂത്തു കോണ്‍ഗ്രസും. എങ്ങനെ കോണ്‍ഗ്രസ് രക്ഷപ്പെടും? ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും സ്വതന്ത്രമായ സംഘടന തെരഞ്ഞെടുപ്പും നിര്‍ഭയമായ ചര്‍ച്ചകളും സംവേദനവും വിമര്‍ശനവും വിയോജിപ്പും ഇല്ലാതെ പാര്‍ട്ടി എങ്ങനെ ഈ നടക്കയത്തില്‍ നിന്നും രക്ഷപ്പെടും? തല്‍ക്കാലം ഒരു മാര്‍ഗ്ഗവും കാണുന്നില്ല.

ഇത് തനിയാവര്‍ത്തനം ആണ്. എത്രയെത്ര മുന്‍ കോണ്‍ഗ്രസ് നേതാക്കന്മാര്‍ ഇന്ന് വിവിധ സംസ്ഥാനങ്ങളില്‍ മറ്റു പാര്‍ട്ടികളുടെ മുഖ്യമന്ത്രിമാരായിട്ട് ഭരിക്കുന്നുണ്ട്? ബംഗാളില്‍ മമത ബാനര്‍ജി ത്രിണമൂല്‍ കോണ്‍ഗ്രസ്) അസമില്‍ ഹേമന്ത്രബിശ്വസര്‍മ്മ(ബി.ജെ.പി.), അരുണാചല്‍ പ്രദേശില്‍ പ്രേമകുണ്ഡു(ബി.ജെ.പി.) മണിപ്പൂരില്‍ എന്‍.ബിരന്‍ സിംങ്ങ്(ബി.ജെ.പി.), പുതുച്ചേരിയില്‍ എന്‍.രംഗസ്വാമി(എന്‍.ആര്‍.കോണ്‍ഗ്രസ്), ആന്ധ്രയില്‍ ജഗ് മോഹന്‍ റെഡ്ഢി(വൈ.എസ്.ആര്‍.കോണ്‍ഗ്രസ്) തുടങ്ങിയവര്‍ ചില ഉദാഹരണങ്ങള്‍ ആണ്. കേന്ദ്രമന്ത്രിസഭയിലെ ജ്യോതിരാദിത്യസിന്ധ്യ രാഹുല്‍ഗാന്ധിയുടെ വലം കയ്യായിരുന്നു. 

യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ ജതിന്‍പ്രസാദ അടുത്തയിടെ ആണ് കോണ്‍ഗ്രസ് വിട്ടത്. രാജസ്ഥാനില്‍ സച്ചിന്‍ പൈലട്ടിന്റെ ദിനങ്ങള്‍ എണ്ണപ്പെടുന്നു. കോണ്‍ഗ്രസിന്റെ നരയന്‍ദത്ത് തീവാരി കേന്ദ്രമന്ത്രിയും ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയും ആയിരുന്നു. 2017-ല്‍ അദ്ദേഹവും ബി.ജെ.പി.യില്‍ ചേര്‍ന്നു. ഉത്തരാഖണ്ഡില്‍ നിന്നും വിജയ് ബഹുഗുണയും റീത്തബഹുഗുണ ജോഷിയും നേരത്തെ തന്നെ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പി.യില്‍ ചേര്‍ന്നിരുന്നു. ഈ ചോര്‍ച്ചയെല്ലാം നടന്നിട്ടും കാല്‍ചുവട്ടിലെ മണ്ണ് ഒലിച്ചുപോയിട്ടും ഇതൊന്നും അറിയാത്തരീതിയില്‍ ഇനിയും തുടരുവാന്‍ ഗാന്ധിത്രയങ്ങളെ നയിക്കുന്ന ചേതോവികാരം എന്തായിരിക്കാം?

 2022-ല്‍ ആറ് സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഇതില്‍ കോണ്‍ഗ്രസ് ഭരിക്കുന്നത് പഞ്ചാബ് മാത്രം ആണ്. എന്താണ് ഈ സംസ്ഥാനങ്ങളിലെ പാര്‍ട്ടിയുടെ അവസ്ഥ നേതൃ, സംഘടന, അണി, ആശയപരമായി? ഈ സംസ്ഥാനങ്ങള്‍ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂര്‍, ഗോവ, ഗുജറാത്ത് തുടങങഇയവ ആണ്. ഇതില്‍ പഞ്ചാബില്‍ അധികാരം നിലനിര്‍ത്തുവാനുള്ള സാദ്ധ്യതപോലും മങ്ങിയിരിക്കുകയാണ് ഇപ്പോഴത്തെ ഈ സാഹചര്യത്തില്‍. ഗുജറാത്തില്‍ സ്വതന്ത്ര എം.എല്‍.എ. ആയ ജിഗ്നേഷ് മേവാനി എന്ന പ്രഗത്ഭനായ യുവനേതാവ് കഴിഞ്ഞ ദിവസം പഴയ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവാഴ്‌സിറ്റിയിലെ തീപന്തമായ കണയ്യകുമാറിനൊപ്പം(ബീഹാര്‍)കോണ്‍ഗ്രസില്‍ ചേര്‍ന്നെങ്കിലും ഇവ ഈ തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിനെ അനുകൂലമായി  ബാധിക്കുവാന്‍ സാദ്ധ്യതയില്ല. ഗോവയില്‍ ഈ ആഴ്ചയാണ് ഒരു മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി പാര്‍ട്ടി വിട്ട് ത്രിണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്- ലൂയിസിനോ ഫെലേരിയോ. ഗോവയില്‍ അങ്ങനെ ത്രിണമൂല്‍ ഒറ്റയ്ക്ക് മത്സരിക്കുകയാണ്. ഉത്തര്‍പ്രദേശിലെയും ഉത്തരഖണ്ഡിലെയും മണിപ്പൂരിലെയും ഗുജറാത്തിലെയും അവസ്ഥ കോണ്‍ഗ്രസിന് ഒട്ടും അനുകൂലം അല്ല.

കോണ്‍ഗ്രസ് ഇന്ന് അനാഥമാണ്. നാഥനില്ലാകളരിയാണ്. അത് സ്ഥാപിത താല്‍പര്യക്കാരായ ഒരു സംഘം വ്യക്തികളുടെ കലപില കൂട്ടായ്മയാണ്. പക്ഷേ, ഇന്ന് അത് ഇന്‍ഡ്യയുടെ ഒരേ ഒരു ദേശീയ പാര്‍ട്ടിയാണ്. അതിന്റെ നാശം, ശിഥലീകരണം ഇന്‍ഡ്യന്‍ ജനാധിപത്യത്തെ കാര്യമായി ബാധിക്കും. കോണ്‍ഗ്രസിലെ കുടുംബവാഴ്ചയും ഫ്യൂഡല്‍ സംസ്‌ക്കാരവും ഓസ്യ മനോഭാവവും അവസാനിക്കണം. അതുകൊണ്ടാണ് ഗ്രൂപ്പ്-23 കോണ്‍ഗ്രസ് നേതൃരാഹിത്യമാണെന്നും ആരാണ് ഇന്ന് കോണ്‍ഗ്രസില്‍ തീരുമാനങ്ങള്‍ എടുക്കുന്നതെന്ന് ആര്‍ക്കും അറിവില്ലെന്നും പറഞ്ഞപ്പോള്‍ കപില്‍സിബലിനെയും സംഘത്തെയും കടന്നാക്രമിച്ചുകൊണ്ട് അജയ് മാക്കനും മറ്റു ആക്രോശിച്ചത് കപില്‍ സിബലിന് സോണിയ ഗാന്ധി മന്ത്രിസ്ഥാനം നല്‍കി എം.പി.ആക്കി അല്ലെങ്കില്‍ ശശി തരൂറിനെ മന്ത്രിയും എം.പി.യും ആക്കി എന്നെല്ലാം. ഇത് ഫ്യൂഡലിസം അല്ല. ഈ പദവികള്‍ ആരുടെയും ഔദാര്യവും അല്ല. ഈ ദാസ്യമനോഭാവം ആണ് ആദ്യം ഒരു വിഭാഗം പാദസേവകര്‍ മാറേണ്ടത്. 

ഗാന്ധി കുടുംബത്തെ ഒഴിവാക്കിയതുകൊണ്ട് കോണ്‍ഗ്രസിന്റെ സുവര്‍ണ്ണദശ തിരിച്ചു വരുമെന്ന് യാതൊരു ഉറപ്പും ഇല്ല. പാര്‍ട്ടി സമൂലം തകര്‍ന്നിരിക്കുകയാണ്. തകര്‍ന്നയിടങ്ങളില്‍ ശക്തിനേടി തിരിച്ചു വരണമെങ്കില്‍ കോണ്‍ഗ്രസിന് ഒരു സമൂല പുനരുദ്ധാരണം ആവശ്യം ആണ്. ഇത് ഒന്നോ രണ്ടോ വ്യക്തികള്‍ക്ക് സാദ്ധ്യമല്ല. കന്നയ്യ കുമാറോ ജിഗ്നേഷ് മേവാനിയോ മാത്രം വന്നതുകൊണ്ടായില്ല. സിന്ധ്യമാരും ജതിന്‍ പ്രസാദമാരെയും ക്യാപ്റ്റന്‍മാരെയും നിലനിര്‍ത്തണം. സിദ്ദുമാരെ നിലക്കു നിറുത്തണം ഒരു ടീമായി മുന്നേണമെങ്കില്‍. അതിനുള്ള യാതൊരു ഉപാധിയും തല്‍ക്കാലം പാര്‍ട്ടിയുടെ ആശയ ആയുധപ്പുരയില്‍ കാണുന്നില്ല.

Join WhatsApp News
Bharatha Matha Plan 2021-10-02 21:37:27
Indian Independance was won on Aug 15th which is Feast of Assumption of blessed Mother , a sign of the truth of the bodily resurrection of each , the debts of evils committed in the body to be cleansed in the merits in The Passion of The Lord . A new party , Bharatha Matha Plan , for the members of laity in The Church and any one who desire to be blessed in being with The Truth by choosing to belong to a party in which one does not have to compromise the conscience can be looked into ; such a party would not have to endorse other parties that condone all sorts of evils and rebellion against purity in family and marriage . Gandhi , in spite of having used some of the good in the Lord's message could not grasp the centrality of The Cross .The passive aggressive rebellion that he unleashed with ? subtle anti Christian bias is likely producing the evil fruits of ongoing divides ( Pakistan ) and its effects . Haiti can serve as an example of a place that rebelled in violence and murder and has been wallowing in poverty and violence and voodoo ; neighboring Dominican Republic that was granted freedom peacefully is doing well . Britain too in Providence would have likely granted freedom in an orderly peaceful manner . The hidden scorn or contempt towards The Lord and His Cross is an aspect that we cannot just ignore . Thus , the compassionate role of The Mother is what can help to undo the effects of the root of many issues - such as love ( idolatry ) of money as the major root , thus of carnality and its death spirits . Virgin Mary in The Kingdom of The Divine Will ( Luisa ) can give many a glimpse into the role assigned to her to help bring forth the upcoming Reign of The Divine Will , freeing many from the effects of the rebellion of the self will .The Bharatha Matha Plan can support the good in any of the parties and be independant enough not to support evil . The 24 Hour Passion meditations for protection can be one great means used by all in the party to help bring its related good into places around - such is how The Truth to be grasped and lived and we would be doing all the misguided poor souls of the past too a great service by adopting such means of True Freedom , for its rewards of Rising in splendor .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക